Today: 12 Apr 2021 GMT   Tell Your Friend
Advertisements
യാത്ര നിഷേധിച്ചതിന് ഊബര്‍ 1.1 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം
Photo #1 - America - Otta Nottathil - 4420212uber

ന്യൂയോര്‍ക്ക്: അന്ധയായ സ്ത്രീക്കും അവരുടെ വളര്‍ത്തുനായക്കും യാത്ര നിഷേധിച്ചതിന് ഊബറിന് 1.1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (7.33 കോടി രൂപ) പിഴ. ഊബറിന്‍റെ ൈ്രഡവര്‍മാര്‍ സ്ത്രീയോട് പല ദിവസങ്ങളിലായി 14 തവണയാണ് വിവേചനം കാട്ടിയതെന്ന് കേസിന്‍റെ മധ്യസ്ഥന്‍ ചൂണ്ടിക്കാട്ടി.

ലിസ ഇര്‍വിങ് എന്ന കാലിഫോര്‍ണിയ സ്വദേശിനിയാണ് 2016 മുതല്‍ 2018 വരെ പലതവണയായി ഊബറില്‍ തനിക്ക് യാത്ര നിഷേധിച്ചെന്നും ൈ്രഡവര്‍മാര്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും കാട്ടി പരാതി നല്‍കിയത്. തന്നെ അവര്‍ നിന്ദിച്ചെന്നും അപമാനിമെന്നും ലിസ ആരോപിച്ചു. താന്‍ വിവേചനം നേരിട്ടതായും നാണംകെടുത്തപ്പെട്ടതായും അതിനാല്‍ ഒരു വീഡിയോ പ്രസ്താവനയില്‍ ലിസ തുറന്നടിച്ചു.

ഒരു ൈ്രഡവറുടെ പെരുമാറ്റം തന്നെ പേടിപ്പെടുത്തുകയും താന്‍ സുരക്ഷിതയല്ലെന്ന് തോന്നിപ്പിക്കുകയും ചെയ്തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലിസ ഇര്‍വിങ്ങിന് 324,000 ഡോളര്‍ നഷ്ടപരിഹാരവും അറ്റോര്‍ണി ഫീസും കോടതി ചെലവുകളിലേക്കുമായി 800,000 ഡോളറില്‍ കൂടുതലും ലഭിച്ചുവെന്ന് അവരുടെ അഭിഭാഷകര്‍ വെളിപ്പെടുത്തി.

ൈ്രഡവര്‍മാരുടെ മോശം പെരുമാറ്റത്തിനും നിയമലംഘനത്തിനും അമേരിക്കയിലെ വികലാംഗ നിയമത്തിന്‍റെ (എ.ഡി.എ) കീഴില്‍ തങ്ങളെ ഉത്തരവാദികളാക്കരുതെന്ന ഊബറിന്‍റെ വാദം മധ്യസ്ഥന്‍ തള്ളി. ൈ്രഡവര്‍മാരുമായുള്ള കരാര്‍ ബന്ധത്തിന്‍റെ ഫലമായി ഊബര്‍ എ.ഡി.എയ്ക്ക് വിധേയമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
- dated 04 Apr 2021


Comments:
Keywords: America - Otta Nottathil - 4420212uber America - Otta Nottathil - 4420212uber,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us