Today: 21 May 2018 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയില്‍ നിന്ന് ഗുഡാല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തി മരണം ഏറ്റുവാങ്ങി
Photo #1 - Europe - Otta Nottathil - David_Goodall_died_switzerland
ജനീവ: വിഖ്യാത ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് ഗുഡാല്‍ സ്വിറ്റ്സര്‍ലന്‍ഡിലെത്തി. ലക്ഷ്യം ഒന്നു മാത്രം, നൂറ്റിനാലാം വയസില്‍ സ്വച്ഛന്ദ മൃത്യു.സ്വിറ്റ്സര്‍ലന്‍ഡിലെ ബാസല്‍ ആസ്ഥാനമായ ലൈഫ് സൈക്കിള്‍ എന്ന ക്ളിനിക്കില്‍ വെച്ച് വ്യാഴാഴ്ച മരണം ഗുഡാല്‍ ഏറ്റുവാങ്ങുകയും ചെയ്തു.

ഓസ്ട്രേലിയയില്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍ കടുകട്ടിയായതിനാലാണ് ഇത്തരം നിയമങ്ങള്‍ കൂടുതല്‍ ഉദാരമായ സ്വിറ്റ്സര്‍ലന്‍ഡിനെ മരണം വരിക്കാന്‍ തെരഞ്ഞെടുത്തത്.

സ്വിറ്റ്സര്‍ലന്‍ഡിലെ 104 വയസ്സുകാരനായ ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഗുഡാല്‍ ബാസലില്‍ "സമാധാനത്തോടെ മരണമടഞ്ഞു", ഗുഡാലിന്റെ മരണത്തെ സഹായിച്ച സംഘടനയായ എക്സിറ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനായ ഫിലിപ്പ് നിറ്റ്ഷ്കെ, ട്വീറ്റ് ചെയ്തു. വ്യാഴിഴ്ച ഉച്ചയ്ക്ക് 12.30 ന് നംപതുല്‍ എന്ന ഒരു ബാര്‍ബിച്യുറേറ്റ് ഇന്‍ഫ്യൂഷന്‍ വഴിയാണ് മരണം ഏറ്റുവാങ്ങിയത്.

ഒടുവില്‍ തന്റെ ഒടുവിലത്തെ ജീവിത മിനിറ്റില്‍ ബീതാവന്റെ ഒമ്പതാം സിംഫണിയില്‍ നിന്നുള്ള സന്തോഷമായ തന്റെ ഇഷ്ടഗാനം ആസ്വദിച്ചാണ് മരണത്തെ പുല്‍കിയത്. അതിനു മുമ്പ് മത്സ്യം, ചിപ്സ്, ചീസ് എന്നിവ ഗുഡാല്‍ അവസാന ഭക്ഷണമാക്കി. മരണമെത്തുന്ന നേരത്തും സന്തോഷത്തിന്റെ ഗീതം പാടി ഗുഡാല്‍ യാത്രയായി.

ശവസംസ്കാരം ആവശ്യമില്ലെന്നും മൃതദേഹം മെഡിസിന്‍ പഠനത്തിനു നല്‍കുകയോ അല്ലെങ്കില്‍ ചാരമാക്കി വിതറുകയോ ചെയ്യാമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചാണ് മരണകവാടം തുറന്നത്.

മരിയ്ക്കാന്‍ ഓസ്ട്രേലിയയില്‍ നിന്നു വരുന്ന വഴി ഫ്രാന്‍സിലെ ബന്ധുക്കള്‍ക്കൊപ്പം സമയം ചെലവിട്ട ശേഷമാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിച്ചേര്‍ന്നത്. സ്വയം മരണം ഓസ്ട്രേലിയന്‍ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് മരിയ്ക്കുന്നതിനായി സഞ്ചാരികളുടെ പറുദിസയായ സ്വിറ്റ്സര്‍ലണ്ട് തെരെഞ്ഞെടുത്തത്. മരണത്തിനായി വണ്ടി കയറുമ്പോള്‍ പെര്‍ത്ത് വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനും കുടുംബവും യാത്രാമൊഴി നല്‍കാനെത്തിയിരുന്നു.

മരണം ഉറപ്പായ രോഗികള്‍ക്കു മാത്രമാണ് ഓസ്ട്രേലിയയില്‍ അസിസ്റ്റഡ് സൂയിസൈഡ് എന്ന പേരില്‍ അറിയപ്പെടുന്ന ദയാവധം അനുവദിക്കുക. എന്നാല്‍, ഗുഡോളിന് ഇത്തരം രോഗമൊന്നുമില്ല. പ്രായാധിക്യത്താല്‍ ജീവിത നിലവാരം മോശമായെന്നും അതിനാല്‍ അവസാനിപ്പിക്കാം എന്നുമാണ് അദ്ദേഹത്തിന്റെ തീരുമാനം. അതായത് മെയ് പത്തിന്.

എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാന്‍ മനുഷ്യര്‍ക്ക് അവകാശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന എക്സിറ്റ് ഇന്റര്‍നാഷണലില്‍ ദീര്‍ഘകാലമായി അംഗമാണ് ഡേവിഡ് ഗുഡാല്‍.കഴിഞ്ഞ ദിവസങ്ങളായി തന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കി ഡേവിഡ് ഗുഡാല്‍ സ്വിസ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 1914 ഏപ്രില്‍ 4 ന് ഇംഗ്ളണ്ടിലാണ് ഡേവിഡ് ഗുഡാല്‍ ജനിച്ചതെങ്കിലും, പഠനം, ജോലി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവാസിയായി. പരിസ്ഥിതി, സസ്യ ശാസ്ത്രജ്ഞനായി ഓസ്ട്രേലിയയില്‍ കുടിയേറിയ ഇദ്ദേഹത്തിന് ഇരുരാജ്യങ്ങളുടെയും പൗരത്വം ഉണ്ട്. ഇദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങള്‍ക്ക് ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നിയമാനുസൃതമായ പ്രത്യേക ചട്ടക്കൂട്ടില്‍ നിന്നാണ് സ്വിറ്റ്സര്‍ലന്റില്‍ സ്വയം മരണം സാധ്യമാകുന്നത്. മരിയ്ക്കാനുള്ള എല്ലാ സമ്മതപത്ര നടപടികളും പൂര്‍ത്തിയായാല്‍ മരണം ഏറ്റെടുക്കാം.അവസാനമായി ഒരു പുന:ര്‍വിചിന്തനത്തിനുള്ള സമയംകൂടി നല്‍കുമെങ്കിലും അതിനു മുമ്പേ ഇത്തരക്കാര്‍ നൂറു ശതമാനം മനസുകൊണ്ട് മരിയ്ക്കാന്‍ തയ്യാറായിരിയ്ക്കും എന്നാണ് ഇതിന്റെ സൈക്കോളജിക്കല്‍ വശം പറയുന്നത്.
- dated 10 May 2018


Comments:
Keywords: Europe - Otta Nottathil - David_Goodall_died_switzerland Europe - Otta Nottathil - David_Goodall_died_switzerland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us