Today: 24 May 2018 GMT   Tell Your Friend
Advertisements
ദാവോസ് ഉച്ചകോടിക്ക് തുടക്കമായി
Photo #1 - Europe - Finance - 171201711
ദാവോസ്: വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ നാല്‍പ്പത്തിയേഴാമത് വാര്‍ഷിക സമ്മേളനം സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിച്ചു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.ഈ മാസം 17 മുതല്‍ 20 വരെയാണ് സമ്മേളനം.

"ഉത്തരവാദിത്തമുള്ള ലീഡര്‍ഷിപ്പിനായി പ്രതികരിക്കു" എന്നാണ് ഇത്തവണത്തെ ആപ്തവാക്യം.99 രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.അമേരിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത്(836). രണ്ടാമത് സ്വിറ്റ്സര്‍ലണ്ടും(301), ബ്രിട്ടനില്‍ നിന്ന് 283 പേരും, ജര്‍മനിയില്‍ നിന്ന് 136 പേരും പങ്കെടുക്കുന്നുണ്ട്.ഇന്‍ഡ്യയ്ക്കാണ് അഞ്ചാം സ്ഥാനം. 107 പ്രതിനിധികളാണ് ഇന്‍ഡ്യയില്‍ നിന്നും എത്തിയിരിയ്ക്കുന്നത്.

1971ല്‍ ജനീവയില്‍ തുടക്കം കുറിച്ചതാണ് ലോക സാമ്പത്തിക ഫോറം. അന്ന് 450 പേരായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്.വ്യവസായ സംരംഭകന്‍ ക്ളോസ് ഷ്വാബ് ആയിരുന്നു സ്ഥാപകന്‍. ഇപ്പോഴും അദ്ദേഹം തന്നെയാണ് തലപ്പത്ത്.

സ്വതന്ത്രവും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ ഫോറം ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ, വ്യവസായ നേതാക്കളെ ഒരേ വേദിയില്‍ എത്തിക്കാനുദ്ദേശിച്ചാണ് മുന്നോട്ടു പോകുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഫെയ്സ്ബുക്ക് സിഇഒ ഷെറില്‍ സാന്‍ഡ്ബെര്‍ഗ്, ഐഎംഎഫ് എംഡി ക്രിസ്ററിന്‍ ലഗാര്‍ഡെ, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് തുടങ്ങിയ പ്രമുഖര്‍ ഇക്കുറി ദാവോസിലെത്തയിട്ടുണ്ട്.

വര്‍ധിച്ചുവരുന്ന അസമത്വം, തൊഴിലിടങ്ങളില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം, ലിംഗ അസ്തിത്വം, പുതിയ യുഎസ് ഭരണകൂടം നേരിടുന്ന വെല്ലുവിളികള്‍, ഡിജിറ്റല്‍ യുഗത്തിലെ ഭീകര, തൊഴില്‍മേഖലയിലെ ലിംഗ അസമത്വം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ഇക്കുറി ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങള്‍.നാലു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 400 സെഷനുകളാണുള്ളത്.ഇതിനായി 600 ഓളം പേരാണ് നിയോഗിച്ചിരിയ്ക്കുന്നത്.

5000 ഉദ്യോഗസ്ഥരെയാണ് സുരക്ഷാ സംവിധാനത്തിനായി നിയോഗിച്ചിരിയ്ക്കുന്നത്. അതിനായി മാത്രം 9 മില്യന്‍ സ്വിസ് ഫ്രാങ്കാണ് ചെലവ് വകയിരുത്തിയിരിയ്ക്കുന്നത്. സമ്മേളനവേദി ഉള്‍ക്കൊള്ളുന്ന 46 കിലോമീറ്റര്‍ ചറ്റളവിലാണ് സുരക്ഷാവലയം നിര്‍മ്മിച്ചിരിയ്ക്കുന്നത്.500 മാദ്ധ്യമപ്രവര്‍ത്തകരില്‍ 54 പേര്‍ മുഖ്യപത്രാധിപന്മാരാണ്.

ആഗോളീകരണം പാപമല്ല: ദാവോസ് ഫോറം സ്ഥാപകന്‍

ആളുകളുടെ ആശങ്കയുടെ ബലിയാട് മാത്രമാണ് ആഗോളീകരണമെന്നും, പ്രചരിപ്പിക്കപ്പെടുന്നതു പോലെ പാപമല്ല അതെന്നും ദാവോസ് ഫോറത്തിന്റെ സ്ഥാപകന്‍ ക്ളോസ് ഷ്വാബ്.

ആഗോള വിപണിക്കും ആഗോളീകരണത്തിനുമായി എന്നും ശക്തമായി വാദിച്ചിട്ടുള്ളയാണ് ഷ്വാബ്. നിലവില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനാണ് ഈ എഴുപത്തെട്ടുകാരന്‍.

സമൂഹത്തില്‍ അതിവേഗം മാറ്റങ്ങള്‍ വരുന്നു. അതാണ് ആളുകളുടെ ആശങ്കയ്ക്കു കാരണമാകുന്നത്. ആഗോളീകരണം ആശങ്കപ്പെടുന്നതു പോലെ പേടിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. ആശങ്കയ്ക്ക് അടിസ്ഥാനം ആഗോളീകരണം മാത്രമല്ലെന്നും വാദം.

അടുത്ത ആഴ്ചയാണ് ഈ വര്‍ഷത്തെ ദാവോസ് യോഗങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. ആഗോളീകരണ നടപടികള്‍ക്കെതിരേ യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഷ്വാബിന്റെ പ്രതികരണങ്ങള്‍.
- dated 16 Jan 2017


Comments:
Keywords: Europe - Finance - 171201711 Europe - Finance - 171201711,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5520181
ശമ്പള പരിഷ്കരണ നിര്‍ദേശം തൊഴിലാളികള്‍ തള്ളി: എയര്‍ ഫ്രാന്‍സ്~കെഎല്‍എം മേധാവി രാജിവച്ചു
തുടര്‍ന്നു വായിക്കുക
20320183
സ്വിറ്റ്സര്‍ലന്‍ഡിലെ 200 ഫ്രാങ്ക് നോട്ട് ഓഗസ്റ്റ് 15ന് പുറത്തിറക്കും
തുടര്‍ന്നു വായിക്കുക
15320189
ബാങ്ക് ബാധ്യത പങ്കുവയ്ക്കല്‍: ഇസിബി നിര്‍ദേശം വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
14320182
ക്രിപ്റ്റോ കറന്‍സി വന്നാലും നോട്ട് ഉപേക്ഷിക്കാനാവില്ല: സ്വീഡന്‍
തുടര്‍ന്നു വായിക്കുക
8320182
ജനീവ മോട്ടോര്‍ ഷോയില്‍ പറക്കും കാറും
തുടര്‍ന്നു വായിക്കുക
8320181
ജനീവ മോട്ടോര്‍ ഷോയില്‍ ഡീസല്‍ വിവാദം
തുടര്‍ന്നു വായിക്കുക
7320186
ഇലക്ട്രിക് കാറുകള്‍ക്ക് പ്രാധാന്യം നല്‍കി ജനീവ മോട്ടോര്‍ ഷോ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us