Today: 23 May 2018 GMT   Tell Your Friend
Advertisements
ശമ്പള വര്‍ധന വേണ്ടെന്നു വയ്ക്കാന്‍ ക്യാനഡയില്‍ സമരം
Photo #1 - Canada - Otta Nottathil - 10320188

ക്യുബെക് സിറ്റി: തങ്ങളുടെ ശമ്പളം അമിതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കാനഡയിലെ ക്യുബെക്കിലുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നു. അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഇവര്‍ സമരത്തിലേക്കു നീങ്ങിയത്. ഫെബ്രുവരി 25 മുതല്‍ ഇവര്‍ ഒപ്പുശേഖരണവും നടത്തിവരികയാണ്. നൂറുകണക്കിന് ഡോക്ടര്‍മാരാണ് ഇതില്‍ പങ്കാളികളായതെന്നാണ് റിപ്പോര്‍ട്ട്.

ശമ്പള വര്‍ധനയല്ല, മികച്ച ആരോഗ്യ സംവിധനമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ വര്‍ധന വരുത്തുന്നതിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന 70 കോടി ഡോളര്‍, നഴ്സുമാര്‍ക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

നഴ്സുമാര്‍ക്കും ക്ളര്‍ക്കുമാര്‍ക്കും മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും വളരെ ബുദ്ധിമുട്ടേറിയ തൊഴില്‍ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചതിനാല്‍ രോഗികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത് തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ധനവ് വരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 403,537 ഡോളറാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ഒരു വര്‍ഷം വര്‍ധനയുണ്ടാവുക.

ഡോക്ടര്‍മാര്‍ക്ക് ഇത്രയും ശമ്പളം വേണ്ടെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് ക്യുബെക് ആരോഗ്യ മന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം ഡോക്ടര്‍മാരും ഈ ആവശ്യത്തെ പിന്തുണക്കേണ്ടതുണ്ടെന്നും മന്ത്രി പറയുന്നു.
- dated 09 Mar 2018


Comments:
Keywords: Canada - Otta Nottathil - 10320188 Canada - Otta Nottathil - 10320188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us