Today: 28 Jun 2017 GMT   Tell Your Friend
Advertisements
കറന്‍സി നിയന്ത്രണം: സ്വീഡന്റെ പാതയിലോ ഇന്ത്യ?
Photo #1 - Europe - Finance - 191120169
സ്റേറാക്ഹോം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ഇന്ത്യക്കാര്‍ നോട്ടിനായി നെട്ടോട്ടമോടുമ്പോള്‍, നോട്ട് വേണ്ടേ വേണ്ട എന്ന് പറയുന്നവരാണ് സ്വീഡനിലെ ഭൂരിപക്ഷം. അവിടെ, 60 ശതമാനം ഇടപാടുകളും ഇപേമെന്റിലൂടെയാണ്. ഇന്ത്യയില്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കറന്‍സി മുക്തമാക്കാനുള്ള നീക്കത്തിന്റെ നടപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറക്കുന്നതിന് ഐക്യരാഷ്ട്ര സഭയുള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ലോകരാജ്യങ്ങളെ കറന്‍സിരഹിത സമ്പദ്വ്യവസ്ഥയായി പരിവര്‍ത്തിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യു.എന്‍ കാപിറ്റല്‍ ഡെവലപ്മെന്റ് ഫണ്ട്സ് ബെറ്റര്‍ ദാന്‍ കാഷ് അലയന്‍സ്. ഇടപാടുകള്‍ ഇലക്രേ്ടാണിക് സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് സംഘടനയുടെ താല്‍പര്യം. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സും അദ്ദേഹത്തിന്റെ ഭാര്യയും നേതൃത്വം നല്‍കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, മാസ്ററര്‍കാര്‍ഡ്, വിസ തുടങ്ങിയവരാണ് പദ്ധതിക്ക് സാമ്പത്തികസഹായം ചെയ്യുന്നത്.

സ്വീഡനാണ് ബെറ്റര്‍ ദാന്‍ കാഷ് അലയന്‍സ് ചൂണ്ടിക്കാണിക്കുന്ന മാതൃകരാജ്യം. ഇവിടെ ബസിലും ചെറിയ പീടികകളിലും വരെ കാര്‍ഡുവഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാല്‍, എല്ലാ ഇടപാടുകളും ഇപേമെന്റ് ആക്കിയതോടുകൂടി പ്രയാസങ്ങളും നിരവധിയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, ഇന്റര്‍നെറ്റ് വഴിയുള്ള പണാപഹരണം ഇരട്ടിയായി വര്‍ധിച്ചു.ഇടപാടുകള്‍ പൂര്‍ണമായും ഇപേമെന്റ് ആക്കുന്നതിനെതിരെ സ്വീഡനില്‍ അഭിപ്രായം ശക്തമാണ്. രാജ്യത്തെ കേന്ദ്ര ബാങ്കായ റിക്സ്ബാങ്ക്തന്നെയും അതിനെ എതിര്‍ക്കുന്നു.

1660ല്‍ ലോകത്താദ്യമായി കറന്‍സി ഉപയോഗിച്ച രാജ്യമാണ് സ്വീഡന്‍. ലോകത്തെ ഏറ്റവും പഴയ സെന്‍ട്രല്‍ ബാങ്കും സ്വീഡന്റെ റിക്സ്ബാങ്ക് ആണ്. തങ്ങളുടെ നാണയമായ ക്രോണയുടെ ഡിജിറ്റല്‍ രൂപമായ ഇക്രോണ അവതരിപ്പിച്ച്, ഈ ദിശയില്‍ ലോകത്തെ ആദ്യത്തെ രാജ്യമാവാനുള്ള ഒരുക്കത്തിലാണ് സ്വീഡന്‍.
- dated 18 Nov 2016


Comments:
Keywords: Europe - Finance - 191120169 Europe - Finance - 191120169,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14620176
ഹോണ്ടയുടെ ഹൈഡ്രജന്‍ കാറുകള്‍ ഡെന്‍മാര്‍ക്കില്‍ പരീക്ഷിക്കും
തുടര്‍ന്നു വായിക്കുക
9620178
വളര്‍ച്ച കൂടും, നിരക്ക് മാറ്റില്ല: ഇസിബി
തുടര്‍ന്നു വായിക്കുക
30520178
സമുദ്ര ദൃശ്യങ്ങളുമായി നോര്‍വേയുടെ പുതിയ കറന്‍സി ഇറങ്ങി
തുടര്‍ന്നു വായിക്കുക
5520171
ഫോര്‍ഡ്, ഫോക്സ് വാഗനെ യൂറോപ്പില്‍ ഓവര്‍ടേക്ക് ചെയ്തു
തുടര്‍ന്നു വായിക്കുക
29320176
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എടിഎമ്മുമായി സ്വിസ് ബാങ്ക്
തുടര്‍ന്നു വായിക്കുക
20320179
യുഎസിനെനതിരേ നിലപാടടെടുക്കാനാവാതെ ജി 20 ധനമന്ത്രിമാര്‍
തുടര്‍ന്നു വായിക്കുക
9320179
രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയും ആവേശത്തോടെ ജനീവ ഓട്ടോ ഷോ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us