Today: 27 Sep 2020 GMT   Tell Your Friend
Advertisements
വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍
Photo #2 - America - Otta Nottathil - nimish_for_excuse_from_death
ന്യൂയോര്‍ക്ക്: യെമനില്‍ വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി പ്രവാസി യുവതി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സംഘടന കേരള കേന്ദ്ര സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചു. പ്രധാന മന്ത്രിയും കേന്ദ്ര വിദേശ കാര്യ മന്ത്രാലയവും പ്രസ്തുത വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പി എം എഫ് ആവശ്യപ്പെട്ടു .

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ, യെമനില്‍ ഒരു ക്ളീനിക് നടത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയനായ യുവാവിന്‍റെ മരണമാണ് വധ ശിക്ഷയിലേക്ക് എത്തിച്ചത്. യമനിലെ പ്രത്യേക സാഹചര്യത്തില്‍ കേസ് ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല യുദ്ധ സാഹചര്യമായതിനാല്‍ എംബസിയുടെ ഭാഗത്തു നിന്നും ഇടപെടാന്‍ കഴിയാത്ത സ്ഥിതി വിഷേഷമായിരുന്നു യെമന്‍ തലസ്ഥാനമായ സനായില്‍ എംബസി പ്രവര്‍ത്തന രഹിതമായിരുന്നു താല്‍ക്കാലിക എംബസി ജിബൂട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത് ഇത് കേസ് നടത്തിപ്പിനെ ബാധിച്ചു അതിനാല്‍ വിധി നിമിഷയ്ക്ക് പ്രതികൂലമാവുകയും ചെയ്തു സാമ്പത്തികമായി വളരെ കഷ്ടപെട്ട കഡുംബമായതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ പറ്റിയിരുന്നില്ല ഒരു ലക്ഷം ഡോളര്‍ ബ്ളഡ് മണി കൊല്ലപ്പെട്ട യമനി സഹോദരന്റെ ബന്ധുക്കള്‍ക്ക് കൊടുക്കുകയാണെങ്കില്‍ അവര്‍ മാപ്പ് നല്‍കിയാല്‍ വധ ശിക്ഷയില്‍ നിന്നും മോചിതയാവാന്‍ സാധ്യത ഉണ്ടെന്ന് യമനിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും അറിയാന്‍ സാധിച്ചു മാത്രവുമല്ല അവരുടെ കുഡുംബവുമായി ധാരണയിലെത്താന്‍ യമനിലെ ഇന്ത്യന്‍ സമൂഹം ശ്രമിച്ചു വരികയാണ്. 3 വര്‍ഷമായി തടവില്‍ കഴിയുന്ന നിമിഷക്ക് ഈ കഴിഞ്ഞ ആഗസ്ത് 18 നാണ് യമന്‍ കോടതി വധശിക്ഷ വിധിച്ചത്.

പ്രായമായ അമ്മയും ഭര്‍ത്താവും ഏഴുവയസ്സുള്ള പെണ്‍കുട്ടിയും ആണ് നിമിഷയ്ക്കുള്ളത്. യുവതിയുടെ മോചനം ലക്ഷ്യം വച്ച് ലോക കേരള സഭാംഗങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട് കൂടാതെ ഫണ്ട് ശേഖരണത്തിന് ഒരു ആക്ഷന്‍ കമ്മിറ്റിയും നിലവില്‍ വന്നിട്ടുണ്ട് ഇത് ആശ്വാസകരമാണ്. കേന്ദ്ര വിദേശ മന്ത്രാലയം അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കണം. കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക കേന്ദ്ര വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ലമെന്‍റ് അംഗങ്ങളും രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. ബഹുജന സമ്മര്‍ദ്ദം ഉയര്‍ത്തുവാന്‍ മുഴുവന്‍ സംഘടനകളോടും പ്രസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി പി എം എഫ് ഗ്ളോബല്‍ പ്രസിഡണ്ട് എം പീ സലീം ഗ്ളോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട് ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ ഗ്ളോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ ഗ്ളോബല്‍ ട്രഷറര്‍ സ്ററീഫന്‍ കോട്ടയം എന്നിവര്‍ സംയുക്ത പത്ര പ്രസ്ഥാവനയില്‍ അറിയിച്ചു.
- dated 07 Sep 2020


Comments:
Keywords: America - Otta Nottathil - nimish_for_excuse_from_death America - Otta Nottathil - nimish_for_excuse_from_death,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24920207iss
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി Recent or Hot News
മാലിന്യ ഭീഷണി
തുടര്‍ന്നു വായിക്കുക
home_of_hop_virtual_oct_3
ഹോം ഓഫ് ഹോപ് വെര്‍ച്വല്‍ ഇവന്‍റ് ഒക്ടോബര്‍ 3 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
jo_biden_indo_americans
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ അമേരിക്കന്‍സിന്റെ പങ്കു നിര്‍ണായകം ; ജോ ബൈഡന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
onam_gama_2020
വ്യത്യസ്തമായ ഓണാഘോഷവുമായി ഗ്രെയ്റ്റര്‍ ഓസ്ററിന്‍ മലയാളി അസോസിയേഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22920206un
രക്ഷാ സമിതി അംഗീകാരമില്ലാതെ ഇറാനെതിരേ നടപടിയില്ല: ഗുട്ടിറെസ് Recent or Hot News
തുടര്‍ന്നു വായിക്കുക
20920205us
വൈറ്റ് ഹൗസിലേക്ക് വിഷക്കത്ത്
തുടര്‍ന്നു വായിക്കുക
20920203gates
കാലാവസ്ഥാ വ്യതിയാനം കോവിഡിനെക്കാള്‍ മാരകം: ബില്‍ ഗേറ്റ്സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us