Today: 24 Jun 2017 GMT   Tell Your Friend
Advertisements
ലോകം ഉയിര്‍പ്പു തിരുനാളിന്റെ സ്മരണയില്‍
Photo #1 - Germany - Editorial - Easter_2016
ദൈവപുത്രനായ യേശുക്രിസ്തു ഉത്ഥിതനായ തിന്റെ അനുസ്മരണയുമായി ലോകമെമ്പാടുമുള്ള ക്റൈസ്തവ സമൂഹം ഇന്ന് ഈസ്ററര്‍ ആഘോഷിക്കുന്നു. യേശുക്രിസ്തു മരണത്തെ കീഴടക്കി ലോകത്തെ വിജയിച്ചതിന്റെയും
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമര്‍പ്പണത്തിന്റേയും ഓര്‍മ്മപ്പെടുത്തലും കൂടിയാണ് ഈസ്ററര്‍. അതിരുകളില്ലാത്ത അനന്തസ്നേഹം മാനവ കുലത്തിനു സമ്മാനിച്ച ദൈവപുത്രന്റെ ഉയിര്‍പ്പ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വ്രതശുദ്ധിയോടെ ആചരിക്കുന്നത്.

പള്ളികളില്‍ നടന്ന പാതിരാ കുര്‍ബാനകളില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്നു. ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ വിശ്വാസികള്‍ക്ക് ഈസ്ററര്‍ ആംശസകള്‍ നേര്‍ന്നു. യേശുനാഥന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്റൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലാണ്. പാപത്തിന്റെയും മരണത്തിന്റെയും മേല്‍ യേശുനാഥന്‍ നേടിയ വിജയം സഹനത്തിന്റെ വിജയം കൂടിയാണ്. ഈസ്ററര്‍ പങ്കുവയ്ക്കലിന്റെയും സ്വയം സമര്‍പ്പണത്തിന്റെയും ദിനമാണ്. ഒപ്പമുള്ളവര്‍ക്ക് നേര്‍ വഴികാട്ടി പ്രത്യാശയുടെ കിരണങ്ങള്‍ നല്‍കുകയാണ് യേശുക്രിസ്തു ചെയ്തത്.

യേശുവിന്റെ ജീവിതം എല്ലാ കാലത്തും മാനവ കുലത്തിനൊന്നാകെ ജീവിത വെളിച്ചം പകരുന്നു. മരണം എല്ലാത്തിന്റെയും അവസാനമാണെന്ന ചിന്തയെ ഉയര്‍ത്തെഴുന്നേല്‍പ്പ് മാറ്റിമറിച്ചു. ജീവന്‍ എന്നത് ദൈവീക ദാനമാണ്. അതിനെ നന്മയുടെ വഴിയ്ക്ക് ഉപയോഗപ്പെടുത്തേണ്ടത് എങ്ങിനയെന്ന് യേശുവിന്റെ ജീവിതം സമൂഹത്തിനെ പഠിപ്പിക്കുന്നത്. തിന്മയുടെ വിജയം ക്ഷണികമാണെന്നും ആത്യന്തിക വിജയം നന്മയുടേതാണെന്നും ഈ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ യേശുനാഥന്‍ മാനവരെ ഉദ്ബോധിപ്പിക്കുന്നു.

പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും ഉത്ഥാന വെളിച്ചം നമ്മിലേയ്ക്ക് പകര്‍ന്നു തന്ന ജീവന്റെ നാഥന്‍ ഒരിയ്ക്കല്‍ക്കൂടി മാനവഹൃദയത്തില്‍ ഉത്ഥിതനാകട്ടെ എന്നാശംസിക്കുന്നു.

ലോകമെമ്പാടുമുള്ള മാന്യ വായനക്കാര്‍ക്ക് ഉയിര്‍പ്പുതിരുനാളിന്റെ മംഗളങ്ങള്‍ പ്രവാസിഓണ്‍ലൈന്‍ സ്നേഹപൂര്‍വം ആശംസിക്കുന്നു

ഹൃദയപൂര്‍വം

ജോസ് കുമ്പിളുവേലില്‍
ചീഫ് എഡിറ്റര്‍


- dated 27 Mar 2016


Comments:
Keywords: Germany - Editorial - Easter_2016 Germany - Editorial - Easter_2016,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
greetings_editorial_2017_pr
പുതുവല്‍സരത്തില്‍ ശാന്തി സമൃദ്ധി നന്മകള്‍ നിറഞ്ഞൊഴുകട്ടെ !!
എഡിറ്റോറിയല്‍

കാലത്തിന്റെ കളിയരങ്ങില്‍ 2016 വര്‍ഷം നടന്നു നീങ്ങി. യവനിക വീണ അരങ്ങില്‍ 2017 പ്രശോഭിതമായി ഉയര്‍ന്നു പൊങ്ങി. ഓളവും തീരവും ഇരമ്പിയാര്‍ന്ന സഞ്ചാരത്തില്‍ പിന്നിട്ട വഴികളിലെ, യാത്രകളില്‍ നിവധിയോര്‍മ്മകള്‍ .... തുടര്‍ന്നു വായിക്കുക
editorial_vishu_2016
പൊന്‍കണിയുടെ വിഷു ദിനാശംസകള്‍
ഐശ്വര്യത്തിന്റെ കൈക്കുമ്പിളില്‍ സമൃദ്ധിയുടെ നിറതിങ്കളായി കണിക്കൊന്നപ്പൂക്കള്‍ കണികണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. സന്തോഷത്തില്‍ വിരിയുന്ന ഐശ്വര്യത്തെ എതിരേറ്റ് മലയാളിയുടെ കാര്‍ഷികോത്സവമായ വിഷുകണി ........ തുടര്‍ന്നു വായിക്കുക
8th_bday_pravasionline_editorial
പ്രവാസിഓണ്‍ലൈന്‍ ഒന്‍പതാം വര്‍ഷത്തിലേയ്ക്ക് ... വാര്‍ത്താസമൃദ്ധിയുടെ ഒരു വര്‍ഷം കൂടി ...
തുടര്‍ന്നു വായിക്കുക
4thbirthdayeditorial
അഞ്ജലിബദ്ധരായി അഞ്ചാം വയസിലേയ്ക്ക് ; വായനാ സംസ്കാരത്തിന്റെ പുതിയ പാതയിലൂടെ നമോവാകം
എഡിറ്റോറിയല്‍

ലോകം മുഴുവന്‍ വായനാ സംസ്കാരത്തില്‍ വിപ്ളവം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പൊടിനിറഞ്ഞ പഴയ ഗ്രന്ഥശാലകളിലെ പുസ്തകപ്പുഴുക്കളുടെ സ്ഥാനത്ത് ഇന്ന് ശതകോടിക്കണക്കിനു വെബ്സൈറ്റുകള്‍ സര്‍ഫ് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us