Today: 16 Aug 2018 GMT   Tell Your Friend
Advertisements
മകന്‍ റഷ്യന്‍ അഭിഭാഷകനെ കണ്ടിരുന്നെന്ന് ട്രംപും
Photo #1 - America - Otta Nottathil - 7820188

ന്യൂജേഴ്സി: തന്‍െറ മൂത്ത മകന്‍ന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്രംപ് ടവറില്‍ വച്ച് റഷ്യന്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും സമ്മതിച്ചു. 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിര്‍കക്ഷിയുടെ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി റഷ്യന്‍ അഭിഭാഷകയായ നതാലിയ വെസെല്‍നിസ്കയെ മകന്‍ സന്ദര്‍ശിച്ചിരുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. ഇതാണിപ്പോള്‍ ട്രംപ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, ഈ കൂടിക്കാഴ്ച നിയമപരവും രാഷ്ട്രീയത്തില്‍ എല്ലായ്പോഴും നടക്കുന്നതുമാണെന്നും ട്രംപ് വിശദീകരിച്ചു. കൂടിക്കാഴ്ച നിയമപ്രകാരം തെറ്റല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗം നടത്തുന്നതിനും വിദേശികളെ പ്രചരണത്തിന് ഉപയോഗിക്കുന്നതും അമേരിക്കയില്‍ അനുവദനീയമാണെന്നും പ്രസിഡന്‍റിന്‍െറ അറ്റോര്‍ണിയും പറയുന്നു.

ട്രംപ് ജൂനിയറിന്‍െറ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നതെല്ലാം വ്യാജ വാര്‍ത്തയാണ്. ഇത് എതിര്‍ കക്ഷിയെ കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി നടത്തിയ കൂടിക്കാഴ്ചയാണ്. പൂര്‍ണമായും നിയമപരവും രാഷ്ട്രീയത്തില്‍ എവിടെയും എല്ലായ്പ്പോഴും നടക്കുന്നതാണെന്നും ട്രംപ് ട്വീറ്റിലൂടെ പറഞ്ഞു. എന്നാല്‍ ഈ കൂടിക്കാഴ്ചയെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

2016 ജൂണില്‍ ട്രംപ് ജൂനിയറും നതാലിയ വെസെല്‍നിസ്കയയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച റോബര്‍ട്ട് മുള്ളറുടെ റഷ്യന്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രംപുമായി ബന്ധപ്പെട്ടവര്‍ റഷ്യക്കാരെ ഏകീകരിച്ച് തെരഞ്ഞെടുപ്പില്‍ ഇടപെടാനോ സൈബര്‍ ഹാക്കിങ്ങിനോ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം.
- dated 07 Aug 2018


Comments:
Keywords: America - Otta Nottathil - 7820188 America - Otta Nottathil - 7820188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us