Today: 25 Jun 2017 GMT   Tell Your Friend
Advertisements
ലോകം തിരുപ്പിറവിയുടെ ആഹ്ളാദത്തില്‍
ഇന്നു ക്രിസ്മസ്, മണ്ണും വിണ്ണും കൂട്ടിയണക്കുവാന്‍ മനുഷ്യനായി പിറന്ന ദൈവപുത്രന്റെ, ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ സ്മരണകള്‍ പുതുക്കി ലോകം ആഘോഷപ്പെരുങ്കടലായി മാറി. മാനവ ചരിത്രത്തിലെ തിരുപ്പിറവിയുടെ പുതുപുത്തന്‍ ഓര്‍മ്മകളാക്കി ലോകമെമ്പാടുമുള്ള ക്രിസ്ററ്യന്‍ ദേവാലയങ്ങളില്‍ പാതിരാ ദിവ്യബലിയും തിരുപ്പിറവി കര്‍മ്മങ്ങളും പാരമ്പര്യപ്രാര്‍ത്ഥനകളും നടന്നു.

ലോകരക്ഷകനായി ബത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ പിറവിയെടുത്ത ദിവ്യഉണ്ണി ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ്. ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ പരി.മറിയം ഉണ്ണീശോയ്ക്ക് ജന്‍മം നല്‍കിയതിന്റെയും പൂജരാജാക്കന്‍മാരും ആട്ടിടയരും കാലിത്തൊഴുത്തിലെത്തി വണങ്ങി കാഴ്ച നല്‍കിയതിന്റെയും മാലാഖമാര്‍ വാനില്‍ ആഹ്ളാദ ഗാനം പാടിയതിന്റെയും ഓര്‍മ്മകളിലൂടെ ലോകം ഒരിയ്ക്കല്‍ക്കൂടി കടന്നു പോയി. വത്തിക്കാനിലെ സെന്റ പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ ദിവ്യബലിയര്‍പ്പിച്ച് ലോകത്തെ ആശീര്‍വദിച്ച് ,ഉര്‍ബ് എറ്റ് ഓര്‍ബി, ആശംസകള്‍ നേര്‍ന്നു.

മനുഷ്യന്റെ പാപങ്ങള്‍ ഏറ്റുവാങ്ങാന്‍ ദൈവം സ്വന്തം പുത്രനെ ഭൂമിയിലേക്കയച്ചതിന്റെ മഹനീയ ഓര്‍മപ്പെടുത്തല്‍.

പാപപങ്കിലമായൊരു കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുമ്പോള്‍ ദൈവപുത്രന്റെ ത്യാഗം മനുഷ്യന് ഒരിക്കല്‍ക്കൂടി പാഠമാകട്ടെ.

എല്ലാ മാന്യ വായനക്കാര്‍ക്കും പ്രവാസി ഓണ്‍ലൈന്‍ അനുഗൃഹീതമായൊരു ക്രിസ്മസ് കാലം ആശംസിക്കുന്നു.
സ്നേഹം വിതച്ച് സന്തോഷം കൊയ്യാന്‍ സന്ദേശമരുളിയ ദൈവപുത്രന്റെ പിറവിത്തിരുനാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ മാന്യ വായനക്കാര്‍ക്ക് പ്രവാസി മലയാളികള്‍ക്ക് നേരുന്നു .. ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

സ്നേഹപൂര്‍വം

ജോസ് കുമ്പിളുവേലില്‍

ചീഫ് എഡിറ്റര്‍

ഒരു ക്രിസ്മസ് ഗാനം:

രചന : ജോസ് കുമ്പിളുവേലില്‍
സംഗീതം : വയലിന്‍ ജേക്കബ്
ആലാപനം: രാധിക തിലക്
ആല്‍ബം : സ്വര്‍ഗ്ഗീയാരാമം(1999)
ബാനര്‍ : കുമ്പിള്‍ ക്രിയേഷന്‍സ്

www.kumpilcreation.com








Photo #1 - Europe - Editorial - Xmas2012editorrial
 
Photo #2 - Europe - Editorial - Xmas2012editorrial
 
Photo #3 - Europe - Editorial - Xmas2012editorrial
 
- dated 25 Dec 2015


Comments:
Keywords: Europe - Editorial - Xmas2012editorrial Europe - Editorial - Xmas2012editorrial,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
alphonsammavatican editorial
സഹനത്തിന്റെ പുഷ്പം വിരിഞ്ഞു... വിശുദ്ധയായി
വേദനകളുടെ പറുദീസയില്‍ ഈശോയുടെ ദിവ്യമുഖം ദര്‍ശിച്ച പുണ്യാത്മാവ് വിരിഞ്ഞു. ഭാരതസഭയുടെ കെടാവിളക്കായി കേരള കത്തോലിക്കരുടെ അഭൗമ സമ്പത്തായി വിശുദ്ധരുടെ...................തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us