Today: 15 Dec 2017 GMT   Tell Your Friend
Advertisements
കാനഡയില്‍ കെയ്റോസ് ൈ്രകസ്ററ് കള്‍ചര്‍ യൂത്ത് റിട്രീറ്റ്
Photo #1 - Canada - Spiritual - youth_retreat_in_Canada
Photo #2 - Canada - Spiritual - youth_retreat_in_Canada
ടൊറേന്റോ: കെയ്റോസ് ൈ്രകസ്ററ് കള്‍ചര്‍ യൂത്ത് റിട്രീറ്റ് കാനഡയില്‍ നയാഗ്രാ ഫാള്‍സിനടുത്തു വെല്ലാന്‍ഡില്‍ ജൂലൈ 30, ഓഗസ്ററ് ഒന്ന് (ശനി, തിങ്കള്‍) തീയതികളില്‍ നടക്കും.

വെല്ലാന്‍ഡ് പോര്‍ട്ട് ഗെത്സമേന്‍ റിട്രീറ്റ് സെന്ററില്‍ മൂന്നുദിവസം താമസിച്ചുള്ള ഇംഗ്ളീഷ് ധ്യാനത്തിനു പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തില്‍ കെയ്റോസ് ൈ്രകസ്ററ് കള്‍ചര്‍ യൂത്ത് മിനിസ്ട്രിയാണ് നേതൃത്വം നല്‍കുന്നത്.

യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിനു കീഴില്‍ സജീവമായി നിര്‍ത്തുവാനും സഭയോട് ചിന്തിക്കുവാനും ദൈവത്തോടൊപ്പം ജീവിക്കുവാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാക്കി മാറ്റി യുവജനങ്ങളെ ക്രിസ്തുവിന്റെ പ്രവാചകരാക്കി മാറ്റുവാന്‍ ഉതകുന്നതാണ് മൂന്നു ദിവസത്തെ ധ്യാനം.

ഈ കാലഘട്ടത്തിലെപ്രശ്നങ്ങളുടെ നടുവിലും അമേരിക്കയിലെ കുട്ടികളുടെയും യുവജനങ്ങളുടെയും ജീവിതത്തിലേക്ക് കടന്നു ചെന്നു അവരുടെ ജീവിതത്തില്‍ ക്രിസ്തീയ സംസ്കാരം വളര്‍ത്തുക എന്നതാണ് കെയ്റോസ് ൈ്രകസ്ററ് കള്‍ചര്‍ യൂത്ത് മിനിസ്ട്രിയുടെ ലക്ഷ്യം.

എട്ടു മുതല്‍ പതിമൂന്നുവയസുവരെയുള്ളവര്‍ക്കു ടീന്‍ വിഭാഗത്തിലും പതിനാലു വയസു മുതല്‍ യൂത്തിനും കൂടാതെ മുതിര്‍ന്നവര്‍ക്കും വെവ്വേറെയാണ് മൂന്നു ദിവസത്തെ സര്‍വീസുകള്‍. വിശുദ്ധ കുര്‍ബാനയും വചന ശുശ്രൂഷ, സ്തുതി ആരാധന, രോഗ സൗഖ്യ പ്രാര്‍ഥനകള്‍, വിടുതല്‍ ശുശ്രൂഷകള്‍, അനുഭവ സാക്ഷ്യങ്ങള്‍, കുമ്പസാരം, ഗാന ശുശ്രൂഷകള്‍ എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.

ബ്രദര്‍ ജോജി ജോബ് നയിക്കുന്ന യൂത്ത് മിനിസ്ട്രി സംഘത്തില്‍ അമേരിക്കയില്‍ നിന്നുള്ള ബ്രദര്‍ ജെറിന്‍ ജൂബി, ഷിബു തോമസ്, ജിസ്മ കരിയില്‍, നിധി ഡെന്നീസ് എന്നിവരും കുട്ടികളുടെ ധ്യാനം ജെയ്സ് മാത്യൂസ് കണ്ണച്ചാന്‍പറമ്പിലും നയിക്കും. മുതിര്‍ന്നവര്‍ക്കുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. ബേബി സിറ്റിംഗ് സൗകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 9053861111

വിലാസം: Gethsemane Center 84008 Wellandport Rd, Wellandport, ON L0R 2J0, Canada.
- dated 26 Jul 2016


Comments:
Keywords: Canada - Spiritual - youth_retreat_in_Canada Canada - Spiritual - youth_retreat_in_Canada,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us