Today: 21 Aug 2017 GMT   Tell Your Friend
Advertisements
ബാല പീഡന ആരോപണം മതവിരുദ്ധ നീക്കം: വത്തിക്കാന്‍ ധനകാര്യ മേധാവി
Photo #1 - Australia - Otta Nottathil - 10220178

വത്തിക്കാന്‍: ഓസ്ട്രേലിയയില്‍ വൈദികര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ബാല പീഡന ആരോപണങ്ങള്‍ ക്രിസ്തു മതത്തെ തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമെന്ന് വത്തിക്കാനിലെ ധനകാര്യ വിഭാഗം മേധാവി ജോര്‍ജ് പെല്‍.

ഓസ്ട്രേലിയയില്‍നിന്നുള്ള ഏറ്റവും മുതിര്‍ന്ന പുരോഹിതനായ പെല്ലും ബാല പീഡനത്തില്‍ ആരോപണവിധേയനാണ്. ഓസ്ട്രേലിയന്‍ പോലീസ് കഴിഞ്ഞ ഒക്ടോബറില്‍ ഇദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ആ സമയത്ത് പെല്ലിനെതിരേ കുറ്റമൊന്നും ചുമത്തിയിരുന്നില്ലെങ്കിലും ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നുമില്ല. ഇപ്പോള്‍ അദ്ദേഹത്തിനെതിരേ ശക്തമായ തെളിവുകള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞതായി സൂചനയുണ്ട്. ഓസ്ട്രേലിയയില്‍ തിരിച്ചെത്തി അന്വേഷണത്തോടു സഹകരിക്കാനുള്ള നിര്‍ദേശവും അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞു.

1950 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് ഓസ്ട്രേലിയയില്‍ വൈദികരാല്‍ പീഡിപ്പിക്കപ്പെട്ടതെന്ന റിപ്പോര്‍ട്ട് പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ കാലഘട്ടത്തിലെ ഏഴു ശതമാനം വൈദികരും പീഡനത്തില്‍ പങ്കാളികളായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- dated 09 Feb 2017


Comments:
Keywords: Australia - Otta Nottathil - 10220178 Australia - Otta Nottathil - 10220178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
188201710
പാര്‍ലമെന്റില്‍ കയറി ബുര്‍ഖയൂരിയ വനിതാ എംപിക്ക് താക്കീത് Recent or Hot News
തുടര്‍ന്നു വായിക്കുക
11820178
പല്ലിലിട്ട കമ്പി വയറ്റില്‍, കണ്ടെത്തിയത് 10 വര്‍ഷത്തിനു ശേഷം
തുടര്‍ന്നു വായിക്കുക
5820179
വാടക ഗര്‍ഭധാരണത്തിനു സഹായം: ഓസ്ട്രേലിയന്‍ നഴ്സിന് തടവ്
തുടര്‍ന്നു വായിക്കുക
26720177
ഒളിച്ചിരുന്ന മത്സ്യവര്‍ഗത്തെ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
21720178
വിമാനത്തിനായുള്ള അന്വേഷണത്തില്‍ തുറന്നു കിട്ടിയത് കടലിലെ അദ്ഭുത ലോകം
തുടര്‍ന്നു വായിക്കുക
107201710
ലൈംഗികാരോപണ കേസില്‍ വിചാരണ നേരിടുന്ന കര്‍ദിനാള്‍ നാട്ടില്‍ തിരിച്ചെത്തി
തുടര്‍ന്നു വായിക്കുക
30620177
ലൈംഗകാരോപണം വത്തിക്കാന്‍ ട്രഷറര്‍ നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us