Today: 25 Sep 2017 GMT   Tell Your Friend
Advertisements
ഡാനിഷ് കിരീടാവകാശിക്ക് ഓസ്ട്രേലിയന്‍ പബ്ബില്‍ പ്രവേശനം നിഷേധിച്ചു
Photo #1 - Australia - Otta Nottathil - 22820178

ബ്രിസ്ബേന്‍: ഡെന്‍മാര്‍ക്കിലെ കിരീടാവകാശിയായ ഫ്രെഡറിക് രാജകുമാരന് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലുള്ള ബാറില്‍ പ്രവേശനം നിഷേധിച്ചു. മതിയായ തിരിച്ചറിയല്‍ രേഖകള്‍ കൈയില്‍ ഇല്ലാതിരുന്നതാണ് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍.

പിന്നീട് നയതന്ത്ര പരിരക്ഷയുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഫ്രെഡറിക്കിന് പ്രവേശനം സാധ്യമാക്കിയത്. മദ്യം വില്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ക്വീന്‍സ്ളാന്‍ഡ് അടക്കമുള്ള ഓസ്ട്രേലിയന്‍ സ്റ്റേറ്റുകളില്‍ കടുത്ത നിയന്ത്രണമാണ് നിലനില്‍ക്കുന്നത്. രാത്രി വൈകി മദ്യപിക്കാനെത്തുന്നവര്‍ പാസ്പോര്‍ട്ടോ ഡ്റൈവിങ് ലൈസന്‍സോ പോലുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്നാണ് നിയമം.

അര്‍ധരാത്രിക്കു ശേഷവും പ്രവര്‍ത്തിക്കുന്ന ബാറുകളിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയതാണ് ഫ്രെഡറിക് രാജകുമാരന്‍. അദ്ദേഹത്തെ പോലൊരാളെ തടയാന്‍ ഇടവരുത്തിയ തരത്തിലുള്ള നിയമത്തില്‍ ഇളവുകള്‍ നല്‍കണമെന്നും, വിദേശ നയതന്ത്ര പ്രതിനിധികളെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും ബാറിന്റെ സഹ ഉടമ ഫില്‍ ഹോഗന്‍ ആവശ്യപ്പെട്ടു.
- dated 22 Aug 2017


Comments:
Keywords: Australia - Otta Nottathil - 22820178 Australia - Otta Nottathil - 22820178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us