Today: 08 Aug 2020 GMT   Tell Your Friend
Advertisements
കേളി അന്താരാഷ്ട്ര കലാമേള ഒരുക്കങ്ങള്‍ തുടങ്ങി
Photo #1 - Europe - Associations - keli_kalamela_2015
Photo #2 - Europe - Associations - keli_kalamela_2015
സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സംഘടനയായ കേളി ഒരുക്കുന്ന അന്താരാഷ്ട്ര കലാമേള 2015 ലേയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. യൂറോപ്പിന്റെ ചത്വരത്തില്‍ നടക്കുന്ന കേളി കലാമേള അറിയപ്പെടുന്ന യുവജനോത്സവ വേദി ആയി മാറിയിട്ടുണ്ട് . നൃത്തനൃത്യങ്ങളും സംഗീതവും സമന്വയിക്കുന്ന മത്സര സംഘമവേദി കൂടിയാണ് കലാമേള. രണ്ട് ദിനങ്ങള്‍ മുഴുവനും കലയുടെ നൂപൂരധ്വനി സൂറിച്ചില്‍ സൂറിച്ചില്‍ കേള്‍ക്കാം. നിരവധി സ്വിസ് പൗരന്മാരെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ കലാമേള ഇന്ത്യന്‍ എംബസ്സി സ്വിറ്റ്സര്‍ലണ്ടും സൂര്യ ഇന്ത്യയുമായി സഹകരിച്ചാണ് കേളി വര്ഷം തോറും ഒരുക്കുന്നത്.

മെയ് 23, 24 തീയതികളില്‍ സൂറിച്ചിലെ ഫെരാല്‍ടോര്‍ഫിലാണ് പതിവ്പോലെ ഈ വര്‍ഷവും കലാമേള.രജിസ്ട്രേഷന്‍ ഓണ്‍ ലൈനില്‍ കൂടി മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കലാമേള വെബ്സൈറ്റി ന്റെ അവസാന മിനുക്കുപണിയിലാണ് വിദഗ്ധര്‍. കൂടുതല്‍ സുതാര്യതയോടെ
വെബ്സൈറ്റ് ഉടനെ പ്രവര്‍ത്തനക്ഷമമകാകുന്നതും രജിസ്ട്രേഷന്‍ തുടങ്ങുന്നതുമാണ്.

www.kalamela.com, www.keliswiss.org

പതിവ് മത്സരങ്ങള്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രയാഭേദമെന്യേ ഷോര്‍ട്ട് ഫിലിമും, ഫോട്ടോഗ്രാഫിയും കൂടാതെ കൊച്ചു കുട്ടികള്‍ക്കായി സ്റേറാറി ടെല്ലിംഗ് മത്സരവും കേളി നടത്തിവരുന്നു. യു.കെ, അയര്‍ലണ്ട് , ജര്‍മനി, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ വിവധ രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര യുവജോനോല്‍സവം ആണ് കേളി കലാമേള.

ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള ഗര്‍ഷോം അവാര്‍ഡ് നേടിയ കേളി നിലവാരമുള്ള മത്സരവേദിയാണ് കഴിഞ്ഞ 12 വര്‍ഷങ്ങളായി ഒരുക്കുന്നത് .

കൊച്ചു കുട്ടികള്‍ക്കായി 3 പുതിയ ഇനങ്ങളായ സോളോ സോങ്ങ്, കരോക്കെ, പെന്‍സില്‍ ഡ്രോയിംഗ് എന്നിവ ഈ വര്‍ഷം ഉണ്ടായിരിക്കും. സൂപ്പര്‍ ഷോര്‍ട്ട് ഫിലിം മത്സരത്തിന് നിശ്ചിത വിഷയം ഉണ്ടായിരിക്കുന്നതല്ല.

പ്രസംഗത്തിനും, പെന്‍സില്‍ ഡ്രോയിംഗിനും ഒരു വിഷയവും അത് 10 ദിവസത്തിന് മുന്‍പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.

ഇരുന്നൂറിലധികം മത്സരാര്‍ത്ഥികള്‍ വിവിധയിനങ്ങളിലായി രണ്ട് ദിന യുവജനോത്സവത്തില്‍ പങ്കെടുക്കുന്നത് സാധാരണമാണ്. ജേതാക്കള്‍ക്ക് ട്രോഫിയും സെര്‍റ്റിഫിക്കേറ്റും നല്‍കും. വിദഗ്ധ ജഡ്ജിംഗ്, സംഘാടന വൈഭവം, കേളി അംഗങ്ങളുടെ അകമഴിഞ്ഞ സഹകരണം ഇവയൊക്കെ കലാമേളയുടെ വിജയത്തിന് ഹേതുവാകുന്നു. ഈ വര്‍ഷവും കലാമേള വാന്‍ വിജയമാക്കുന്നതിന്റെ പണിപ്പുരയിലാണ് കേളി ഭാരവാഹികളും ഇതര കമ്മിറ്റി അംഗങ്ങളും.
- dated 16 Feb 2015


Comments:
Keywords: Europe - Associations - keli_kalamela_2015 Europe - Associations - keli_kalamela_2015,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us