Today: 15 Dec 2017 GMT   Tell Your Friend
Advertisements
ക്യാനഡയില്‍ കാട്ടുതീ വീണ്ടും ശക്തമാകുന്നു

ഓട്ടവ: കാനഡയില്‍ നിയന്ത്രണാതീതമായിരുന്ന കാട്ടുതീ വീണ്ടും ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുകയായിരുന്ന തൊഴിലാളികളെ ഒഴിപ്പിച്ചു. ഫോര്‍ട് മാക്മുറെക്കടുത്തുള്ള ക്യാമ്പില്‍നിന്ന് 12,000 എണ്ണഖനന തൊഴിലാളികളെ ഒഴിപ്പിച്ചു.

രണ്ടാഴ്ച മുമ്പ് ഫോര്‍ട് മാക്മുറെ നഗരത്തിന്‍െറ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍നിന്ന് തുടങ്ങിയ കാട്ടുതീയെ തുടര്‍ന്ന് 80,000 പേരാണ് ആല്‍ബെര്‍ട്ട നഗരം വിട്ടത്. നഗരത്തില്‍ വായുമലിനീകരണം അപകടകരമായ അളവില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടുതീ അണഞ്ഞ നിലയിലായിരുന്നെങ്കിലും നഗരത്തിന് ഭീഷണിയുയര്‍ത്തി വീണ്ടും ശക്തിയാര്‍ജിക്കുകയായിരുന്നു.

എണ്ണയുല്‍പാദനം പുനരാരംഭിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ ചില തൊഴിലാളികള്‍ കമ്പനികളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച മിനിറ്റില്‍ 30 മുതല്‍ 40 മീറ്ററുകള്‍ വരെ വേഗത്തില്‍ ഫോര്‍ട് മാക്മുറെയുടെ വടക്കന്‍ മേഖലയില്‍നിന്ന് കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തൊഴിലാളികള്‍ തിരിച്ചുപോയി.

വടക്കന്‍ ഫോര്‍ട് മാക്മുറെയിലെയും തെക്കന്‍ ഫോര്‍ട് മാക്ളേയിലെയും ക്യാമ്പുകളിലുള്ളവര്‍ക്ക് സ്ഥലം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഫോര്‍ട് മാക്മുറെയില്‍ എണ്ണക്കമ്പനിക്കും അയല്‍പ്രദേശമായ തിമ്പര്‍ലിക്കും ഭീഷണിയുയര്‍ത്തുന്ന തീ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. തീ വിഴുങ്ങിയ ഫോര്‍ട് മാക്മുറെയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. നഗരം വിടേണ്ടിവന്നവരെ തിരികെക്കൊണ്ടുവരാനുള്ള ഊര്‍ജിത ശ്രമത്തിലാണ് അധികൃതര്‍.
- dated 18 May 2016


Comments:
Keywords: Canada - Otta Nottathil - 18520169 Canada - Otta Nottathil - 18520169,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221020176
ബുര്‍ഖ നിരോധനത്തിനെതിരേ കനേഡിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
21020179
ക്യാനഡയില്‍ ഭീകരാക്രമണ പരമ്പര
അഞ്ച് പേര്‍ക്ക് പരിക്ക് തുടര്‍ന്നു വായിക്കുക
22920178
ക്യാനഡയില്‍ ടെമ്പററി വര്‍ക്കര്‍ വിസ നിയന്ത്രണം നീക്കി
തുടര്‍ന്നു വായിക്കുക
298201710
കാനഡയില്‍ റോഡ് അപകടം; മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
11820179
ഇന്ത്യന്‍ വംശജന്‍ യുഎസിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍
തുടര്‍ന്നു വായിക്കുക
15720176
എയര്‍ ക്യാനഡ വിമാനം കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
തുടര്‍ന്നു വായിക്കുക
57201710
ഗ്വണ്ടനാമോ തടവുകാരന് ക്യാനഡ ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us