Today: 26 May 2017 GMT   Tell Your Friend
Advertisements
യാത്രാ നിരോധനം: ട്രംപിനു വീണ്ടും തിരിച്ചടി
Photo #1 - America - Otta Nottathil - 6220172

വാഷിങ്ടണ്‍: ഏഴു മുസ്ളിംരാജ്യങ്ങള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് കോടതി മരവിപ്പിച്ചതിനു പിന്നാലെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. യാത്രവിലക്ക് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് സമര്‍പ്പിച്ച ഹരജി സാന്‍ഫ്രാന്‍സിസ്കോയിലെ അപ്പീല്‍ കോടതി തള്ളി.

ട്രംപ് ഭരണകൂടത്തിന്‍െറ അപ്പീലില്‍ നിലപാട് അറിയിക്കാന്‍ എതിര്‍വിഭാഗത്തോട് അപ്പീല്‍ കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം കേസില്‍ കൂടുതല്‍ വാദം നടക്കും. ട്രംപിന്‍െറ വിവാദ ഉത്തരവ് സീറ്റില്‍ ജില്ല ജഡ്ജി ജെയിംസ് റോബര്‍ട്ട് ഒരാഴ്ചത്തേക്ക് മരവിപ്പിച്ചിരുന്നു. നടപടി പുന$പരിശോധിക്കണമെന്നും വിലക്ക് പുന$സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് നീതിന്യായ വകുപ്പ് സാന്‍ഫ്രാന്‍സിസ്കോ അപ്പീല്‍ കോടതിയില്‍ ഹരജി നല്‍കിയത്.

വാദം പൂര്‍ത്തിയാകുന്നതു വരെ കുടിയേറ്റ വിലക്കിന്മേലുള്ള സ്റേറ തുടരാനാണ് സാധ്യത. സ്റേറ വന്നതോടെ യാത്രവിലക്ക് താല്‍ക്കാലികമായി റദ്ദാക്കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍, ജഡ്ജിയുടെ നടപടി പരിഹാസ്യമാണെന്ന് ആരോപിച്ച് ട്രംപ് രംഗത്തുവന്നതോടെ നിയമവകുപ്പ് അപ്പീല്‍ നല്‍കുകയായിരുന്നു. ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വാഷിങ്ടണ്‍, മിനിസോട സംസ്ഥാനങ്ങളിലെ ജഡ്ജിമാരാണ് ഫെഡറല്‍ കോടതിയെ സമീപിച്ചത്.

മതസ്വാതന്ത്ര്യം ഹനിക്കുന്നതാണ് നടപടിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രസിഡന്‍റിന്‍െറ അധികാരം ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ളെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ നോള്‍ ഫ്രാന്‍സിസ് വാദിച്ചു. ഇറാഖ്, ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ, യമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. ഒപ്പം സിറിയന്‍ അഭയാര്‍ഥികളെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞു. വിലക്കിനെതിരെ ലോകവ്യാപകമായി പ്രതിഷേധവും ഉയര്‍ന്നു. ട്രംപിന്‍െറ ഉത്തരവിനുശേഷം വിദേശകാര്യ വകുപ്പ് 60,000ത്തോളം പേരുടെ വിസ റദ്ദാക്കുകയുണ്ടായി.

അതിനിടെ, കോടതി കുടിയേറ്റ വിലക്ക് നിരോധിച്ചതോടെ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്ന് വിസ കൈവശമുള്ളവര്‍ തിരക്കു പിടിച്ച് അമേരിക്കയിലേക്ക് വിമാനം കയറുകയാണ്. നിയമപരമായി അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരു അവസരം ലഭിക്കാന്‍ ഇടയില്ളെന്നു കണ്ടാണ് ഇവരുടെ യാത്ര. വിവാദ ഉത്തരവോടെ വിദ്യാര്‍ഥികളുള്‍പ്പെടെ യു.എസിലേക്ക് എത്താനാവാതെ ബുദ്ധിമുട്ടി.

വിസ റദ്ദാക്കപ്പെട്ടവര്‍ വീണ്ടും പണമടച്ച് വിസ പുതുക്കിയാണ് മടങ്ങുന്നത്. മിഷിഗണിലെ ഡര്‍ബണില്‍ പ്രവര്‍ത്തിക്കുന്ന അറബ് അമേരിക്കന്‍ സിവില്‍ റൈറ്റ്സ് ലീഗ് ഇടപെട്ട് വിസയുള്ളവരെ പെട്ടെന്നു തന്നെ അമേരിക്കയിലത്തെിക്കാനുള്ള നടപടിയും നടക്കുന്നുണ്ട്.
- dated 05 Feb 2017


Comments:
Keywords: America - Otta Nottathil - 6220172 America - Otta Nottathil - 6220172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23520175
ട്രംപ് വെസ്റേറണ്‍ വോള്‍ സന്ദര്‍ശിച്ചു ഇവിടെയെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റ് Recent or Hot News
ഇവിടെയെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റ് തുടര്‍ന്നു വായിക്കുക
19520179
ഇന്ത്യക്കാരന്‍ യുഎസില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
19520178
ഫോക്സ് ന്യൂസ് സ്ഥാപകന്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
19520176
ട്രംപിന്റെ റഷ്യന്‍ ബന്ധം മുന്‍ എഫ്ബിഐ മേധാവി അന്വേഷിക്കും
തുടര്‍ന്നു വായിക്കുക
15520177
ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍നിന്നു പുറത്താക്കി
തുടര്‍ന്നു വായിക്കുക
അലാസ്കയില്‍ ഭൂകമ്പം: ആളപമായമില്ല
തുടര്‍ന്നു വായിക്കുക
7520173
ഇന്ത്യന്‍ ദമ്പതികളെ മകളുടെ കാമുകന്‍ വെടിവച്ചു കൊന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us