Today: 18 Aug 2017 GMT   Tell Your Friend
Advertisements
ഒളിച്ചിരുന്ന മത്സ്യവര്‍ഗത്തെ കണ്ടെത്തി
Photo #1 - Australia - Otta Nottathil - 26720177
സിഡ്നി: സമുദ്രാന്തര്‍ഭാഗത്ത് മനുഷ്യന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞു കൂടിയ അപൂര്‍വ മത്സ്യ ഇനത്തെ ഗവേഷകര്‍ കണ്ടെത്തി. രണ്ടു ടണ്‍ ഭാരവും മൂന്നു മീറ്റര്‍ നീളവുമുള്ള ഭീമന്‍ മത്സ്യം സണ്‍ഫിഷ് ഇനത്തില്‍പ്പെട്ടതാണ്. പേര് ഹുഡ് വിങ്കര്‍ സണ്‍ഫിഷ്. മോല ടെക്ട എന്നും ഇത് അറിയപ്പെടുന്നു.

മര്‍ഡോക് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സാഹസികമായ അന്വേഷണത്തിലാണ് ഇവയിലൊന്നിനെ കരയ്ക്കെത്തിക്കാന്‍ സാധിച്ചത്. മറഞ്ഞിരിക്കുന്നത് എന്നാണ് ലാറ്റിന്‍ ഭാഷയില്‍ ടെക്ടസ് എന്ന വാക്കിന് അര്‍ഥം. മനുഷ്യനില്‍നിന്നു ദീര്‍ഘകാലം മറഞ്ഞിരുന്നതിനാലാണ് ഈ പേരു കിട്ടിയത്.

ഇങ്ങനെയൊരു മീന്‍ ഉള്ളതായി നൂറ്റമ്പതു വര്‍ഷം മുന്‍പു തന്നെ സൂചന കിട്ടിയിരുന്നതാണ്. എന്നാല്‍ ഇതുവരെ ജീവനോടെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഡിഎന്‍എ സാമ്പിളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ ന്യൂസിലന്‍ഡ് കടലില്‍ ഇതിനെ തേടിപ്പിടിച്ചത്.

ദക്ഷിണാര്‍ധ ഗോളത്തിലെ സമുദ്രാന്തര്‍ ഭാഗത്താണ് ഇവ ഏറെയും കാണപ്പെടുന്നത്. വലുപ്പമേറെയാണെങ്കിലും വണ്ണം തീരെ കുറഞ്ഞ ശരീരപ്രകൃതി കാരണം ഇവയ്ക്ക് പെട്ടെന്ന് മനുഷ്യ നേത്രങ്ങളെ വെട്ടിച്ചു കടക്കാന്‍ സാധിക്കും.
- dated 26 Jul 2017


Comments:
Keywords: Australia - Otta Nottathil - 26720177 Australia - Otta Nottathil - 26720177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us