Today: 19 Jun 2021 GMT   Tell Your Friend
Advertisements
സ്പെയ്നിലെ ഹോസ്പിറ്റാലിറ്റി മേഖല നേരിടുന്നത് വന്‍ തകര്‍ച്ച
Photo #1 - Europe - Finance - 22720201spain

മാഡ്രിഡ്: കൊറോണവൈറസ് ബാധയും ലോക്ക്ഡൗണും കാരണം സ്പെയ്നിലെ ബാറുകളും ഹോട്ടലുകളും റസ്റ്ററന്റുകളും നേരിടുന്നത് സമാനതകളില്ലാത്ത തകര്‍ച്ച. ഇതിനകം ഇവയില്‍ നാല്‍പ്പതിനായിരം എണ്ണമാണ് സ്ഥിരമായി അടച്ചുപൂട്ടിയിരിക്കുന്നത്.

രാജ്യത്ത് ഇത്തരത്തിലുള്ള ആകെ സ്ഥാപനങ്ങളില്‍ പതിമൂന്ന് ശതമാനം വരും ഈ സംഖ്യ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ടൂറിസം മേഖല നിര്‍ണായക സ്ഥാനം വഹിക്കുന്ന സാഹചര്യത്തില്‍ ഈ തകര്‍ച്ച കാരണം ദീര്‍ഘകാല പ്രത്യാഘാതങ്ങളാണ് പ്രതീക്ഷിക്കേണ്ടത്.

ഈ വര്‍ഷം അവസാനിക്കുന്നതോടെ സ്ഥിരമായി പൂട്ടിപ്പോകുന്ന ഹോട്ടലുകളുടെയും ബാറുകളുടെയും റസ്റ്ററന്റുകളുടെയും എണ്ണം 65,000 കടക്കുമെന്നാണ് കണക്കാക്കുന്നത്. അതായത്, രാജ്യത്ത് ആകെയുള്ളതിന്റെ 20 ശതമാനം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന വേനല്‍ക്കാലത്ത് ഈ വര്‍ഷം പുറത്തുനിന്ന് ആരും വന്നില്ല എന്നതാണ് വസ്തുത. ടൂറിസ്ററ് കേന്ദ്രങ്ങളിലെ പകുതിയോളം ബാറുകളും റസ്റ്ററന്റുകളും താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

ആളുകള്‍ കൂടുതലായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറിയതിനാല്‍ വന്‍ നഗരങ്ങളിലും സമാനമായ പ്രതിസന്ധിയാണ് റസ്റററന്റുകള്‍ നേരിടുന്നത്.
- dated 22 Jul 2020


Comments:
Keywords: Europe - Finance - 22720201spain Europe - Finance - 22720201spain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us