Today: 23 Sep 2018 GMT   Tell Your Friend
Advertisements
രണ്ടു കിലോ തൂക്കമുള്ള നാണയവുമായി ഓസ്ട്രേലിയ
Photo #1 - Australia - Otta Nottathil - 5920186

സിഡ്നി: എല്ലാ രാജ്യങ്ങളും നാണയങ്ങളും നോട്ടുകളുമൊക്കെ പരിഷ്കരിക്കുമ്പോള്‍ ഓസ്ട്രേലിയ കുറച്ച് വ്യത്യസ്തരായി. അവര്‍ പുറത്തിറക്കിയ പുതിയ നാണയം നിര്‍മിച്ചിരിക്കുന്നത് സ്വര്‍ണത്തിലാണ്, തൂക്കമാകട്ടെ രണ്ടു കിലോഗ്രാമും.

24.8 ലക്ഷം ആസ്ട്രേലിയന്‍ ഡോളര്‍ ആണ് ഇതിനു വില. ആസ്ട്രേലിയന്‍ മിന്‍റ് ഡിപ്പാര്‍ട്ട്മന്‍െറാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്.

ആഡംബര നാണയങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നാണയം ഇറക്കുന്നതിന് പ്രേരകമായതെന്ന് പെര്‍ത്ത് മിന്‍റ് ചീഫ് എക്സിക്യൂട്ടിവ് റിച്ചാര്‍ഡ് ഹയെസ്. നാണയത്തിന്‍െറ ഒരു വശത്ത് ആസ്ട്രേലിയയുടെ ചരിത്രം കാണിക്കുന്ന ദൃശ്യങ്ങളും മറുവശത്ത് രാജ്യത്തിന്‍െറ ഭൂപടവുമാണുള്ളത്. ഡിസ്കവറി എന്ന പേരും നാണയത്തില്‍ കാണാം.

ഏറെ വിലപിടിപ്പുള്ള രണ്ടു പിങ്ക് ഡയമണ്ടുകള്‍ അലങ്കാരമേകുന്നതാണ് നാണയത്തിന്‍െറ പ്രധാന ആകര്‍ഷണം. ആസ്ട്രേലിയയിലെ പശ്ചിമ കിംബര്‍ലിയിലെ ആര്‍ഗയ്ല്‍ മൈനില്‍നിന്നുള്ള 1.02 എമറാള്‍ഡ് കട്ട് പിങ്ക് ഡയമണ്ടുകളാണ് നാണയത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വെളുത്ത ഡയമണ്ടുകളെക്കാള്‍ 50 മടങ്ങ് വിലയുള്ളവയാണ് പിങ്ക് ഡയമണ്ടുകള്‍.
- dated 05 Sep 2018


Comments:
Keywords: Australia - Otta Nottathil - 5920186 Australia - Otta Nottathil - 5920186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us