Today: 26 Apr 2018 GMT   Tell Your Friend
Advertisements
കാനഡയില്‍ കാട്ടുതീ പടരുന്നു
Photo #1 - Canada - Otta Nottathil - 9520161
ഒട്ടാവ: കാനഡയില്‍ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു. ആല്‍ബെര്‍ട്ട പ്രവിശ്യയിലെ ഫോര്‍ട് മാക്മുറെയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ സമീപ പ്രവിശ്യയായ സസ്കാച്ചെവനിലേക്കും വ്യാപിക്കുകയാണ്.

വരണ്ടുണങ്ങിയ കാലാവസ്ഥ തീയണക്കാനുള്ള ശ്രമങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതോടൊപ്പം പ്രദേശത്തെ ശക്തമായ കാറ്റും കാട്ടുതീക്ക് ആക്കംകൂട്ടുന്നു. എന്നാല്‍, തീ മാസങ്ങളായി തുടരുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ഇതുവരെ 80,000 പേരെയാണ് എണ്ണനഗരമായ ഫോര്‍ട് മാക്മുറെയില്‍നിന്ന് ഒഴിപ്പിച്ചത്. നഗരത്തിന്റെ വടക്കന്‍ മേഖലയില്‍ ആയിരത്തോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നതും കത്തിച്ചാമ്പലായതുമായ പ്രദേശങ്ങളുള്‍പ്പെടെ 2000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശങ്ങളെയാണ് കാട്ടുതീ ബാധിച്ചത്. വടക്കു കിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റാണ് കാട്ടുതീയെ സസ്കാച്ചെവനിലേക്ക് തിരിച്ചിരിക്കുന്നത്. മേഖലയില്‍ പുകപടലങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കാട്ടുതീ ശക്തമായിത്തന്നെ തുടരുന്നതായി ആല്‍ബെര്‍ട്ട അത്യാഹിത വിഭാഗം അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും മേഖലയില്‍ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍, ശക്തമായ മഴയുണ്ടായാലേ തീ കെടുത്താനാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആയിരങ്ങളാണ് നഗരം വിട്ടുകൊണ്ടിരിക്കുന്നത്.

തീ സമീപപ്രദേശങ്ങളിലാകെ നാശംവിതക്കാനിടയുണ്ട്. വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണെന്നും മേഖലയില്‍ കുടിവെള്ളക്ഷാമം നേരിടുകയാണെന്നും അധികാരികള്‍ അറിയിച്ചു. 1600ഓളം വീടുകളും മറ്റു കെട്ടിടങ്ങളുമാണ് കാട്ടുതീയെ തുടര്‍ന്ന് കത്തിനശിച്ചത്. എന്നാല്‍, മരണമോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എണ്ണയുല്‍പാദന പ്രദേശമായ ആല്‍ബെര്‍ട്ടയിലെ സുപ്രധാന നഗരമാണ് ഫോര്‍ട് മാക്മുറെ. ലോകത്ത് എണ്ണയുടെ കരുതല്‍ നിക്ഷേപത്തില്‍ മൂന്നാം സ്ഥാനത്താണ് ആല്‍ബെര്‍ട്ട. കാനഡയിലെ എണ്ണയുല്‍പാദനത്തിന്റെ നാലിലൊരു ഭാഗം കാട്ടുതീയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്ന് ആശങ്ക പരക്കുന്നുണ്ട്. എന്നാല്‍, തീ എണ്ണയുല്‍പാദന മേഖലകളെ ബാധിക്കില്ലെന്നും സുരക്ഷാസേന സുസജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.
- dated 08 May 2016


Comments:
Keywords: Canada - Otta Nottathil - 9520161 Canada - Otta Nottathil - 9520161,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25420188
കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി Recent or Hot News
10 പേര്‍ മരിച്ചു തുടര്‍ന്നു വായിക്കുക
12420183
വ്യാജ വാര്‍ത്തയ്ക്കെതിരേ ഉക്രേനിയന്‍ മാധ്യമ പ്രവര്‍ത്തക
തുടര്‍ന്നു വായിക്കുക
10420185
ബാലപീഡനം: കനേഡിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
10320188
ശമ്പള വര്‍ധന വേണ്ടെന്നു വയ്ക്കാന്‍ ക്യാനഡയില്‍ സമരം
തുടര്‍ന്നു വായിക്കുക
fr_puthenpurayil_orland
നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഒര്‍ലാണ്ടോയില്‍
തുടര്‍ന്നു വായിക്കുക
5120187
തിളച്ച വെള്ളം അന്തരീക്ഷത്തില്‍ ഐസാകുന്ന തണുപ്പില്‍ ക്യാനഡ
തുടര്‍ന്നു വായിക്കുക
181220177
അപോടെക്സ് സ്ഥാപകനും ഭാര്യയും മരിച്ച നിലയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us