Today: 30 May 2020 GMT   Tell Your Friend
Advertisements
മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്‍ഡ്സില്‍ ജലഗതാഗത മന്ത്രിയുമായി കൂടിക്കണ്ടു
Photo #1 - Europe - Otta Nottathil - 10520194_pinarayi_meets_minister_cora_van
Photo #2 - Europe - Otta Nottathil - 10520194_pinarayi_meets_minister_cora_van
ആംസ്ററര്‍ഡാം: യൂറോപ്യന്‍ പര്യടനത്തിലുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന് നെതര്‍ലന്‍ഡ്സ് തലസ്ഥാനമായ ആംസ്ററര്‍ഡാമില്‍ ഇന്ത്യന്‍ സമൂഹം ഊഷ്മള സ്വീകരണം നല്‍കി. നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി സ്വീകരണത്തിനു നേതൃത്വം നല്‍കി.
നെതര്‍ലന്‍ഡ്സിലെ ജലവിഭവ വകുപ്പ് മന്ത്രി കോറ വാനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.വാട്ടര്‍ മാനേജ്മെന്റ് ആന്റ് വെള്ളപ്പൊക്ക നിവാരണം എന്നിവയില്‍ പരസ്പര സഹകരണം ആവാമെന്ന് മന്തി അറിയിച്ചു.

വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി. നൂര്‍വാര്‍ഡിലെ റൂം ഫോര്‍ റിവര്‍ പദ്ധതി മേഖലയിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. നദിക്ക് കൂടുതല്‍ വിസ്തൃതി നല്‍കുന്നതിലൂടെ വെള്ളപ്പൊക്ക വേളയില്‍ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ജലവിഭവ ജലമാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധരുമായും ചര്‍ച്ചകള്‍ നടത്തി. ഫലപ്രദമായ ജലമാനേജ്മെന്‍റിനുള്ള വിവിധ മാര്‍ഗങ്ങള്‍ വിദഗ്ദ്ധര്‍ മുഖ്യമന്ത്രിയെയും സംഘത്തെയും ധരിപ്പിച്ചു.
നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യവും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് പിന്തുണയും അവര്‍ അറിയിച്ചു.

വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് കണ്ടത്. ഇതില്‍ അടിസ്ഥാന സൗകര്യം ജലമാനേജ്മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക, ജല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ക്കാഡിസ്, റോയല്‍ ബോസ്ക്കലിസ് വെസ്ററ്മിനിസ്ററര്‍, ഡെല്‍റ്റാറെസ്, ഡച്ച് ഗ്രീന്‍ഹൗസ് ഡെല്‍റ്റ, റോയല്‍ ഹാസ്ക്കണിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് നെതര്‍ലന്‍ഡ്സ് ഇന്‍ഡസ്ട്രി ആന്റ് എംപ്ളോയേഴ്സിന്റെ വി. എന്‍ ഒഎന്‍ സി. ഡബ്ള്യു പ്രസിഡന്റ് ഹാന്‍സ് ഡി ബോര്‍ സ്വീകരിച്ചു.

ഖരമാലിന്യ സംസ്കരണം, ഗതാഗതം, ഇന്റര്‍നെറ്റ് മേഖലകളെക്കുറിച്ച് ജര്‍മന്‍, ഡച്ച്, പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത തുടങ്ങിയവരും മുഖ്യമന്ത്രിയുടെ സംഘത്തില്‍ ഉള്‍പ്പെടുന്നു.

നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ എംബസിയിലും പിണറായി സന്ദര്‍ശനം നടത്തി. വേണു രാജാമണി എഴുതിയ, വാട്ട് ക്യാന്‍ വി ലേണ്‍ ഫ്രം ദ ഡച്ച്: റീബില്‍ഡിങ് കേരള പോസ്റ്റ് 2018 ഫ്ളഡ്സ് എന്ന പുസ്തകം മുഖ്യമന്ത്രിക്കു സമ്മാനിച്ചു.
വാട്ടര്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പോര്‍ട്ട് ഓഫ് റോട്ടര്‍ഡാമും ഹോര്‍ട്ടികള്‍ച്ചര്‍, ഫ്ലോറി കള്‍ച്ചര്‍ മേഖലകളിലെ വിദഗ്ധരുമായിട്ടുള്ള ചര്‍ച്ചയ്ക്ക് വാഗെനിന്‍ജന്‍ യൂണിവേഴ്സിറ്റിയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. പതിനേഴാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിന്നും ഡച്ചുകാര്‍ കൈവശപ്പെടുത്തിയ വസ്തുക്കള്‍ സൂക്ഷിച്ചിരിയ്ക്കുന്ന നെതര്‍ലന്‍ഡ്സിലെ നാഷണല്‍ ആര്‍ക്കേവ്സിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്

നെതര്‍ലന്‍ഡ്സിലെ മലയാളി കൂട്ടായ്മയുമായും മുഖ്യമന്ത്രി മുഖാമുഖം പരിപാടിയുണ്ട്.13 നു ജനീവയില്‍ നടക്കുന്ന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരിലൊരാളായാണ് പിണറായി എത്തുന്നത്. നൊബേല്‍ ജേതാവ് ജോസഫ് സ്ററിഗ്ലിറ്റ്സ് ഉള്‍പ്പെടെയുള്ളവരാണ് സഹപ്രസംഗകര്‍.
- dated 10 May 2019


Comments:
Keywords: Europe - Otta Nottathil - 10520194_pinarayi_meets_minister_cora_van Europe - Otta Nottathil - 10520194_pinarayi_meets_minister_cora_van,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
30520207church
പള്ളി തുറന്നു, ജാഗ്രത വേണമെന്ന് ആര്‍ച്ച് ബിഷപ് Recent or Hot News
തുടര്‍ന്നു വായിക്കുക
30520204spain
സ്പെയ്നില്‍ കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
30520203sweden
സ്വീഡനില്‍ ബാല ദാരിദ്യ്രം വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
30520205italy
ട്രെയ്നിങ് ഗ്രാന്റുകളുടെ അഭാവത്തില്‍ ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
29520207spain
മാസങ്ങള്‍ നീണ്ട പോരാട്ടത്തില്‍ കോവിഡിനെ കീഴടക്കി എഴുപത്തൊന്നുകാരി Recent or Hot News
തുടര്‍ന്നു വായിക്കുക
28520209ryanair
റ്യാന്‍എയര്‍ ജൂലൈ ഒന്നിന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കും
തുടര്‍ന്നു വായിക്കുക
28520205swiss
സ്വിറ്റ്സര്‍ലന്‍ഡ് ജൂണില്‍ ലോക്ക്ഡൗണ്‍ ഏറെക്കുറെ പൂര്‍ണമായി പിന്‍വലിക്കും
ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നവീന നിര്‍ദേശം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us