Today: 20 May 2018 GMT   Tell Your Friend
Advertisements
103 വര്‍ഷം മുന്‍പ് അപ്രത്യക്ഷമായ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു
Photo #1 - Australia - Otta Nottathil - 221220175

സിഡ്നി: 103 വര്‍ഷമായി ആസ്ട്രേലിയയെ കുഴക്കിയ നിഗൂഢതയുടെ ചുരുളഴിഞ്ഞു. 1914ല്‍ ഒന്നാം ലോകയുദ്ധകാലത്ത് അപ്രത്യക്ഷമായ അന്തര്‍വാഹിനിക്കപ്പലിന്‍െറ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

എച്ച്.എം.എ.എസ് എഇ വണ്‍ എന്ന കപ്പലിനുവേണ്ടിയുള്ള 13ാമത് തിരച്ചില്‍ ദൗത്യമാണ് ഫലപ്രാപ്തിയിലെത്തിയത്. പാപ്വന്യൂഗിനിയിലെ യോര്‍ക്ക് ദ്വീപിലെ ഡ്യൂക്ക് തീരത്തുനിന്നാണ് കപ്പല്‍ കണ്ടെത്തിയത്.

1914 സെപ്റ്റംബര്‍ 14നാണ് ആസ്ട്രേലിയ, ബ്രിട്ടന്‍ സ്വദേശികളായ 35 ജീവനക്കാരുമായി എച്ച്.എം.എ.എസ് എഇ വണ്‍ കടലിന്‍െറ നിഗൂഢതയിലേക്ക് മറഞ്ഞത്. മൂന്ന് ഓഫിസര്‍മാരും 32 നാവികരുമായിരുന്നു ജീവനക്കാര്‍. ആസ്ട്രേലിയന്‍ നാവികസേനയുടെ കാണാതാവുന്ന ആദ്യ അന്തര്‍വാഹിനിയാണിത്. ഒന്നാം ലോകയുദ്ധത്തില്‍ നഷ്ടമാകുന്ന ആദ്യ അന്തര്‍വാഹിനിയും ഇതുതന്നെയാണെന്നാണ് കരുതുന്നത്.

ഡച്ച് തിരച്ചില്‍ കപ്പലായ ഫുഗ്രോ ഇക്വേറ്റര്‍ ആണ് കപ്പലിനെ കണ്ടെത്തിയത്. കപ്പലിനായി അനുസ്മരണച്ചടങ്ങും സംഘടിപ്പിച്ചു. ജീവനക്കാരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമം നടത്തുകയാണ് സര്‍ക്കാര്‍. കപ്പല്‍ കണ്ടെത്താനായത് ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുമെന്നും കപ്പല്‍ നഷ്ടപ്പെടാനിടയായ കാരണം കണ്ടെത്താനാകുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സര്‍ക്കാറും സൈലന്‍റ്വേള്‍ഡ് എന്ന സംഘടനയും ആസ്ട്രേലിയന്‍ നാഷനല്‍ മാരിടൈം മ്യൂസിയവുമാണ് തിരച്ചിലിന് പണം മുടക്കിയത്.
- dated 21 Dec 2017


Comments:
Keywords: Australia - Otta Nottathil - 221220175 Australia - Otta Nottathil - 221220175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520189
മനുഷ്യക്കടത്ത്: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10520181
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡോള്‍ എത്തി; സ്വിറ്റ്സര്‍ലന്‍ഡില്‍ മരിക്കാന്‍
തുടര്‍ന്നു വായിക്കുക
6520182
ദയാവധം നിഷേധിച്ച ആസ്ട്രേലിയയ്ക്ക് സ്വിസ് ക്ളിനിക്കിന്റെ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
30420187
ബാരിയര്‍ റീഫ് സംരക്ഷണത്തിന് വന്‍ പദ്ധതിയുമായി ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
24320188
ഓസ്ട്രേലിയന്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തടിയുന്നു
തുടര്‍ന്നു വായിക്കുക
8320188
അദാനിക്ക് ഖനനം ചെയ്യാം: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
73201805
ഓസ്ട്രേലിയന്‍ തീരത്ത് 132 വര്‍ഷം പഴക്കമുള്ള സന്ദേഷം കുപ്പിയിലടച്ച നിലയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us