Today: 26 Sep 2017 GMT   Tell Your Friend
Advertisements
മാര്‍പാപ്പയും പുടിനുമായി കൂടിക്കാഴ്ചയൊരുക്കാന്‍ കര്‍ദിനാളിന്റെ ശ്രമം
Photo #1 - Europe - Otta Nottathil - 10820173
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാന്‍ കര്‍ദിനാള്‍ പീട്രോ പരോലിന്റെ ശ്രമം. വത്തിക്കാന്‍ അധികാരസ്ഥാനങ്ങളില്‍ രണ്ടാമനായ അദ്ദേഹം രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി കൂടിയാണ്.

കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുക എന്ന ദൗത്യവുമായി ഈ മാസം 20 മുതല്‍ 24 വരെ അദ്ദേഹം റഷ്യ സന്ദര്‍ശിക്കും. പുടിനെ കൂടാതെ, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പാട്രിയാര്‍ക്ക് കിറിലുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തും.

കിറിലും മാര്‍പാപ്പയും തമ്മില്‍ മുന്‍പ് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രമാണ് ഇതോടൊപ്പം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ക്യൂബയില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. പതിനൊന്നാം നൂറ്റാണ്ടില്‍ ക്രിസ്തീയ സഭ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ട ശേഷം ഏതെങ്കിലും മാര്‍പാപ്പയും റഷ്യന്‍ സഭാ നേതാവും തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

റഷ്യ സന്ദര്‍ശിക്കാനുള്ള മാര്‍പാപ്പയുടെ സന്നദ്ധത പുടിനെ അറിയിക്കുകയാണ് യാത്രാ ലക്ഷ്യമെന്ന് കര്‍ദിനാള്‍ പരോലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
- dated 10 Aug 2017


Comments:
Keywords: Europe - Otta Nottathil - 10820173 Europe - Otta Nottathil - 10820173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26920175
ആഗോള യാത്രികരില്‍ നാലാം സ്ഥാനം സ്വീഡന്‍കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
26920174
ചൈനീസ് പൂപ്പാത്രം അഞ്ച് മില്യന്‍ യൂറോയ്ക്ക് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
25920176
സ്വിസ് സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശം ജനങ്ങള്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
23920177
പ്രതിഷേധങ്ങള്‍ അവഗണിച്ച് തൊഴില്‍ നിയമ ഭേദഗതിയില്‍ മാക്രോണ്‍ ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920175
ബാല പീഡകരായ വൈദികര്‍ക്ക് രണ്ടാമത് അവസരമില്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
23920174
ഇന്ത്യന്‍ രുചിയുമായി സ്വീഡന്റെ ക്രിസ്മസ് വീഞ്ഞ്
തുടര്‍ന്നു വായിക്കുക
dgp_r_sreelekha_pmf
ഡിജിപി ആര്‍.ശ്രീലേഖ ഐ പി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി അഭിനന്ദിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us