Today: 20 Aug 2019 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡോള്‍ എത്തി; സ്വിറ്റ്സര്‍ലന്‍ഡില്‍ മരിക്കാന്‍
Photo #1 - Australia - Otta Nottathil - 10520181
ജനീവ: വിഖ്യാത ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് ഗുഡാല്‍ സ്വിറ്റ്സര്‍ലന്‍ഡിലെത്തി. ലക്ഷ്യം ഒന്നു മാത്രം, നൂറ്റിനാലാം വയസില്‍ സ്വച്ഛന്ദ മൃത്യു.

ഓസ്ട്രേലിയയില്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍ കടുകട്ടിയായതിനാലാണ് ഇത്തരം നിയമങ്ങള്‍ കൂടുതല്‍ ഉദാരമായ സ്വിറ്റ്സര്‍ലന്‍ഡിനെ മരണം വരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഓസ്ട്രേലിയയില്‍നിന്നു വരുന്ന വഴി ഫ്രാന്‍സിലെ ബന്ധുക്കള്‍ക്കൊപ്പം സമയം ചെലവിട്ട ശേഷമാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിച്ചേര്‍ന്നത്. സ്വയം മരണം ഓസ്ട്രേലിയന്‍ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് മരിയ്ക്കുതിനായി സഞ്ചാരികളുടെ പറുദിസയായ സ്വിറ്റ്സര്‍ലണ്ട് തെരെഞ്ഞെടുത്തത്. മരണത്തിനായി വണ്ടി കയറുമ്പോള്‍ പെര്‍ത്ത് വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനും കുടുംബവും യാത്രാമൊഴി നല്‍കാനെത്തിയിരുന്നു.

മരണം ഉറപ്പായ രോഗികള്‍ക്കു മാത്രമാണ് ഓസ്ട്രേലിയയില്‍ അസിസ്റ്റഡ് സൂയിസൈഡ് എന്ന പേരില്‍ അറിയപ്പെടുന്ന ദയാവധം അനുവദിക്കുക. എന്നാല്‍, ഗുഡോളിന് ഇത്തരം രോഗമൊന്നുമില്ല. പ്രായാധിക്യത്താല്‍ ജീവിത നിലവാരം മോശമായെന്നും അതിനാല്‍ അവസാനിപ്പിക്കാം എന്നുമാണ് അദ്ദേഹത്തിന്റെ തീരുമാനം.അതായത് മെയ് പത്തിന്.

എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാന്‍ മനുഷ്യര്‍ക്ക് അവകാശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന എക്സിറ്റ് ഇന്റര്‍നാഷണലില്‍ ദീര്‍ഘകാലമായി അംഗമാണ് ഡേവിഡ് ഗുഡാല്‍.

കഴിഞ്ഞ ദിവസങ്ങളായി തന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കി ഡേവിഡ് ഗുഡാല്‍ സ്വിസ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 1914 ഏപ്രില്‍ 4 ന് ഇംഗ്ളണ്ടിലാണ് ഡേവിഡ് ഗുഡാല്‍ ജനിച്ചതെങ്കിലും, പഠനം, ജോലി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവാസിയായി. പരിസ്ഥിതി, സസ്യ ശാസ്ത്രജ്ഞനായി ഓസ്ട്രേലിയയില്‍ കുടിയേറിയ ഇദ്ദേഹത്തിന് ഇരുരാജ്യങ്ങളുടെയും പൗരത്വം ഉണ്ട്. ഇദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങള്‍ ലോകത്തിനു നല്‍കിയതിന്റെ പേരില്‍ ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നിയമാനുസൃതമായ പ്രത്യേക ചട്ടക്കൂട്ടില്‍ നിന്നാണ് സ്വിറ്റ്സര്‍ലന്റില്‍ സ്വയം മരണം സാധ്യമാകുന്നത്. മരിയ്ക്കാനുള്ള എല്ലാ സമ്മതപത്ര നടപടികളും പൂര്‍ത്തിയായാല്‍ മരണം ഏറ്റെടുക്കാം.അവസാനമായി ഒരു പുന:ര്‍വിചിന്തനത്തിനുള്ള സമയംകൂടി നല്‍കുമെങ്കിലും അതിനു മുമ്പേ ഇത്തരക്കാര്‍ നൂറു ശതമാനം മനസുകൊണ്ട് മരിയ്ക്കാന്‍ തയ്യാറായിരിയ്ക്കും എന്നാണ് ഇതിന്റെ സൈക്കോളജിക്കല്‍ വശം പറയുന്നത്.
- dated 10 May 2018


Comments:
Keywords: Australia - Otta Nottathil - 10520181 Australia - Otta Nottathil - 10520181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720191nurse
അവസരങ്ങളുമായി ഓസ്ട്രേലിയയിലെ നഴ്സിങ് മേഖല
തുടര്‍ന്നു വായിക്കുക
16720194turmeric
മഞ്ഞളിന്റെ ഗുണഗണങ്ങള്‍ വിശദീകരിച്ച് ഓസ്ട്രേലിയന്‍ ഗവേഷകര്‍
തുടര്‍ന്നു വായിക്കുക
16620198adani
അദാനിക്ക് ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനി നടത്താം
തുടര്‍ന്നു വായിക്കുക
ഓസ്ട്രേലിയയില്‍ വെടിവയ്പ്പ്; നാലു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
285201910scott
ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ വനിതകള്‍ക്ക് റെക്കോഡ് പ്രാതിനിധ്യം
തുടര്‍ന്നു വായിക്കുക
215201910exitpoll
ഓസ്ട്രേലിയയില്‍ എക്സിറ്റ് പോള്‍ തെറ്റി; ഇന്ത്യന്‍ പ്രതിപക്ഷത്തിനും ആശ്വാസം
തുടര്‍ന്നു വായിക്കുക
10520198note
ഓസ്ട്രേലിയയിലെ അത്യാധുനിക നോട്ടില്‍ അച്ചടിപ്പിശക്!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us