Today: 23 Nov 2017 GMT   Tell Your Friend
Advertisements
വിമത ഇറേനിയന്‍ സംവിധായകന് കാന്‍സ് പുരസ്കാരം
Photo #1 - Europe - Cinema - 29520176
കാന്‍സ്: ഇറേനിയന്‍ ഭരണകൂടത്തിനെതിരായ നിലപാടുകളുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുള്ള സംവിധായകന്‍ മുഹമ്മദ് റുസോലോഫിന് കാന്‍സ് ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം. അണ്‍സേര്‍ട്ടന്‍ റിഗാര്‍ഡ് വിഭാഗത്തിലെ പരമോന്നത പുരസ്കാരമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

പ്രാദേശിക നേതാക്കളും വ്യവസായികളും തമ്മിലുള്ള അഴിമതി കൂട്ടുകെട്ടില്‍ നട്ടംതിരിയുന്ന സ്വര്‍ണമത്സ്യ കര്‍ഷകന്റെ കഥയാണ് ലേര്‍ഡ് എന്ന സിനിമയിലൂടെ അദ്ദേഹം പറയുന്നത്.

ആറു വര്‍ഷം മുന്‍പ്, ജയിലില്‍ കഴിയുമ്പോള്‍ ഇതേ വിഭാഗത്തില്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരവും റുസോലോഫ് നേടിയിരുന്നു. 2010 മുതല്‍ ആറു വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. മുഹമ്മദ് അഹമ്മദിനെജാദ് രണ്ടാം വട്ടം ഇറേനിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളെ അധികരിച്ച് ഡോക്യുമെന്ററി തയാറാക്കിയതിനായിരുന്നു ഇത്.

ഇരുപതു വര്‍ഷത്തേക്ക് സിനിമയെടുക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് ഇത് ഒരു വര്‍ഷമായി ചുരുക്കുകയായിരുന്നു. എഴുത്തുകാരും ആക്റ്റിവിസ്ററുകളും കൊല്ലപ്പെടുന്നതു പ്രമേയമാക്കിയ, മാനുസ്ക്രിപ്റ്റ്സ് ഡോണ്‍ട് ബേണ്‍ എന്ന അദ്ദേഹത്തിന്റെ സിനിമ 2013ലെ കാന്‍സ് ഫെസ്ററിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കാന്‍സില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയിരിക്കുന്നത് റൂബന്‍ ഓസ്റ്റ്ലന്‍ഡ് സംവിധാനം ചെയ്ത ദ സ്ക്വയര്‍ എന്ന ചിത്രമാണ്. 19 സിനിമകള്‍ മത്സരിച്ച പാം ഡി ഓര്‍ വിഭാഗത്തിലാണ് സ്വീഡിഷ് ചിത്രത്തിന്റെ നേട്ടം.
- dated 28 May 2017


Comments:
Keywords: Europe - Cinema - 29520176 Europe - Cinema - 29520176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us