Today: 23 Jul 2017 GMT   Tell Your Friend
Advertisements
അമേരിക്കന്‍ മലങ്കര അതിഭദ്രാന മുപ്പതാമത് കുടുംബ മേളയ്ക്ക് ഉജ്ജ്വല സമാപനം
ഡാളസ്: മേരിലാന്‍ഡ് സെന്റ് മേരീസ് മൗണ്ട് യൂണിവേഴ്സിറ്റി ഹാളില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന മുപ്പതാമത് കുടുംബ മേളക്ക് ഉജ്ജ്വല സമാപനം.

പുതുമയാര്‍ന്ന ആശയങ്ങള്‍ കൊണ്ടും ആത്മീയത നിറഞ്ഞു നിന്ന വിവിധങ്ങളായ പരിപാടികള്‍ കൊണ്ടും സമ്പന്നമായിരുന്ന കുടുംബ സംഗമം സഭാ വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും പരസ്പര കൂട്ടായ്മയ്ക്കും ഒരു പുത്തനുണര്‍വു നല്‍കുന്ന ആത്മീയ നിറവിന്റെ അനുഭവമായി മാറി.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അനുഗ്രഹീത സാന്നിധ്യം ഈ വര്‍ഷത്തെ കുടുംബ മേളയുടെ പ്രത്യേകത കൂടിയാണ്. നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയുമായ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ മേല്‍നോട്ടവും നിഷ്കര്‍ഷവും സംഘാടകരുടെ മികച്ച അസൂത്രണവും കുടുംബമേളയുടെ വിജയത്തിനു കാരണമായി.

കോണ്‍ഫറന്‍സിന്റെ ആദ്യ ദിനമായ ബുധനാഴ്ച നടന്ന ഭദ്രാസന പളളി പ്രതിപുരുഷ യോഗത്തില്‍ അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. പരിശുദ്ധ അന്തേ്യാഖ്യാ സിംഹാസനത്തോടും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും ശ്രേഷ്ഠ കാതോലിക്ക ബാവായോടും ഭദ്രാസന മെത്രാപ്പോലീത്തായോടും മലങ്കരയിലെ എല്ലാ മെത്രാപ്പോലീത്താമാരോടുമുളള സ്നേഹവും വിധേയത്വവും കൂറും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ട് യോഗ നടപടികള്‍ ആരംഭിച്ചു.

ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും സഭാംഗങ്ങളുടെ ക്ഷേമത്തിനു മുതകുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. ഈ വര്‍ഷം ആരംഭം കുറിക്കുന്ന പ്രധാന പ്രോജക്ടായ ഭദ്രാസന ഹെഡ് കോര്‍ട്ടേഴ്സും സെമിനാരി പ്രോജക്ട് റിപ്പോര്‍ട്ടും കൗണ്‍സില്‍ മെംബര്‍ അച്ചു ഫിലിപ്പോസ് യോഗത്തില്‍ അവതരിപ്പിച്ചത് ചര്‍ച്ച ചെയ്തു അംഗീകരിച്ചു.

"യഹോവയില്‍ ആശ്രയിച്ചു നന്മ ചെയ്യുക. സങ്കീര്‍ത്തനങ്ങള്‍ 37 ~3' എന്നതായിരുന്നു സെമിനാറിലെ പ്രധാന ചിന്താവിഷയം. ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സേവനത്തിന്റേയും പാതയിലൂടെ പ്രതിസന്ധികളില്‍ തളരാതെ നിശ്ചയ ദാര്‍ഢ്യത്തോടെ ദൈവത്തില്‍ വിശ്വാസവും പ്രാര്‍ഥനയും ഉളളവരായി നന്മ ചെയ്തു യഥാര്‍ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ശ്രേഷ്ഠ ബാവാ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

കുടുംബ സംഗമത്തിന്റെ മുഖ്യ പ്രഭാഷകനും അറിയപ്പെടുന്ന ധ്യാനഗുരുവും പ്രഗത്ഭ വാഗ്മിയുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ (കപ്പൂച്ചിന്‍ സഭ) നല്‍കിയ സന്ദേശത്തില്‍ ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെ ക്കുറിച്ചും മാറിയ ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍, ദൈവത്തിനനുസൃതമായ ഒരു കുടുംബം പടുത്തുയര്‍ത്തുവാന്‍ ഒരു വിശ്വാസി എപ്രകാരം കടപ്പെട്ടിരിക്കുന്നുവെന്നും സരസവും ലളിതവുമായ ഭാക്ഷയിലുടെ അവതരിപ്പിച്ചു.

ചെണ്ടമേളത്തിന്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ശ്രേഷ്ഠ ബാവായുടേയും ഇടവക മെത്രാപ്പോലീത്തായുടേയും വന്ദ്യ വൈദികര്‍, ശെമ്മാശന്മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടേയും നേതൃത്വത്തില്‍ കേരളീയ തനിമ നിലനിര്‍ത്തുന്ന വേഷവിധാനങ്ങളുമായി അടക്കും ചിട്ടയോടും കൂടി നടത്തിയ ഘോഷയാത്ര ഏവര്‍ക്കും കൗതുകമായി മാറി. വിവിധ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ കള്‍ചറല്‍ പ്രോഗ്രാമും ഏറെ ആകര്‍ഷകമായിരുന്നു.

മികവുറ്റ രചനകള്‍, സഭാ ചരിത്ര വിവരങ്ങള്‍, വര്‍ണ ചിത്രങ്ങള്‍ തുടങ്ങിയ വിവിധ ഇനങ്ങള്‍ കോര്‍ത്തിണക്കി തയാറാക്കിയ "മലങ്കര ദീപം 2016' സുവനീറിന്റെ ഉദ്ഘാടനം ശ്രേഷ്ഠ ബാവാ നിര്‍വഹിച്ചു. ചീഫ് എഡിറ്റര്‍ സാജു പൗലോസിനേയും എഡിറ്റോറിയല്‍ ബോര്‍ഡിനേയും പ്രത്യേകം അഭിനന്ദിച്ചു.

ഭദ്രാസനത്തിന്റെ വളര്‍ച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ധനശേഖരണാര്‍ഥം 2017 ല്‍ നടത്തുന്ന മെഗാഷോയുടെ വിശദാംശങ്ങള്‍ കൗണ്‍സില്‍ അംഗം ജോജി കാവനാല്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജേക്കബ്, ട്രഷറര്‍ ചാണ്ടി തോമസ് എന്നിവര്‍ സംസാരിച്ചു. വെളളിയാഴ്ച വൈകിട്ട് റവ. ജേക്കബ് ചാലിശേരി കോര്‍ എപ്പിസ്കോപ്പായുടെ നേതൃത്വത്തില്‍ ധ്യാനവും ശനിയാഴ്ച രാവിലെ വിശുദ്ധ കുമ്പസാരവും നടന്നു. ശ്രേഷ്ഠ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടുകൂടി ഈ വര്‍ഷത്തെ കുടുംബ സമ്മേളനം സമാപിച്ചു.
Photo #1 - America - Spiritual - 30th_kudumba_mela_american_malankara_church
 
Photo #2 - America - Spiritual - 30th_kudumba_mela_american_malankara_church
 
Photo #3 - America - Spiritual - 30th_kudumba_mela_american_malankara_church
 
- dated 30 Jul 2016


Comments:
Keywords: America - Spiritual - 30th_kudumba_mela_american_malankara_church America - Spiritual - 30th_kudumba_mela_american_malankara_church,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us