Today: 17 Jul 2018 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ നടിയെ പാരീസിലെ ഫ്ളാറ്റില്‍ നിന്ന് ഒഴിപ്പിച്ചു
Photo #1 - Europe - Cinema - 11120187
പാരീസ്: ഇന്ത്യയില്‍നിന്നുള്ള നടി മല്ലിക ഷെരാവത്തിനെ പാരീസിലുള്ള ഫ്ളാറ്റില്‍നിന്ന് കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇറക്കിവിട്ടു.

പ്രതിമാസം ആറായിരം യൂറോ വാടക വരുന്ന ഫ്ളാറ്റിലാണ് മല്ലിക താമസിച്ചിരുന്നത്. ഇതടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ച് ഒഴിപ്പിക്കല്‍ ഉത്തരവ് സമ്പാദിക്കുകയായിരുന്നു.

മല്ലികയും ഫ്രഞ്ചുകാരനായ ഭര്‍ത്താവ് സിറില്‍ ഓക്സന്‍ഫാന്‍സും കൂടിയാണ് ഇവിടെ താമസിച്ചിരുന്നത്. വാടകയിനത്തില്‍ ഇവര്‍ 78,787 യൂറോയാണ് കുടിശിക വരുത്തിയിരുന്നത്. ഇത് വസൂലാക്കാന്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചറുകള്‍ പിടിച്ചുവച്ചിരിക്കുകയാണ്. 2017 ജനുവരി ഒന്നു മുതല്‍ ഇവര്‍ ഇവിടെയായിരുന്നു താമസം. ഇത്രയും കാലം ആകെ നല്‍കിയത് 2715 യൂറോയാണെന്ന് ഉടമ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് വാടക നല്‍കാന്‍ കഴിയാത്തതെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. മല്ലികയ്ക്ക് സ്ഥിര ജോലിയില്ലാത്തതാണ് കാരണമെന്നും അറിയിച്ചു.
- dated 10 Jan 2018


Comments:
Keywords: Europe - Cinema - 11120187 Europe - Cinema - 11120187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us