Today: 26 May 2017 GMT   Tell Your Friend
Advertisements
കാനഡയില്‍നിന്നും ഒരു 'അപരന്‍': സിനിമയെ വെല്ലുന്ന കഥ
Photo #1 - Canada - Otta Nottathil - umman_aparan
ചാണകം ഇന്ധനമാക്കി ഓടുന്ന ബസിന് വേഗത്തില്‍ റെക്കോഡ്
എയിംസില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ലോകത്തിലെ ഏറ്റവും വലിയ വൃക്കട്യൂമര്‍ പുറത്തെടുത്തു
ഒരൊറ്റ സെല്‍ഫി മതി, ജീവിതം നാറ്റക്കേസാകാന്‍...
അയ്യോ മാഗി!!!ഭാര്യമാരും ബാച്ചിലര്‍മാരും എന്തു ചെയ്യും!!!
രാത്രിയില്‍ തൈര് കഴിച്ചാല്‍...
ഉമ്മന്‍ചാണ്ടി എന്ന പേര് വേറെ ആര്‍ക്കും കാണില്ല. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഒരു അപരന്‍ ഉണ്ട്. ഇവിടെയല്ല അങ്ങ് കാനഡിയലെ ഒന്റേരിയോ പ്രവിശ്യയിലെ ലണ്ടന്‍ നഗരത്തില്‍. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നമ്മുടെ മുഖ്യമന്ത്രി അല്ലെന്ന് ആരും പറയില്ല. അതേ നീണ്ട മൂക്കും, അതേ വെള്ള തലമുടിയും, പൊക്കവും ഏതാണ്ട് ഒരേ പോലെ. ആകെ ഒരു വ്യത്യാസം മാത്രം ഖദര്‍ മുണ്ടും ഷര്‍ട്ടുമല്ല, കണ്ണാടിയുമില്ല. എന്നാലും കണ്ടാല്‍ ട്രാക്ക്സ്യൂട്ട് ഇട്ട് ഉമ്മന്‍ചാണ്ടി നടന്നു വരികയാണെന്നേ പറയൂ. മലയാളമനോരമയിലെ മുന്‍ റിപ്പോര്‍ട്ടറായ വിനോദ് ജോണ്‍ പകര്‍ത്തിയതാണ് ചിത്രം. ചിത്രം ഫേസ്ബുക്കില്‍ പോസ്ററ് ചെയ്തതോടെ സംഗതി വൈറലായി. യാദൃശ്ചികമായി കിട്ടിയ ഫോട്ടോ ആയതിനാല്‍ അപരന്റെ പേര് അറിയില്ല. പേര് ഏതായാലും ഉമ്മന്‍ചാണ്ടി എന്ന് ആയിരിക്കില്ലെന്ന് വിചാരിക്കാം.

അപരനെ കണ്ടതിനെക്കുറിച്ച് വിനോദ് ജോണ്‍ പറയുന്നത് ഇങ്ങനെ:

കാനഡിയലെ ഒന്റേരിയോ പ്രവിശ്യയിലെ ലണ്ടന്‍ നഗരത്തില്‍നിന്ന് എടുത്ത ചിത്രം. സംഭവിച്ചത് വ്യാഴാഴ്ച പ്രാദേശിക സമയം പതിനൊന്നുമണിയോടെ. ലണ്ടനിലെ ഒരു ചെറിയ വഴിയിലൂടെ വെറുതെ കാറില്‍ പോകുന്പോഴാണ് എതിരെ വന്നയാളെ ശ്രദ്ധിച്ചത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നല്ല രൂപസാദൃശ്യം. അപ്പോഴേക്കും കാര്‍ അദ്ദേഹത്തെ കടന്നുപോയി. എന്തായാലും ഒരു ചിത്രം എടുക്കാമെന്നു കരുതി. അല്‍പദൂരം മുന്നോട്ടുപോയശേഷം തിരികെ ഓടിച്ച് എതിര്‍ദിശയില്‍ ഒരിടത്ത് കാത്തുകിടന്നു.

ദൂരെനിന്നു നടന്നുവരുന്ന ഒരു ചിത്രമെടുത്തു. മുഖം ക്ളോസപ്പില്‍ കിട്ടാനായി ശ്രമം. സ്ററീയറിങ് വീലില്‍ പിടിച്ചിരുന്ന എന്റെ കയ്യില്‍ ക്യാമറ കണ്ടോ എന്നു സംശയം. കാറിനു നേരേ എത്തിയപ്പോള്‍ എന്നെതന്നെയായി നോട്ടം. അധികം സംശയത്തിന് ഇടനല്‍കാതെ പെട്ടെന്ന് ഒരു ചിത്രംകൂടി എടുത്തു. അതാണ് ക്ളാരിറ്റി അല്‍പം കുറവ്. കടന്നുപോയശേഷം ഒന്നു രണ്ടു ചിത്രങ്ങള്‍ക്കൂടി എടുത്തു. അതിനാകട്ടെ നല്ല കൃത്യതയുണ്ടുതാനും. അല്‍പദൂരം മുന്നോട്ടുപോയശേഷവും എന്നെ തിരിഞ്ഞുനോക്കി. പിന്നെ അധികം കാത്തുനില്‍ക്കാതെ ഞാന്‍ എതിര്‍ദിശയിലേക്കു കാറോടിച്ചുപോയി. വീണ്ടും തിരികെ വന്നു കുറച്ചു ചിത്രങ്ങള്‍ക്കൂടി എടുക്കാമെന്നു കരുതി വന്നപ്പോഴേക്കും ആള്‍ അപ്രത്യക്ഷമായി. ഒന്നുകില്‍ സമീപത്തെ മറ്റ് ഇടവഴിയില്‍ എവിടേക്കെങ്കിലും നടന്നുപോയതാകാം. അല്ലെങ്കില്‍ അവിടെ അടുത്തുള്ള വീടുകളിലൊന്നാകാം സ്വഭവനം.

പിന്നീട് സംഭവിച്ചത്. ഓഫിസ് ആവശ്യത്തിനായി ലണ്ടനില്‍ എത്തിയ നല്ലപാതി നിഷയെ മീറ്റിങ് കഴിഞ്ഞ് കാറില്‍ കയറിയ ഉടനെ ക്യാമറയിലെ ചിത്രം കാണിച്ചിട്ടു ചോദിച്ചു. അറിയുമോ ഈ ആളെ എന്ന്. ഉമ്മന്‍ ചാണ്ടിയെപ്പോലെയുണ്ടല്ലോ എന്നു മറുപടി കിട്ടി. സാധാരണ എനിക്ക് ഇങ്ങനെ സാമ്യം തോന്നുന്നവരെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും പുള്ളിക്കാരിക്ക് അത് തോന്നിയിട്ടില്ല. ഇതു കേട്ടതോടെ എനിക്ക് ആവേശമായി. വൈകുന്നേരം ഏഴു മണിയോടെ വീട്ടിലെത്തി. മക്കളെ രണ്ടുപേരെയും വിളിച്ചു ചിത്രം കാണിച്ചു. കണ്ടതും ഉമ്മന്‍ ചാണ്ടി എന്നു മൂത്ത മകളുടെ പ്രതികരണം. പിന്നെ ഒട്ടും ആലോചിച്ചില്ല. ഫേസ്ബുക്കിലേക്ക് പ്രമോഷന്‍. പിന്നെ ലൈക്ക്, ഷെയര്‍, കമന്റുകള്‍. നമ്മുടെ ആളുകളല്ലേ, കമന്റുകളില്‍ നല്ലതും ചീത്തയുമുണ്ടെന്നു മാത്രം.(കടപ്പാട്:മനോരമ)


- dated 22 May 2015


Comments:
Keywords: Canada - Otta Nottathil - umman_aparan Canada - Otta Nottathil - umman_aparan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us