Today: 19 Apr 2021 GMT   Tell Your Friend
Advertisements
30 സെക്കന്‍ഡ് മാത്രമുള്ള ചലച്ചിത്രം; "അറ്റന്‍ഷന്‍' ചരിത്രത്തിലേക്ക
Photo #1 - Australia - Otta Nottathil - shortfilm_attention_australia
ബ്രിസ്ബെയിന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞതും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നതുമായ ചലച്ചിത്രത്തിന്‍റെ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് ബ്രിസ്ബെയ്നില്‍ നടന്നു. 30 രാജ്യങ്ങളിലെ അഭിനേതാക്കളേയും സാങ്കേതിക വിദഗ്ധരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

"അറ്റന്‍ഷന്‍' എന്ന ചിത്രത്തിന്‍റെ ദൈര്‍ഘ്യം 30 സെക്കന്‍ഡ് മാത്രമാണ്. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത് സന്ദേശ ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ ജോയ് കെ. മാത്യുവാണ്.

ചുരുങ്ങിയ സമയത്തില്‍ രണ്ട് മികച്ച സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് ലോകത്തിലെ ഏറ്റവും ചെറിയ റിയലിസ്ററിക് ചിത്രം നിര്‍മിക്കാന്‍ ജോയ് ഒരുങ്ങുന്നത്.

തൃശൂര്‍ സ്വദേശിയും ചെനൈ്നയില്‍ സംഗീത കോളജ് വിദ്യാര്‍ഥിയുമായ സഞ്ജയ് സുകുമാരനാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ക്വീന്‍സ്ലാന്‍ഡിലെ ടാരമാലിന്‍ മൂവി സ്ററുഡിയോയില്‍ പ്രശസ്ത സൗണ്ട് എന്‍ജിനീയര്‍ അലന്‍ ലാഹേയുടെ നേതൃത്വത്തിലാണ് റെക്കോര്‍ഡിംഗ് പൂര്‍ത്തിയായത്.

പ്രശസ്ത അറബ്ഇംഗ്ളീഷ് ഗായിക ഷിറിന്‍ മായിഡ്, ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയരായ ആഗ്നസ് ജോയ്, തെരേസ ജോയ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

രണ്ട് തരത്തിലാണ് പ്രമോ ഗാനം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന 30 രാജ്യങ്ങളില്‍ നിന്നുള്ളവരെ സിംഗിള്‍ പോസ്റററില്‍ ഗ്രാഫിക്സ് ഉപയോഗിച്ച് ഉള്‍പ്പെടുത്തിയും പാട്ടിനൊപ്പം നടീനടന്മാര്‍ ചുവടുവച്ചും പ്രമോഗാനമെത്തും.

മനുഷ്യന്‍റെ നിലനില്‍പ്പിന് ആധാരമായ കരുതലിന്‍റെയും സഹാനുഭൂതിയുടേയും സ്നേഹത്തിന്‍റെയും പുത്തന്‍ഗാഥ രചിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്ററര്‍ ബ്രിസ്ബെയ്നില്‍ ടൂവോംഗ് കമ്യൂണിറ്റി മീറ്റിംഗ് പ്ളാസയില്‍ സംവിധായകന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഐക്യരാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്ട്രേലിയ ക്വീന്‍സ്ലാന്‍ഡ് പ്രസിഡന്‍റ് ഡോ.ഡൊണല്‍ ഡേവിസും ബ്രിസ്ബെന്‍ മൂവി മേക്കേഴ്സ് പ്രസിഡന്‍റ് പീറ്റര്‍ വാട്ടര്‍മാനും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.

ലോകത്തിലെ ആദ്യ മുഴുനീള ചലച്ചിത്ര വിസ്മയത്തിന് സാക്ഷ്യം വഹിച്ച ഓസ്ട്രേലിയയില്‍ നിന്നു തന്നെയാണ് ഏറ്റവും ചെറിയ ചലച്ചിത്രവും പൂര്‍ത്തിയാക്കുന്നത്. ഒന്നര വര്‍ഷമായി ചിത്രത്തിന്‍റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നുവെന്ന് ചേര്‍ത്തല സ്വദേശിയായ സംവിധായകന്‍ പറഞ്ഞു.

മാര്‍ച്ച് ആദ്യവാരം ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കോവിഡ് 19 പ്രതിസന്ധി തുടങ്ങിയത്. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ചിത്രീകരണം ആരംഭിക്കും. ഓസ്ട്രേലിയയിലെ പ്രമുഖ തീയറ്ററില്‍ സാഹിത്യ, ചലച്ചിത്ര, സംഗീത, രാഷ്ട്രീയ, പത്രദൃശ്യ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ചിത്രം റിലീസ് ചെയ്യും.

സന്ദേശ ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോയ് ചെറുതും വലുതുമായ 11 ഓളം ചിത്രങ്ങളും മൂന്ന് ഡോക്യുമെന്‍റികളും ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായ സംവിധായകന്‍ ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാരിന്‍റെയും ആര്‍എഡി എഫിന്‍റെയും ബനാന ഷെയര്‍ കൗണ്‍സിലിന്‍റെയും സഹായത്തോടെ ചലച്ചിത്രം നിര്‍മിക്കാന്‍ അവസരവും പുരസ്കാരവും ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ സംവിധായകനാണ്.
- dated 19 Jul 2020


Comments:
Keywords: Australia - Otta Nottathil - shortfilm_attention_australia Australia - Otta Nottathil - shortfilm_attention_australia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9420217vaccine
ഓസ്ട്രേലിയയിലും അസ്ട്രസെനക്കയ്ക്ക് വിലക്ക്
തുടര്‍ന്നു വായിക്കുക
243202110parliament
പാര്‍ലമെന്റില്‍ നിന്നു പകര്‍ത്തിയ പോണ്‍ വിഡിയോകള്‍: ഓസ്ട്രേലിയയ്ക്ക് നാണക്കേട്
തുടര്‍ന്നു വായിക്കുക
223202110flood
ഓസ്ട്രേലിയയില്‍ കനത്ത പ്രളയം
തുടര്‍ന്നു വായിക്കുക
17320215news
വാര്‍ത്തകള്‍ക്കു പ്രതിഫലം: ഫെയ്സ്ബുക്കും മര്‍ഗോക്കുമായി കരാര്‍
തുടര്‍ന്നു വായിക്കുക
9320216rss
ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ഓസ്ട്രേലിയന്‍ സെനറ്റര്‍
തുടര്‍ന്നു വായിക്കുക
26220214social
സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ബില്‍ ഓസ്ട്രേലിയ പാസാക്കി
തുടര്‍ന്നു വായിക്കുക
22220211fb
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പരസ്യം നിഷേധിച്ച് ഫെയ്സ്ബുക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us