Today: 20 Aug 2019 GMT   Tell Your Friend
Advertisements
അറുപത്തെട്ടാം വയസില്‍ കടല്‍ നീന്തി റെക്കോഡ്
Photo #1 - America - Otta Nottathil - 8820186

ന്യൂയോര്‍ക്ക്: അറുപത്തെട്ടാം വയസില്‍, അപകടകരമായ ജെല്ലി ഫിഷുകളും അനിയന്ത്രിതമായ കാറ്റും കോളുമൊക്കെ നിറഞ്ഞ കടല്‍ നീന്തിക്കടന്ന് ഡയാന നിയാദ് എന്ന മാധ്യമ പ്രവര്‍ത്തക റെക്കോഡ് സ്ഥാപിച്ചു.

പത്താം വയസില്‍ നീന്തല്‍ പഠനം തുടങ്ങിയ ഡയാന ഇരുപത്താറാം വയസിലാണ് തന്റെ ആദ്യ റെക്കോഡിട്ടത്. 8 മണിക്കൂറില്‍ മാന്‍ഹട്ടന്‍ മുനമ്പ് നീന്തിക്കടന്നായിരുന്നു ഇത്.

പിന്നീട് ബഹമാസില്‍ നിന്നും ഫ്ലോറിഡയിലെക്ക് 102.5 മൈല്‍ ദൂരം നീന്തി ഏറ്റവുമധികം ദൂരം നീന്തിക്കടന്ന വ്യക്തി എന്ന റെക്കോഡ് സ്വന്തം പേരിലാക്കി. ക്യൂബയില്‍ നിന്നും ഫ്ലോറിഡയിലേക്ക് 111മൈല്‍ നീന്തി. 102.5 മൈല്‍ നീന്തി റെക്കോഡ് കുറിച്ചിട്ടിട്ടും ക്യൂബ റ്റു ഫ്ലോറിഡ എന്ന സ്വപ്നം ഡയാനയുടെ മനസില്‍ ശേഷിച്ചിരുന്നു. മനുഷ്യരായി ജനിച്ച ആര്‍ക്കും അങ്ങനെ ഒരു ലക്ഷ്യം സാധ്യമല്ലെന്നു പറഞ്ഞു പലരും അവരെ നിരുത്സാഹപ്പെടുത്തി. ജെല്ലിഫിഷിന്‍റെ കോട്ടയായ ഈ തുറന്ന കടലില്‍ സ്രാവുകളും ഒരുപാടുണ്ടായിരുന്നു. തരതമ്യേന ഉപ്പിന്‍റെ സാന്ദ്രത കൂടുതലായതിനാല്‍ നീന്തുന്നത് ശ്രമകരമായിരുന്നു.

1978ല്‍ ആദ്യ ശ്രമത്തില്‍ ഇരുമ്പിന്‍റെ ഒരു ഷാര്‍ക്ക് കേജ് ശരീരത്തോട് ബന്ധിച്ചാണ് ഡയാന നീന്തിയത്. നേര്‍ രേഖയില്‍ നിന്നും ലക്ഷ്യം തെറ്റിപ്പോയ ആ ശ്രമം 42 മണിക്കൂറിന് ശേഷം 76 മൈലുകള്‍ക്കപ്പുറം അവസാനിച്ചു. പിന്നീട് 1980 മുതല്‍ നീന്തല്‍ക്കുളത്തോട് വിട പറഞ്ഞ് ഡയാന മാധ്യമമേഖലയിലേക്ക് സഞ്ചരിച്ചു. സ്പോര്‍ട്സ് ജേണലിസ്ററിന്‍റെ വേഷമായിരുന്നു അവര്‍ക്ക്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പഴയമോഹം പൊടിത്തട്ടിയെടുത്തു. 2010ല്‍ തന്‍റെ അറുപത്തൊന്നാം വയസിലാണ് ഡയാന തന്‍റെ പഴയ സ്വപ്നം വീണ്ടും കാണുന്നത്. മരണം വരെ സംഭവിച്ചേക്കാവുന്ന ഈ ശ്രമത്തില്‍ നിന്ന് ഒരുപാട് പേര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരെല്ലാം പരാജയപ്പെട്ടു. അങ്ങനെ ഒരു വര്‍ഷത്തെ കടുത്ത പരിശീലനത്തിനൊടുവില്‍ തന്‍റെ ആദ്യ ശ്രമത്തിന്‍റെ മുപ്പത്തിമൂന്നാം വാര്‍ഷത്തില്‍ ഡയാന സ്വപ്നത്തിലേക്കുള്ള രണ്ടാം ശ്രമം നടത്തി. ഈ വട്ടം ഷാര്‍ക്ക് കേജിന് പകരം ഷാര്‍ക്കുകളെ അകറ്റുന്ന പ്രത്യേക ഇലക്ട്രിക് തരംഗങ്ങള്‍ ജനറേറ്റ് ചെയ്യുന്ന ഇലക്രേ്ടാണിക് ഉപകരണം ഡയാനക്ക് മുന്നേ രണ്ട് ബോട്ടുകളിലായി കെട്ടി വലിച്ച് കൊണ്ട് പോവുകയായിരുന്നു ചെയ്തത്.

പകുതിക്കും മുന്‍പേ കടുത്ത ആസ്തമ ഡയാനയെ തിരിച്ച് വിളിക്കാന്‍ അകമ്പടി പോയ ഡോക്റ്റര്‍മാരെ പ്രേരിപ്പിച്ചു. നീന്തല്‍ തുടങ്ങി മൂന്നാം മണിക്കൂറില്‍ ആരംഭിച്ച കടുത്ത ഷോള്‍ഡര്‍ വേദനയെ അവഗണിച്ച് 30 മണിക്കൂറോളം നീന്തിയതിന് ശേഷമാണ് ഇത് സംഭവിച്ചത്. ഇതിനിടെ കാറ്റിന്‍റെ വേഗത ഡയാനയെ ലക്ഷ്യത്തില്‍ നിന്നും ഈസ്ററ് ദിശയിലേക്ക് തള്ളിമാറ്റുകയും ചെയ്തിരുന്നു.

തോല്‍ക്കാന്‍ ത!യാറല്ലായിരുന്ന ഡയാന വീണ്ടും പരിശ്രമിച്ചു തുടങ്ങി. രണ്ടാം ശ്രമത്തിന്‍റെ കൃത്യം ഒരു മാസത്തിന് ശേഷം വീണ്ടും അവര്‍ ക്യൂബ റ്റു ഫ്ലോറിഡ പരീക്ഷണത്തിനായി ഇറങ്ങി. നാല്‍പ്പത്തി രണ്ടാം മണിക്കൂറില്‍ 67 മൈലുകള്‍ക്കപ്പുറം കടുത്ത ജെല്ലി ഫിഷ് ആക്രമണവും അറ്റ്ലാന്‍റിക്ഇന്ത്യന്‍ സമുദ്രത്തില്‍ കാണപ്പെടുന്ന പോര്‍ച്ചുഗീസ് മാന്‍ ഒഫ് വാര്‍ എന്ന ജീവിയുടെ ആക്രമണവും കാരണം ഡയാനക്ക് ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു.ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഒരു ശ്രമം ഡയാന നടത്തി. ജെല്ലി ഫിഷിന് പുറമേ കടുത്ത മിന്നലും കൊടുങ്കാറ്റും ആയിരുന്നു ഈ തവണത്തെ വില്ലന്‍മാര്‍. കഴിഞ്ഞ മൂന്ന് വട്ടത്തേക്കാള്‍ കൂടുതല്‍ ദൂരം ഈ അറപത്തിമൂന്ന്കാരി നാലാം ശ്രമത്തില്‍ താണ്ടിയിരുന്നുവെന്നതു ശ്രദ്ധേയം.

ഓരോ തവണ പരാജയപ്പെടുമ്പോഴും അവര്‍ വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരുന്നു. പരാജയങ്ങളില്‍ നിന്ന് അവര്‍ വിജയം മാത്രം ലക്ഷ്യമിട്ട് വീണ്ടും സ്വപ്നം സഫലമാക്കാനിറങ്ങി. 2013 ഓഗസ്ററ് 31ന് അഞ്ചാം ശ്രമം ആരംഭിച്ചു. ഷാര്‍ക്കിനെ അകറ്റാനുള്ള ഡിവൈസിന് പുറമേ ജെല്ലി ഫിഷിനെ പ്രതിരോധിക്കാന്‍ സിലിക്കണ്‍ മാസ്ക്, ഫുള്‍ ബോഡീ സ്യൂട്ട്, ഗ്ളൗസ്, ബൂട്ടീസ് എന്നിവ ധരിച്ചും ജെല്ലിഫിഷിനെ ഡയാനയുടെ പാതയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഒരു ഡസനിലധിക്കം മുങ്ങല്‍ വിദഗ്ധരടങ്ങിയ 35 പേരുടെ അകമ്പടിയോടെയും ആണ് ഈ വട്ടം ഡയാന നീന്തലാരംഭിച്ചത്.

തോല്‍ക്കാന്‍ തയാറല്ലാതിരുന്ന അവരുടെ സ്ഥിരോത്സാഹത്തിന് മുന്നില്‍ പ്രകൃതി പോലും മാറിക്കൊടുത്തി. ഇത്തവണ മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കാറ്റു കുറവായിരുന്നു. ജെല്ലി ഫിഷും ഏറെയില്ലായിരുന്നു. ആദ്യ നൂറ് മൈല്‍ പിന്നിട്ട് കഴിഞ്ഞപ്പോള്‍ ബോട്ടിലും കയാക്കിലുമായി 100 കണക്കിന് ആള്‍ക്കാര്‍ വന്ന് ഡയാനയെ പ്രോല്‍സാഹിപ്പിച്ച് കൊണ്ടേ ഇരുന്നു.

തോല്‍വികള്‍ക്ക് മുന്നില്‍ പതറാതിരുന്ന ഡയാനയ്ക്ക് മുന്നില്‍ ഇക്കുറി വിജയമല്ലാതെ മറ്റൊരു ലക്ഷ്യമില്ലായിരുന്നു. യാത്രയുടെ അമ്പത്തിനാലാം മണിക്കൂറില്‍ ഫ്ലോറിഡയിലെ കീ വെസ്ററ് ബീച്ചിലേക്ക് നീന്തിക്കയറുമ്പോള്‍ ഡയായുടെ പേര് ചരിത്രത്തിന്‍റെ താളുകളില്‍ സുവര്‍ലിപികളാല്‍ എഴുതപ്പെട്ടു.
- dated 08 Aug 2018


Comments:
Keywords: America - Otta Nottathil - 8820186 America - Otta Nottathil - 8820186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us