Today: 26 Apr 2017 GMT   Tell Your Friend
Advertisements
ഡാളസില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 22 മുതല്‍ 31 വരെ
Photo #1 - America - Spiritual - st_alphonsas_feast_in_dallas
കൊപ്പേല്‍ (ടെക്സസ്): ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ ജൂലൈ 22നു (വെള്ളി) വൈകുന്നേരം ഏഴിനു ഫാ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ കൊടിയേറ്റുന്നതോടെ തുടക്കമാകും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും.

23നു (ശനി) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്കു ഫാ. ജോസ് ചിറപുറത്ത് കാര്‍മികത്വം വഹിക്കും.

24 നു (ഞായര്‍) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യ ആരാധന. വെകുന്നേരം ആറിനു വിശുദ്ധ കുര്‍ബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോസഫ് അമ്പാട്ട് കാര്‍മികത്വം വഹിക്കും.

25നു (തിങ്കള്‍) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. അഗസ്ററിന്‍ കുളപ്പുറം കാര്‍മികത്വം വഹിക്കും.

26നു (ചൊവ്വ) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ആന്റണി പ്ളാക്കല്‍ വിസി കാര്‍മികത്വം വഹിക്കും.

27 നു (ബുധന്‍) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോര്‍ജ് എളമ്പാശേരില്‍ കാര്‍മികത്വം വഹിക്കും.

28നു (വ്യാഴം) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ഏബ്രഹാം വാവോലിമേപ്പുറത്ത് കാര്‍മികത്വം വഹിക്കും.

29നു (വെള്ളി) രാവിലെ ഒന്‍പതു മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 6.30നു വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ലൂക്ക് കളരിക്കല്‍ എംഎസ്എഫ്എസ് കാര്‍മികത്വം വഹിക്കും. തുടര്‍ന്നു സെന്റ് അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ ഇടവകയിലെ കലാകാരന്മാര്‍ അണിനിരക്കുന്ന "ബട്ടര്‍ഫ്ളൈസ്' അരങ്ങേറും.

30നു (ശനി) വൈകുന്നേരം 4.30ന് ആഘോഷമായ റാസയ്ക്ക് ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ കാര്‍മികത്വം വഹിക്കും ഫാ. ജോഷി ചിറക്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്നു നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. രാത്രി എട്ടിന് മയാമി ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഫുഡ് സെയിലും ഉണ്ടായിരിക്കും.

31നു (ഞായര്‍) വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മികത്വം വഹിക്കും. ഫാ. തോമസ് കടുകപ്പിള്ളില്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹവിരുന്നും നടക്കും.

അഭിനി നൈജോ, ആഗ്നസ് അഗസ്ററിന്‍, ബീന ലിയോ, ധന്യാ പോള്‍, ലിജി സോയ്, ഫിലോ ഷാജി, റാണി റോബിന്‍, റീന റജി, റോസ് മേരി പോള്‍, ഷീന്‍ ഡെന്നി, സിജി ഡെന്നി, സില്‍വി സന്തോഷ് എന്നിവരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസിദേന്തിമാര്‍.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോണ്‍സ്ററി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോള്‍ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നല്‍കും.
- dated 26 Jul 2016


Comments:
Keywords: America - Spiritual - st_alphonsas_feast_in_dallas America - Spiritual - st_alphonsas_feast_in_dallas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us