Today: 19 Nov 2018 GMT   Tell Your Friend
Advertisements
മിസൈല്‍ സാങ്കേതികവിദ്യ വില്‍ക്കാന്‍ ശ്രമം: കൊറിയക്കാരന്‍ ഓസ്ട്രേലിയയില്‍ അറസ്റ്റില്‍
Photo #1 - Australia - Otta Nottathil - 181220175
സിഡ്നി: മിസൈല്‍ സാങ്കേതിക വിദ്യ വില്‍ക്കാന്‍ ശ്രമിച്ച ഉത്തരകൊറിയന്‍ വംശജന്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അറസ്റ്റിലായി. ഓസ്ട്രേലിയന്‍ പൗരത്വവുമുള്ള ചാന്‍ ഹാന്‍ ചോയി എന്ന അമ്പത്തൊമ്പതുകാരനാണ് അറസ്റ്റിലായത്.

ഉത്തരകൊറിയക്കെതിരായ യു.എന്‍, ഓസ്ട്രേലിയന്‍ ഉപരോധങ്ങള്‍ ചോയി ലംഘിച്ചതായി ഓസ്ട്രേലിയന്‍ പൊലീസ് ആരോപിച്ചു. 30 വര്‍ഷമായി ഓസ്ട്രേലിയയിലാണ് ചോയി കഴിയുന്നത്.

ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു സംഭവമെന്നും പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിക്കാതെ 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന ആറുകുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു.

ബാലിസ്റ്റിക് നിര്‍മാണ യൂനിറ്റും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദ്യയും വില്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ഉത്തരകൊറിയയില്‍ നിന്ന് ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് കല്‍ക്കരി ഉല്‍പന്നങ്ങള്‍ കടത്താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നും ചോയിക്കെതിരെ ആരോപണമുണ്ട്.

വിലക്കുകള്‍ ലംഘിച്ച് നിരന്തരം മിസൈല്‍പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയെ ഒറ്റപ്പെടുത്തുന്നതിന്‍െറ ഭാഗമായി യു.എന്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ സാമ്പത്തികമാന്ദ്യം മറികടക്കാനാണ് ഉത്തരകൊറിയയുടെ ഇത്തരം നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്.
- dated 17 Dec 2017


Comments:
Keywords: Australia - Otta Nottathil - 181220175 Australia - Otta Nottathil - 181220175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us