Today: 22 Aug 2017 GMT   Tell Your Friend
Advertisements
ഹൃദയം മാറ്റിവച്ച യുവതി പ്രസവത്തില്‍ മരിച്ചു
Photo #1 - America - Otta Nottathil - 27201710
വാഷിങ്ടണ്‍: മാറ്റി വച്ച ഹൃദയം മെഗന്‍ ജോണ്‍സണിനു നല്‍കിയത് രണ്ടാം ജന്‍മമായിരുന്നു. അതിനു ശേഷം വിവാഹവും നടന്നു, ഭര്‍ത്താവ് നതാന്‍ ജോണ്‍സണ്‍. ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ചൊവ്വാഴ്ച. ഇവര്‍ക്ക് ഒരു മകള്‍ പിറന്നു, എയ്ലീ കേറ്റ്.

മകളെ സ്വാഗതം ചെയ്തു കൊണ്ട് പിതാവ് നതാന്‍ ജോണ്‍സണ്‍ സാമൂഹിക മാധ്യമങ്ങളില്‍ മൂന്നു പേരുടേയും ഫോട്ടോ പോസ്റ്റ് ചെയ്തു. രണ്ടാം ജന്‍മത്തില്‍ മെഗന്‍ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയപ്പോള്‍ നതാന്‍ വളരെ സന്തുഷ്ടനായിരുന്നു. രാത്രി മുഴുവന്‍ കുഞ്ഞിനോടൊപ്പം ചെലവഴിച്ചു. മെഗന്‍െറ ഹൃദയം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്‍സ്റ്റഗ്രാമിലുടെ അറിയിച്ചു. മകള്‍ എയ്ലീ കേറ്റിനെ സ്വാഗതം ചെയ്തു കൊണ്ട് താന്‍ സമ്പന്നനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാല്‍, ആ സന്തോഷങ്ങള്‍ക്ക് ആറു മണിക്കൂര്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച പുലര്‍ച്ചെ 2.40നാണ് മെഗന്‍ ജോണ്‍സണ്‍ പ്രസവിച്ചത്. പകല്‍ 11 മണിക്ക് അവര്‍ മരിച്ചു. മരണ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ഹൃദയം മാറ്റിവെച്ചവര്‍ക്ക് പ്രസവത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചിലപ്പോള്‍ പ്രസവത്തിനിടെ അമ്മമാരുടെ മരണത്തിനുമിടയാക്കാം. എന്നാല്‍, മെഗന്‍െറ കാര്യത്തില്‍ സംഭവിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

2010ലാണ് ഹൃദയം മാറ്റിവെക്കേണ്ടി വന്നത്. 2002ലാണ് മെഗന്‍െറ ഹൃദയത്തെ വൈറസ് ബാധിച്ചുവെന്ന് കണ്ടെത്തിയത്. ചികിത്സക്കു ശേഷം അസുഖം മാറിയിരുന്നു. 2010ല്‍ വീണ്ടും അതേരോഗം തിരിച്ചു വന്നു. അതോടെ ഹൃദയം മാറ്റിവെക്കല്‍ മാത്രമായിരുന്നു രക്ഷ. തനിക്ക് ഹൃദയം തന്നയാളെ എന്നുമോര്‍മിക്കുമെന്ന് മെഗന്‍ അവരുടെ ബ്ളോഗില്‍ അന്നു കുറിച്ചിരുന്നു. താനും തന്‍െറ കുടുംബവും അവയവദാനത്തിന് സന്നദ്ധരാണെന്നും കുറിച്ചു. മെഗന്‍െറ മരണശേഷം അവരുടെ അവയവങ്ങള്‍ വിവിധയാളുകള്‍ക്ക് ദാനം ചെയ്തതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
- dated 01 Jul 2017


Comments:
Keywords: America - Otta Nottathil - 27201710 America - Otta Nottathil - 27201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
218201710
ആണവയുദ്ധ ഭീഷണിയുമായി ഉത്തര കൊറിയ Recent or Hot News
തുടര്‍ന്നു വായിക്കുക
12820172
യുഎസ് സൈന്യം സര്‍വസജ്ജം ഉത്തര കൊറിയയ്ക്ക് വീണ്ടും ട്രംപിന്റെ ഭീഷണി
ഉത്തര കൊറിയയ്ക്ക് വീണ്ടും ട്രംപിന്റെ ഭീഷണി തുടര്‍ന്നു വായിക്കുക
118201710
യുഎസ് പ്രതിരോധ കേന്ദ്രത്തിനു മുകളില്‍ റഷ്യന്‍ വിമാനം
തുടര്‍ന്നു വായിക്കുക
11820174
കൊറിയയ്ക്കെതിരായ ഭീഷണിക്കു ശക്തി പോരെന്ന് ട്രംപ്
തുടര്‍ന്നു വായിക്കുക
108201710
ഗൂഗ്ളിനെതിരേ പരാതി നല്‍കാന്‍ വനിതാ ജീവനക്കാര്‍
തുടര്‍ന്നു വായിക്കുക
10820177
ഫ്ളഷ് ചെയ്യാന്‍ മറന്നത് കള്ളനു വിനയായി
തുടര്‍ന്നു വായിക്കുക
9820179
9/11 ആക്രമണത്തില്‍ മരിച്ചയാളെ 16 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us