Today: 22 May 2018 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ സമ്മര്‍ദം
സിഡ്നി: അയര്‍ലാന്‍ഡിനുശേഷം സ്വവര്‍ഗവിവാഹത്തിന് അനുകൂല നിലപാടുമാ!യി ഓസ്ട്രേലിയന്‍ ജനതയും. ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കുന്ന ബില്ല് അവതരിപ്പിച്ചു. അയര്‍ലാന്‍ഡ് പാര്‍ലമെന്റ് ഹിതപരിശോധനയിലൂടെ രാജ്യത്ത് സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിയതിനെ മാതൃകയാക്കി ഓസ്ട്രേലിയയിലും സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

അതിനായി വിവാഹനിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് പ്രതിപക്ഷം ഓസ്ട്രേലിയന്‍ പ്രസിഡന്റ് ജോണ്‍ അബോട്ടിനോട് ആവശ്യപ്പെട്ടു. ഓസ്ട്രേലിയയില്‍ പുരുഷനും സ്ത്രീയ്ക്കും മാത്രമാണ് വിവാഹം കഴിക്കാന്‍ അനുമതി ഇതുവരെ ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ കാലതാമസമുണ്ടാകരുത്, വിവാഹത്തിന്റെ ഇതുവരെയുണ്ടായിരുന്ന എല്ലാ നിയമങ്ങള്‍ക്കും മാറ്റം വരുത്തണം.

വിവാഹം അതിന്റെ ആദരവുകള്‍ക്കും അന്തസോടെയും ഓസ്ട്രോലിയക്കാരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചും നടക്കട്ടെയെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പ്രതിപക്ഷത്തിന് പാര്‍ലമെന്റില്‍ ബില്ല് പാസാക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും ജോണ്‍ അബോട്ട് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ബില്ല് പാസാക്കാനാണ് അവരുടെ തീരുമാനം.

അതുകൊണ്ട് തന്നെ ബില്ലില്‍ മാറ്റം വരുത്താന്‍ അബോട്ടും എംപിമാരും വോട്ടിനിട്ടായിരിക്കും ബില്ല് പാസക്കണോ എന്ന കാര്യം തീരുമാനിക്കുക. അഭിപ്രായ വോട്ടെടുപ്പില്‍ ഓസ്ട്രോലിയന്‍ ജനത സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരാണ്. ഇംഗ്ളീഷ് സംസാരിക്കുന്ന ലോകത്തിലെ രാജ്യങ്ങളില്‍ സ്വവര്‍ഗവിവാഹത്തെ നിരോധിച്ചിരിക്കുന്ന ഏക രാജ്യം കൂടിയാണ് ഓസ്ട്രേലിയ.

കാര്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്ഥമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ രാജ്യത്ത് മാറ്റങ്ങള്‍ വന്നിരിക്കുന്നു. ജനങ്ങള്‍ വളരെ പ്രതീഷയോടെയാണ് പാര്‍ലമെന്റിന്റെ നീക്കങ്ങള്‍ വീക്ഷിക്കുന്നത്. 2004 ല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പാസാക്കിയ വിവാഹനിയമ ബില്ലില്‍ രാജ്യത്ത് സ്ത്രീയ്ക്കും പുരുഷനും മാത്രമാണ് വിവാഹം കഴിക്കാന്‍ സാധിക്കൂ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2012 മുതല്‍ രാജ്യത്ത് സ്വവര്‍ഗവിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.
- dated 01 Jun 2015


Comments:
Keywords: Australia - Otta Nottathil - australia_gay_wedding Australia - Otta Nottathil - australia_gay_wedding,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
225201810
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കടലില്‍ വീണു മരിച്ചു Recent or Hot News
ഓസ്ട്രേലിയയില്‍ മരിച്ചത് ഇന്ത്യക്കാരന്‍ തുടര്‍ന്നു വായിക്കുക
12520189
മനുഷ്യക്കടത്ത്: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10520181
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡോള്‍ എത്തി; സ്വിറ്റ്സര്‍ലന്‍ഡില്‍ മരിക്കാന്‍
തുടര്‍ന്നു വായിക്കുക
6520182
ദയാവധം നിഷേധിച്ച ആസ്ട്രേലിയയ്ക്ക് സ്വിസ് ക്ളിനിക്കിന്റെ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
30420187
ബാരിയര്‍ റീഫ് സംരക്ഷണത്തിന് വന്‍ പദ്ധതിയുമായി ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
24320188
ഓസ്ട്രേലിയന്‍ തീരത്ത് തിമിംഗലങ്ങള്‍ ചത്തടിയുന്നു
തുടര്‍ന്നു വായിക്കുക
8320188
അദാനിക്ക് ഖനനം ചെയ്യാം: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us