Today: 22 Feb 2018 GMT   Tell Your Friend
Advertisements
ഷോളി കുമ്പിളുവേലി വൈസ്മെന്‍ ക്ളബ്ബ് പ്രസിഡന്റ് ഇലക്ടായി തെരഞ്ഞെടുക്കപ്പെട്ടു
Photo #1 - America - Otta Nottathil - sholy_kumpiluvely_vm_president
ന്യുയോര്‍ക്ക്: വെസ്ററ്ചെസ്ററര്‍ വൈസ് മെന്‍ ക്ളബ്ബിന്റെ "പ്രസിഡന്റ് ഇലക്ട്" ആയി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷോളി കുമ്പിളുവേലി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 3 ന് ഞായറാഴ്ച യോങ്കേഴ്സ് "മുംബൈ സ്പൈസസ് ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് 2018/19 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി ജോഷി തെളളിങ്കല്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രോവിന്‍സ് പ്രസിഡന്റ്, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം, ബ്രോങ്ക്സ് ഫൊറോന ഇടവക സെക്രട്ടറി തുടങ്ങിയ നിലകളില്‍ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ള ഷോളി കുമ്പിളുവേലി മികച്ച സംഘാടകനും, വാഗ്മിയുമാണ്.

അമേരിക്കന്‍ മലയാളികള്‍ക്കേവര്‍ക്കും സുപരിചിതനായ ഷോളി കുമ്പിളുവേലി പ്രമുഖ കോളമിസ്ററും, മാധ്യമ പ്രവര്‍ത്തകനുമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് കടന്നു വന്ന കുമ്പിളുവേലി കെ.എസ്.സി (ജെ) പത്തനംതിട്ട ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

നിയുക്ത പ്രസിഡന്‍റ് ഇലക്ട് ഷോളി കുമ്പിളുവേലിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് റീജണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാല, പ്രസിഡന്‍റ് ജോസഫ് കാഞ്ഞമല, മുന്‍ റീജണല്‍ ഡയറക്ടര്‍ ഷാജു സാം, മുന്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ്, ലോങ്ങ് ഐലന്റ് ക്ളബ് പ്രസിഡന്‍റ് വര്‍ഗീസ് ലൂക്കോസ്, ഫ്ളോറല്‍ പാര്‍ക്ക് ക്ളബ്ബ് പ്രസിഡന്റ് ഡോ. അലക്സ് മാത്യു, ബെന്നി ഫ്രാന്‍സിസ്, എഡ്വിന്‍ കാത്തി, ഷാജി സഖറിയ, ഷൈജു കളത്തില്‍, ജിം ജോര്‍ജ്, ബെന്നി മുട്ടപ്പള്ളി, ജോസ് മലയില്‍, ജോസ് ഞാറക്കുന്നേല്‍, കെ.കെ ജോണ്‍സന്‍, സ്വപ്ന മലയില്‍, ഷിനു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 2018 ജൂലൈ മാസം പുതിയ ഭരണസമിതി അധികാരമേല്‍ക്കും.
- dated 27 Dec 2017


Comments:
Keywords: America - Otta Nottathil - sholy_kumpiluvely_vm_president America - Otta Nottathil - sholy_kumpiluvely_vm_president,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us