Today: 18 Nov 2017 GMT   Tell Your Friend
Advertisements
കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്
Photo #1 - Canada - Otta Nottathil - canada_liberal_party_news
Photo #2 - Canada - Otta Nottathil - canada_liberal_party_news
ടൊറേന്റോ: കാനഡയില്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്. പത്തു വര്‍ഷമായി തുടരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ചാണു ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരമേറുന്നത്. പാര്‍ട്ടി നേതാവ് ജസ്ററിന്‍ ട്രുഡോ പ്രധാനമന്ത്രിയാകും.

2008 മുതല്‍ പാര്‍ലമെന്റ് അംഗമായിരുന്ന ജസ്ററിന്‍ ട്രൂഡോ മുമ്പ് സ്കൂളിലെ അധ്യാപകനായിരുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പ്രധാനമന്ത്രിയാവുകയാണു ജസ്ററിന്‍ ട്രൂഡോ. 1968ല്‍ അധികാരത്തിലേറിയ പിതാവ് ട്രൂഡോ 16 വര്‍ഷമാണു രാജ്യത്തെ നയിച്ചത്. രാജ്യത്തിന്റെ അവകാശ നിയമം രൂപവത്കരിച്ചത് അദ്ദേഹമാണ്.

വോട്ടെണ്ണല്‍ ഭാഗികമായി പൂര്‍ത്തിയായപ്പോള്‍ത്തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിലവിലെ പ്രധാനമന്ത്രിയായ സ്ററീഫന്‍ ഹാര്‍പര്‍ തോല്‍വി അംഗീകരിക്കുകയായിരുന്നു. ജനവിധി പരാതികളില്ലാതെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ സ്ററീഫന്‍ ഹാര്‍പ്പര്‍ ജസ്ററിന്‍ ട്രൂഡോയെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിലൂടെ കനേഡിയന്‍ ജനത വ്യക്തമായ സന്ദേശമാണു നല്‍കുന്നതെന്നും ഇതു മാറ്റത്തിനുള്ള സമയമാണെന്നും ജസ്ററിന്‍ പറഞ്ഞു.

നിലവിലെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ സ്ററീഫന്‍ ഹാര്‍പ്പര്‍ പരാജയം അംഗീകരിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം തന്റേതു മാത്രമാണെന്ന് ഹാര്‍പ്പര്‍ പറഞ്ഞു. ട്രൂഡോയെ അദ്ദേഹം ആശംസകളറിയിച്ചു.

നേരത്തെ യുഎസുമായുള്ള കീസ്റേറാണ്‍ എക്സ്എല്‍ പൈപ്പ്ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാര്‍പ്പറും പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നു. അതേസമയം, ട്രൂഡോ പദ്ധതിക്ക് അനുകൂലമാണ്.

പാര്‍ലമെന്റിലേക്കു ജനവിധി തേടിയ മലയാളികളായ ജോബ്സന്‍ ഈശോയും മുന്‍ എംപി ആയിരുന്ന ജോ ദാനിയലും പരാജയം ഏറ്റുവാങ്ങി. വിജയിച്ച 184 സീറ്റുകളില്‍ 88 വനിതകളുടെ പ്രാതിനിധ്യം എടുത്തു പറയേണ്ടുന്ന ഒന്നാണ്. ക്യുബക് മണ്ഡലത്തിലാണു ജസ്ററിന്‍ ജനവിധി തേടിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ടോം മുല്‍കിയര്‍ നയിക്കുന്ന പ്രതിപക്ഷമായ എന്‍ഡിപി 13 ശതമാനം സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്കു മത്സരം നടന്ന ഒന്റാരിയോവില്‍ പല സിറ്റികളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു.

കഴിഞ്ഞകാല സര്‍ക്കാരിന്റെ സാമ്പത്തിക വ്യാവസായിക നയങ്ങള്‍ക്കും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വരുത്തിയ കടുംപിടുത്തവും ആണു ലിബറല്‍ പാര്‍ട്ടിയെ വിജയത്തില്‍ എത്തിച്ചതെന്നു പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവും തൊഴില്‍ ഇല്ലായ്മയും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ഹാര്‍പര്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന പാര്‍ലമെന്റ് ആക്രമണത്തിന്റെ ഭാഗമായി വരുത്തിയ കര്‍ക്കശ നിയമങ്ങളില്‍ ഒരു വിഭാഗം കുടിയേറ്റ വോട്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
- dated 22 Oct 2015


Comments:
Keywords: Canada - Otta Nottathil - canada_liberal_party_news Canada - Otta Nottathil - canada_liberal_party_news,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221020176
ബുര്‍ഖ നിരോധനത്തിനെതിരേ കനേഡിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
21020179
ക്യാനഡയില്‍ ഭീകരാക്രമണ പരമ്പര
അഞ്ച് പേര്‍ക്ക് പരിക്ക് തുടര്‍ന്നു വായിക്കുക
22920178
ക്യാനഡയില്‍ ടെമ്പററി വര്‍ക്കര്‍ വിസ നിയന്ത്രണം നീക്കി
തുടര്‍ന്നു വായിക്കുക
298201710
കാനഡയില്‍ റോഡ് അപകടം; മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
11820179
ഇന്ത്യന്‍ വംശജന്‍ യുഎസിലെ കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍
തുടര്‍ന്നു വായിക്കുക
15720176
എയര്‍ ക്യാനഡ വിമാനം കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്
തുടര്‍ന്നു വായിക്കുക
57201710
ഗ്വണ്ടനാമോ തടവുകാരന് ക്യാനഡ ഒന്നരക്കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us