Today: 18 Nov 2017 GMT   Tell Your Friend
Advertisements
ലെനാര്‍ഡ് കോഹന്‍ അന്തരിച്ചു
Photo #1 - Canada - Otta Nottathil - 13112016
ഓട്ടവ: കനേഡിയന്‍ ഗായകനും ഗാനരചയിതാവുമായിരുന്ന ലെനാര്‍ഡ് കോഹന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ബ്ളെസിയുടെ പ്രണയം എന്ന സിനിമയില്‍ കോഹന്റെ പാട്ട് ഉപയോഗിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ ആണ് ആ പാട്ട് പാടിയത്. കോഹന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. എന്നാല്‍, മരണകാരണം വ്യക്തമല്ല. അഗാധമായ ദുഖത്തോടുകൂടി വിഖ്യാത ഗായകനും ഗാനരചയിതാവുമായ ലെനാര്‍ഡ് കോഹന്റെ മരണവാര്‍ത്ത അറിയിക്കുന്നു എന്നാണ് ഫേസബുക് പോസ്ററ്.

ദിവസങ്ങള്‍ക്കകം ലോസ് ആഞ്ജലസില്‍വെച്ച അദ്ദേഹത്തിന്റെ ഓര്‍മ പുതുക്കുന്ന ചടങ്ങ് നടക്കുമെന്നും ഫേസ്ബുക് പോസ്ററ് പറയുന്നു. ഒരുതലമുറയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സംഗീതജ്ഞനായിരുന്നു. ഗാനരചനയുടെ രീതിയില്‍ നൊബേല്‍ സമ്മാനജേതാവ് ബോബ് ഡിലനോടായിരുന്നു താരതമ്യപ്പെടുത്തിയത്. കാനഡയിലെ മൊണ്‍ട്രിയാലിലാണ് കോഹന്റെ ജനനം. സൂസന്ന, ഐ ആം യുവര്‍ മാന്‍ എന്നിവ അദേഹത്തിന്റെ ഹിറ്റ് ആല്‍ബങ്ങള്‍. ഏറ്റവും പുതിയ ആല്‍ബം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. കാനഡയിലെ പ്രശസ്തരായ ഗായകരില്‍ ഒരാളായ കോഹന്‍ 2008ല്‍ റോക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിം ഫൗണ്ടേഷനിലത്തെി.

ജൂത കൂടുബത്തില്‍ ജനിച്ച കോഹന്‍ പിന്നീട് സെന്‍ ബുദ്ധിസത്തില്‍ ആകൃഷ്ടനാവുകയായിരുന്നു. 1994 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ പൂര്‍ണമായും സംഗീതത്തില്‍നിന്ന് വിട്ടുനിന്ന് ലോസ് ആഞ്ജലസിലെ സെന്‍ സെന്ററിലായിരുന്നു കോഹന്‍ താമസിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സംഗീതത്തിലേക്കുള്ള മടങ്ങിവരവിനോട്, ജീവിതം ഒരുപാട് പ്രശ്നങ്ങളും തിരിച്ചടികളും നിറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ കൂറെ അച്ചടക്കം പഠിച്ചു. ഇനി സംഗീതത്തിലേക്ക് മടങ്ങാം എന്നായിരുന്നു പ്രതികരണം.
- dated 12 Nov 2016


Comments:
Keywords: Canada - Otta Nottathil - 13112016 Canada - Otta Nottathil - 13112016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221020176
ബുര്‍ഖ നിരോധനത്തിനെതിരേ കനേഡിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
21020179
ക്യാനഡയില്‍ ഭീകരാക്രമണ പരമ്പര
അഞ്ച് പേര്‍ക്ക് പരിക്ക് തുടര്‍ന്നു വായിക്കുക
22920178
ക്യാനഡയില്‍ ടെമ്പററി വര്‍ക്കര്‍ വിസ നിയന്ത്രണം നീക്കി
തുടര്‍ന്നു വായിക്കുക
298201710
കാനഡയില്‍ റോഡ് അപകടം; മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
11820179
ഇന്ത്യന്‍ വംശജന്‍ യുഎസിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍
തുടര്‍ന്നു വായിക്കുക
15720176
എയര്‍ ക്യാനഡ വിമാനം കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
തുടര്‍ന്നു വായിക്കുക
57201710
ഗ്വണ്ടനാമോ തടവുകാരന് ക്യാനഡ ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us