Today: 12 Apr 2021 GMT   Tell Your Friend
Advertisements
ഗ്വണ്ടനാമോ തടവറകളില്‍ ഒരെണ്ണം പൂട്ടി
Photo #1 - America - Otta Nottathil - 7420217prison

വാഷിങ്ടണ്‍: അമേരിക്കയുടെ കീഴിലുള്ള ഗ്വണ്ടാനമോ തടവറകളില്‍ ഒരെണ്ണം അടച്ചുപൂട്ടി. ദ്രവിച്ചു തുടങ്ങിയ ക്യാമ്പ് 7 ജയിലറയാണ് പൂട്ടിയത്. ചെലവുചുരുക്കല്‍ നീക്കത്തിന്‍റെ ഭാഗമായി തടവറ അറ്റകുറ്റപണി വേണ്ടെന്ന് വെക്കുകയായിരുന്നു. കാര്യമായ പരിപാലനമില്ലാതിരുന്ന തടവറകളിലൊന്നാണിത്.

ഇതിലെ തടവുകാരെ മറ്റൊരു ജയിലിലേക്കു മാറ്റിയതായി യു.എസ് സൈന്യം അറിയിച്ചു. ക്യാമ്പ് 7 ജയിലറയില്‍ 14 തടവുകാര്‍ ഉണ്ടായിരുന്നതായും സൈനികകേന്ദ്രം അറിയിച്ചു. സമീപത്തുള്ള മറ്റൊരു കേന്ദ്രത്തിലേക്കാണ് തടവുകാരെ മാറ്റിയത്. ക്യാമ്പ് 7ലെ തടവുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി പുതിയ തടവറ നിര്‍മിക്കണമെന്ന് 2013ലെ ബജറ്റില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഫണ്ട് അനുവദിക്കപ്പെട്ടിരുന്നില്ല.

2006 ഡിസംബറിലാണ് ഈ തടവറ നിര്‍മിച്ചത്. ക്യാമ്പ് 7ല്‍ ഇപ്പോഴുള്ള തടവുകാരില്‍ അഞ്ചു പേര്‍ 2001 സെപ്റ്റംബര്‍ 11ലെ ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമേരിക്ക പിടികൂടിയവരാണ്. നേരത്തേ, ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തടവുകാരെ അമേരിക്കയിലേക്കു നീക്കാന്‍ സെനറ്റി!െ!ന്‍റ പ്രത്യേക അനുമതി വേണ്ടിവരുമെന്നതിനാല്‍ പെട്ടെന്ന് അടച്ചുപൂട്ടാന്‍ കഴിയില്ല. നിലവില്‍ 40 തടവുകാരാണ് ഇവിടെയുള്ളത്. 2017ല്‍ 15 തടവുകാരെ യമനിലേക്കു മാറ്റിയിരുന്നു.

ക്യൂബയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഗ്വണ്ടാനമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ഗ്വണ്ടാനമോ ബേ തടവറ മനുഷ്യാവകാശലംഘനത്തിന് പേരുകേട്ട തടവറകൂടിയാണ്. 1903ല്‍ നിലവില്‍ വന്ന ക്യൂബന്‍~അമേരിക്കന്‍ കരാറുപ്രകാരം അമേരിക്ക ക്യൂബയില്‍നിന്നു പാട്ടത്തിനെടുത്തതാണ് ഈ സ്ഥലം. പിന്നീട് ക്യൂബയുമായുള്ള നയതന്ത്രബന്ധം അമേരിക്ക വിച്ഛേദിച്ചശേഷവും ഇരു രാജ്യങ്ങളും സ്വന്തം സ്ഥലങ്ങള്‍ വേലികെട്ടിത്തിരിച്ചു. 1991ല്‍ ഹെയ്തി കലാപകാരികളെ തടവിലിടാന്‍വേണ്ടി അമേരിക്ക ഇവിടെ ക്യാമ്പുകള്‍ നിര്‍മിച്ചിരുന്നു.
- dated 07 Apr 2021


Comments:
Keywords: America - Otta Nottathil - 7420217prison America - Otta Nottathil - 7420217prison,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us