Today: 25 Jun 2018 GMT   Tell Your Friend
Advertisements
സാംസങ് നോട്ട് 7 കൂടുതല്‍ രാജ്യങ്ങളില്‍ നിരോധിക്കുന്നു
Photo #1 - Australia - Otta Nottathil - 171020167
സിഡ്നി: സാംസങ് ഗാലക്സി നോട്ട് 7 നിരോധനം കൂടുതല്‍ രാജ്യങ്ങളിലേക്ക്. അമേരിക്കക്ക് പിന്നാലെ ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും വിമാനത്തില്‍ ഈ മോഡല്‍ ഫോണ്‍ നിരോധിച്ചു.

വ്യാപകമായ തോതില്‍ ഗാലക്സി നോട്ട് 7 തീപിടിക്കുന്നതോടെയാണ് സുരക്ഷ മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളിലും വിമാനത്തില്‍ ഉപയോഗിക്കുന്നത് വിലക്കിയത്. ബാറ്ററിയുടെ കേടുപാട് കാരണം വിവിധ രാജ്യങ്ങളില്‍ നോട്ട് 7 തീപിടിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കമ്പനി കേടുപാട് സംഭവിച്ച ഫോണുകള്‍ക്ക് പകരം നല്‍കിയിരുന്നെങ്കിലും അവയും സമാനമായരീതിയില്‍ തീപിടിച്ചതോടെ പൂര്‍ണമായും മാര്‍ക്കറ്റില്‍നിന്ന് നോട്ട് 7 പിന്‍വലിക്കുകയായിരുന്നു.

യാത്രക്കാരുടെ കൈവശമുള്ള ഫോണുകളും ലഗേജും പൂര്‍ണമായും പരിശോധിച്ചതിനുശേഷം മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് ഇരുരാജ്യങ്ങളും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തേ തീപിടിക്കുന്ന സംഭവങ്ങള്‍ തുടങ്ങിയ സന്ദര്‍ഭത്തില്‍ വിമാനങ്ങളില്‍നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് അറിയിച്ചിരുന്നു.വെള്ളിയാഴ്ചയായിരുന്നു അമേരിക്കന്‍ ഗതാഗത വകുപ്പ് നോട്ട് 7 വിമാനങ്ങളിലും ചരക്കുകപ്പലിലും വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. നിരോധത്തോടെ ലക്ഷം കോടിയുടെ നഷ്ടമാണ് സാംസങ്ങിനുണ്ടായത്.
- dated 17 Oct 2016


Comments:
Keywords: Australia - Otta Nottathil - 171020167 Australia - Otta Nottathil - 171020167,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24520186
ഓസ്ട്രേലിയന്‍ ആര്‍ച്ച് ബിഷപ് ചുമതലകളില്‍നിന്നു മാറി നില്‍ക്കണം
തുടര്‍ന്നു വായിക്കുക
225201810
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടലില്‍ വീണു മരിച്ചു
ഓസ്ട്രേലിയയില്‍ മരിച്ചത് ഇന്ത്യക്കാരന്‍ തുടര്‍ന്നു വായിക്കുക
12520189
മനുഷ്യക്കടത്ത്: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10520181
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡോള്‍ എത്തി; സ്വിറ്റ്സര്‍ലന്‍ഡില്‍ മരിക്കാന്‍
തുടര്‍ന്നു വായിക്കുക
6520182
ദയാവധം നിഷേധിച്ച ആസ്ട്രേലിയയ്ക്ക് സ്വിസ് ക്ളിനിക്കിന്റെ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
30420187
ബാരിയര്‍ റീഫ് സംരക്ഷണത്തിന് വന്‍ പദ്ധതിയുമായി ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
24320188
ഓസ്ട്രേലിയന്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തടിയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us