Today: 24 Apr 2018 GMT   Tell Your Friend
Advertisements
നൂറു പിന്നിട്ട് ട്രംപ്
Photo #1 - America - Otta Nottathil - 25201710
വാഷിങ്ടണ്‍: ബ്രെക്സിറ്റിനു ശേഷം ലോകരാജ്യങ്ങളെ ഞെട്ടിച്ച ഒന്നാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഡോണള്‍ഡ് ട്രംപിന്‍െറ വിജയം. അമേരിക്കന്‍ തെരഞ്ഞെടുപ്പിന് അഞ്ചുമാസം മുമ്പായിരുന്നു യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിടുതലിനായുള്ള ബ്രിട്ടന്‍െറ ഹിതപരിശോധന. ലോകം വലതുപക്ഷത്തേക്ക ്ചായുന്നതിന്‍െറ പ്രധാന സൂചനകളായി എപ്പോഴും താരതമ്യം ചെയ്യുന്നതും ഈ രണ്ടു വിഷയങ്ങളാണ്.അമേരിക്കയെ സുരക്ഷിതമാക്കുമെന്നും അതിര്‍ത്തികള്‍ തിരിച്ചുപിടിക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയ ട്രംപ് ഭരണകൂടം 100 ദിവസം പിന്നിട്ടിരിക്കുന്നു.

പ്രസിഡന്‍റായി അധികാരമേറ്റെടുത്ത് തന്‍െറ തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളിലെ വിവാദ തീരുമാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാനുള്ള ത്വരയായിരുന്നു ട്രംപിന്. മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് യു.എസിലേക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യപ്രഹരം ട്രംപ് ലോകത്തിനു സമ്മാനിച്ചത്. എന്നാല്‍, അമേരിക്കന്‍ കോടതിവിധിയില്‍ ആ സ്വപ്നങ്ങള്‍ പൊലിഞ്ഞു. വീണ്ടും പരിഷ്കരിച്ച ഉത്തരവുമായി എത്തിയെങ്കിലും രക്ഷയുണ്ടായില്ല.

ഒബാമ കെയര്‍ ആരോഗ്യ പദ്ധതി റദ്ദാക്കാനായി അടുത്ത നീക്കം. തെരഞ്ഞെടുപ്പു പ്രചാരണ കാലംതൊട്ടേ ട്രംപ് കണ്ണുവെച്ച പദ്ധതിയായിരുന്നു ലക്ഷങ്ങള്‍ക്ക് സഹായകമായ ഒബാമ കെയര്‍. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയതോടെ ആ മോഹവും മുളയിലേ നുള്ളിക്കളയാനായിരുന്നു വിധി. അടുത്ത നീക്കം അനധികൃത കുടിയേറ്റക്കാരെ തടയാന്‍ മെക്സികോ അതിര്‍ത്തിയില്‍ വന്മതില്‍ പണിയാനായിരുന്നു. മതില്‍ പണിയുന്നതിന്‍െറ മുഴുവന്‍ ചെലവും മെക്സികോ നല്‍കണമെന്നും ട്രംപ് വാശിപിടിച്ചു. എന്നാല്‍, ആ അധികാരഗര്‍വിനു മുന്നില്‍ മെക്സിക്കന്‍ ഭരണാധികാരി മുട്ടുമടക്കിയില്ല. ഓരോന്നും തനിക്കുതന്നെ തിരിച്ചടിയായി മാറുന്നത് കണ്ടറിഞ്ഞിട്ടാണോ എന്തോ കഴിഞ്ഞയാഴ്ച നാഫ്ത കരാര്‍ റദ്ദാക്കുമെന്ന തീരുമാനം ട്രംപ് മയപ്പെടുത്തി. എന്നാല്‍, അമേരിക്ക പിന്നിട്ടത് ചരിത്രപരമായ നൂറുദിനങ്ങളാണെന്ന വാചാടോപത്തിന് മാത്രം മാറ്റമുണ്ടായില്ല.

ട്രംപിന്‍െറ വിദേശനയങ്ങള്‍ ഇപ്പോഴും പ്രവചനാതീതമാണ്. പലപ്പോഴും സംയമനത്തിന്‍െറ പാത സ്വീകരിച്ച ഒബാമ ഭരണകൂടത്തില്‍നിന്ന് വ്യത്യസ്തമായി ട്രംപ് സിറിയയിലും അഫ്ഗാനിലും നടത്തിയ സൈനിക നീക്കങ്ങള്‍ ലോകം കണ്ടുകഴിഞ്ഞു. അടുത്തത് ഉത്തര കൊറിയയാണ്. എന്നാല്‍, ഭീഷണിപ്പെടുത്തിയതുകൊണ്ടൊന്നും ഉത്തര കൊറിയയെ മിസൈല്‍ആണവ പരീക്ഷണങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നു വന്നപ്പോള്‍ യു.എസ് സ്വരമല്‍പം മയപ്പെടുത്തി.

ഉത്തര കൊറിയയുമായി ഉടലെടുത്ത സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാന്‍ ആഗ്രഹമുണ്ടെന്നു ട്രംപ് പറഞ്ഞു. എന്നാല്‍, വലിയ വലിയ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കാനും മറന്നില്ല. റഷ്യയുമായി നല്ലബന്ധം പുലര്‍ത്തുമെന്നാണ് തുടക്കത്തിലേ പറഞ്ഞിരുന്നത്. സിറിയയിലെ ആക്രമണത്തോടെ ആ ബന്ധം മുമ്പത്തേതിനെക്കാള്‍ രൂക്ഷമായി. ചുരുക്കിപ്പറഞ്ഞാല്‍ ഈ നൂറുദിനങ്ങള്‍ ട്രംപ് ഭരണകൂടത്തിന്‍െറ കൃത്യമായ വിലയിരുത്തലാണ്. അങ്ങനെ നോക്കിയാല്‍ അത് പരാജയമാണെന്ന് പറയേണ്ടിവരും. പ്രസിഡന്‍റ് പദവി ട്രംപിനെ മാറ്റിയെടുത്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

വ്യാപാരം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ മുന്‍ഗാമികളെക്കാള്‍ കൂടുതല്‍ കടുത്ത നിലപാടുകളാണ് ട്രംപ് സ്വീകരിച്ചത്. പ്രസിഡന്‍റിന്‍െറ സവിശേഷ അധികാരമുപയോഗിച്ച് അമേരിക്കയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. കേവലമൊരു പകല്‍ക്കിനാവ് മാത്രമായിരുന്നു അതെന്ന് ഇപ്പോള്‍ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടണ്ടാവണം.
- dated 02 May 2017


Comments:
Keywords: America - Otta Nottathil - 25201710 America - Otta Nottathil - 25201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24420184
യുഎസ് സൈനികന് ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ Recent or Hot News
തുടര്‍ന്നു വായിക്കുക
18420189
വിമാന എന്‍ജിന്‍ പൊട്ടിത്തെറിച്ചു; യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
തുടര്‍ന്നു വായിക്കുക
16420189
യുഎസിലെ നദിയില്‍ കാണാതായ മലയാളി കുടുംബത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
തുടര്‍ന്നു വായിക്കുക
14420188
തീപിടിച്ച മനുഷ്യന്റെ ചിത്രത്തിന് ലോക പ്രസ് ഫോട്ടോ അവാര്‍ഡ്
തുടര്‍ന്നു വായിക്കുക
14420186
മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനും സ്മാര്‍ട്ട്ഫോണ്‍!
തുടര്‍ന്നു വായിക്കുക
10420189
നാസയുടെ സൗര ദൗത്യം ജൂലായ് 31നു തുടങ്ങും
തുടര്‍ന്നു വായിക്കുക
104201810
ബഹിരാകാശത്ത് സുഖവാസം: ചെലവ് അല്‍പ്പം കൂടും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us