Today: 26 Jun 2017 GMT   Tell Your Friend
Advertisements
യൂറോസോണ്‍ നാണ്യപ്പെരുപ്പത്തില്‍ കുതിപ്പ് ; ജര്‍മനി മുന്നില്‍
Photo #2 - Europe - Finance - 1220175
ബര്‍ലിന്‍: യൂറോസോണിലെ നാണ്യപ്പെരുപ്പം യൂറോപ്യന്‍ ലക്ഷ്യമിട്ട രണ്ടു ശതമാനത്തോട് അതിവേഗം അടുക്കുന്നു. ജനുവരിയിലെ കണക്കനുസരിച്ച് നാണ്യപ്പെരുപ്പം 1.8 ശതമാനമായി ഉയര്‍ന്നു. ഡിസംബറില്‍ ഇത് 1.1 ശതമാനം മാത്രമായിരുന്നു.

നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ മേഖലയിലെ നാണ്യപ്പെരുപ്പം. തൊഴിലില്ലായ്മാ നിരക്ക് 9.6 ശതമാനമായി കുറഞ്ഞതായും യൂറോസ്റ്റാറ്റ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നു. ഇത് 2009 മേയ്ക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

ജിഡിപി വളര്‍ച്ചയില്‍ അര ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്നു മാസങ്ങളെ അടിസ്ഥാനമാക്കിയാണ്. മുന്‍ പാദത്തില്‍ ഇത് 0.4 ശതമാനമായിരുന്നു.

നാണ്യപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ബോണ്ടുകള്‍ വാങ്ങുന്ന നിരക്കില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കുറവ് വരുത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഇന്ധന വിലയില്‍ വന്ന വര്‍ധനയാണ് നാണ്യപ്പെരുപ്പം കൂടാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ മിനി ഇന്ററസ്ററ് റേറ്റുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ദ്രാഗി നേരത്തെ നിരാകരിച്ചിരുന്നു.

ജര്‍മനിയും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നതാണ്. ഭാവിയില്‍ നിരക്ക് ഉയര്‍ത്താന്‍ ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് തുടരേണ്ടത് അനിവാര്യമാണെന്നാണ് ദ്രാഗിയുടെ പക്ഷം.

നാണ്യപ്പെരുപ്പം ഉയര്‍ന്ന് ലക്ഷ്യത്തിലേക്കടുക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നത്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശയേ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. കീ ഇന്ററസ്ററ് റേറ്റ് 0.0 ശതമാനമാണിപ്പോള്‍.

ഇതിനൊപ്പം, നാണ്യപ്പെരുപ്പം ഉയരുക കൂടി ചെയ്തതോടെ ആളുകളുടെ സമ്പാദ്യം മുഴുവന്‍ ക്ഷയിച്ചു വരുന്ന അവസ്ഥയാണ് സംജാതമായിരിയ്ക്കുന്നത്.

ജര്‍മനിയില്‍ നാണ്യപ്പെരുപ്പം 1.9 ശതമാനനം വര്‍ധിച്ചു

യൂറോസോണിലെ 19 അംഗബ്ളോക്കിലെ മുന്തിയ രാജ്യമായ ജര്‍മനിയിലെ നാണ്യപ്പെരുപ്പത്തില്‍ 1.9 ശതമാനത്തിന്റെ വര്‍ധനയാണ് കാണുന്നത്. യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്ന രണ്ടു ശതമാനത്തിലേക്ക് അതിവേഗം അടുക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ജര്‍മനിയില്‍ ദൃശ്യമാകുന്നത്. സമ്പദ് വ്യവസ്ഥയുടെ ആരോഗ്യകരമായ അവസ്ഥയ്ക്ക് 2 ശതമാനം നാണ്യപ്പെരുപ്പം അനിവാര്യമാണെന്നാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിലപാട് രാജ്യങ്ങളെ സാമ്പത്തികമായി ഞെരുക്കിയേക്കും

ജനുവരിയില്‍ ഉപഭോക്തൃ വില സൂചിക മുന്‍ മാസത്തെ അപേക്ഷിച്ച് 1.9 ശതമാനം ഉയരത്തിലായിരുന്നു. ഇന്ധന ~ ഊര്‍ജ വിലവര്‍ധനയും നാണ്യപ്പെരുപ്പാന്‍ കൂടാന്‍ കാരണമായി.
- dated 31 Jan 2017


Comments:
Keywords: Europe - Finance - 1220175 Europe - Finance - 1220175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14620176
ഹോണ്ടയുടെ ഹൈഡ്രജന്‍ കാറുകള്‍ ഡെന്‍മാര്‍ക്കില്‍ പരീക്ഷിക്കും
തുടര്‍ന്നു വായിക്കുക
9620178
വളര്‍ച്ച കൂടും, നിരക്ക് മാറ്റില്ല: ഇസിബി
തുടര്‍ന്നു വായിക്കുക
30520178
സമുദ്ര ദൃശ്യങ്ങളുമായി നോര്‍വേയുടെ പുതിയ കറന്‍സി ഇറങ്ങി
തുടര്‍ന്നു വായിക്കുക
5520171
ഫോര്‍ഡ്, ഫോക്സ് വാഗനെ യൂറോപ്പില്‍ ഓവര്‍ടേക്ക് ചെയ്തു
തുടര്‍ന്നു വായിക്കുക
29320176
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എടിഎമ്മുമായി സ്വിസ് ബാങ്ക്
തുടര്‍ന്നു വായിക്കുക
20320179
യുഎസിനെനതിരേ നിലപാടടെടുക്കാനാവാതെ ജി 20 ധനമന്ത്രിമാര്‍
തുടര്‍ന്നു വായിക്കുക
9320179
രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയും ആവേശത്തോടെ ജനീവ ഓട്ടോ ഷോ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us