Today: 10 Aug 2020 GMT   Tell Your Friend
Advertisements
ബൂഗെന്‍വില്‍ ദ്വീപില്‍ സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന
Photo #1 - Australia - Otta Nottathil - 231120195bougan
പോര്‍ട്ട് മോറെബ്സി: ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തിലുള്ള പാപ്പുവ ന്യൂഗിനിയില്‍നിന്ന് സ്വാതന്ത്ര്യംനേടി സ്വതന്ത്രരാജ്യം പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ചു നടക്കുന്ന വോട്ടെടുപ്പിന് ബൂഗെന്‍വില്‍ ദ്വീപസമൂഹത്തില്‍ തുടക്കമായി. ഹിതപരിശോധന ഫലംകണ്ടാല്‍ ബൂഗെന്‍വില്‍ ലോകത്തിലെ ഏറ്റവുംപുതിയ രാജ്യമാകും.

കോളനിവത്കരണത്തിന്റെയും ഒമ്പതുവര്‍ഷംനീണ്ട ആഭ്യന്തരയുദ്ധത്തിന്റെയും ചരിത്രംപറയാനുള്ള ബൂഗെന്‍വിലുകാര്‍ ഹിതപരിശോധനയില്‍ സ്വതന്ത്രരാജ്യം രൂപവത്കരിക്കുന്നതിനെ അനുകൂലിച്ച് വോട്ടുചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഏഴുവരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ അവസാനം ഫലം പ്രഖ്യാപിക്കും.

18~ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് സഞ്ചാരിയാണ് ദ്വീപസമൂഹത്തെക്കുറിച്ച് ആദ്യം പ്രതിപാദിക്കുന്നത്. പിന്നീടത് ജര്‍മന്‍കോളനിയായി. 19~ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജര്‍മന്‍ ന്യൂഗിനി എന്നപേരിലറിയപ്പെട്ടു. ഒന്നാംലോകയുദ്ധകാലത്ത് ഓസ്ട്രേലിയ നിയന്ത്രണംപിടിച്ചെടുത്ത് 1975വരെ കൈവശംവെച്ചു. 1975~ല്‍ പാപ്പുവ ന്യൂഗിനിക്ക് സ്വാതന്ത്ര്യംലഭിച്ചപ്പോള്‍ ബൂഗെന്‍വില്‍ ഇവരുടെ പ്രവിശ്യയായി. പാപ്പുവ ന്യൂഗിനി സ്വതന്ത്രമാകുന്നതിനുമുമ്പുതന്നെ നോര്‍ത്ത് സോളമന്‍സ് എന്നപേരില്‍ ഒരു സ്വതന്ത്രരാജ്യത്തിന് ബൂഗെന്‍വിലുകാര്‍ ആവശ്യമുയര്‍ത്തി. ഓസ്ട്രേലിയയും പി.എന്‍.ജി.യും എതിര്‍ത്തു. ഇതോടെ 1988~ല്‍ ഒമ്പതുവര്‍ഷംനീണ്ട ആഭ്യന്തരയുദ്ധം തുടങ്ങി. സ്വതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ 4000മുതല്‍ ഇരുപതിനായിരംവരെ ആളുകള്‍ കൊല്ലപ്പെട്ടു.

1997~ല്‍ അന്താരാഷ്ട്ര ഇടനില ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിച്ചു. 2005~ല്‍ സ്വയംഭരണാവകാശമുള്ള ബൂഗെന്‍വില്‍സര്‍ക്കാര്‍ നിലവില്‍വന്നു. സ്വതന്ത്രരാജ്യത്തിനായി ഹിതപരിശോധന നടത്തുമെന്ന് അന്നു വാഗ്ദാനംചെയ്തിരുന്നതാണ്.

എന്നാല്‍, ഹിതപരിശോധന പാപ്പുവ ന്യൂഗിനി സര്‍ക്കാര്‍ അംഗീകരിച്ചാലേ സ്വതന്ത്രരാജ്യം സാധ്യമാകൂ. എതിര്‍ക്കുകയോ നടപടികള്‍ നീട്ടിക്കൊണ്ടുപോകുകയോ ചെയ്താല്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങും

2,07,000 മാത്രമാണ് ഈ ദ്വീപിലെ ജനസംഖ്യ. വിസ്തൃതി~9,384 ചതുരശ്രകിലോമീറ്റര്‍. സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ ശേഖരനാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ ഖനിയാണ് പ്രധാന വ്യവസായവും.
- dated 22 Nov 2019


Comments:
Keywords: Australia - Otta Nottathil - 231120195bougan Australia - Otta Nottathil - 231120195bougan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
shortfilm_attention_australia
30 സെക്കന്‍ഡ് മാത്രമുള്ള ചലച്ചിത്രം; "അറ്റന്‍ഷന്‍' ചരിത്രത്തിലേക്ക
തുടര്‍ന്നു വായിക്കുക
9720206melbourne
ഓസ്ട്രേലിയയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
തുടര്‍ന്നു വായിക്കുക
183202010immune
ശരീരം കൊറോണവൈറസിനെ നേരിടുന്ന രീതി ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
1320201corona
യുഎസിലും ഓസ്ട്രേലിയയിലും ആദ്യ കൊറോണ മരണം
തുടര്‍ന്നു വായിക്കുക
29220201quaden
ക്വാഡന് സംഭാവന കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ന്നു വായിക്കുക
22220202bully
പൊക്കക്കുറവിന്റെ പേരില്‍ പരിഹസിക്കപ്പെട്ട കുട്ടിയെ സഹായിക്കാന്‍ 300,000 ഡോളര്‍
തുടര്‍ന്നു വായിക്കുക
2220191canbera
വീണ്ടും കാട്ടുതീ: ഓസ്ട്രേലിയന്‍ തലസ്ഥാനത്ത് അടിയന്തരാവസ്ഥ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us