Today: 20 Aug 2019 GMT   Tell Your Friend
Advertisements
വെനിസ്വേലയില്‍ നിലപാട് കടുപ്പിച്ച് യുഎസ്
Photo #1 - Europe - Otta Nottathil - 1122019venezuela

വാഷിങ്ടണ്‍: വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കൊളാസ് മദൂറോയെ പുറത്താക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി യുഎസ്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വെനിസ്വേലയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ യു.എസ് പ്രമേയം അവതരിപ്പിച്ചു. വെനിസ്വേലയുടെ ആഭ്യന്തരകാര്യങ്ങളില്‍ യു.എസ് ഇടപെടുന്നതിനെതിരെ റഷ്യ പ്രമേയമവതരിപ്പിച്ചതിനു മറുപടിയായാണിത്.

സമാധാനമായി പ്രതിഷേധിക്കുന്നവരെ സൈനികരെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. അതിനായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനിടെ മദൂറോയെ അട്ടിമറിക്കാന്‍ സൈന്യത്തെ കൂറുമാറ്റാനുള്ള ശ്രമവും യു.എസ് നടത്തുന്നതായി സൂചനയുണ്ട്. സ്ഥാനമൊഴിയാന്‍ സമ്മര്‍ദം ചെലുത്തുന്നതിനായി മദൂറോ സര്‍ക്കാറിനെതിരെ കൂടുതല്‍ ഉപരോധങ്ങളുടെ പണിപ്പുരയിലാണെന്നും മുതിര്‍ന്ന വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.

വെനിസ്വേലയിലെ സൈനിക നേതൃത്വവുമായി നേരിട്ട് ചര്‍ച്ച നടത്തിയാണ് യു.എസ് പ്രതിപക്ഷത്തേക്ക് കൂറുമാറാന്‍ ആവശ്യപ്പെട്ടത്. നേരത്തേ രണ്ടു സൈനിക മേധാവികള്‍ പ്രതിപക്ഷ നേതാവ് യുവാന്‍ ഗയ്ദോക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. സൈന്യത്തെ ചാക്കിട്ടുപിടിക്കുന്നതോടെ മദൂറോയെ പുറത്താക്കാമെന്നാണ് യു.എസിന്‍െറ കണക്കുകൂട്ടല്‍. സൈന്യത്തിലെ ഭൂരിഭാഗം അംഗങ്ങളും ഇപ്പോഴും മദൂറോയോട് കൂറുപുലര്‍ത്തുന്നവരാണ്.

പ്രതിപക്ഷത്തേക്കു കൂറുമാറിയാല്‍ തങ്ങള്‍ക്കെതിരെ മദൂറോ ഭരണകൂടം സ്വീകരിക്കുന്ന ശിക്ഷാനടപടികളെ കുറിച്ച് ബോധ്യമുള്ളവര്‍ യു.എസിന്‍െറ വാഗ്ദാനത്തില്‍ വീണിട്ടില്ല.
കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങളുമായി സമീപിച്ചാല്‍ മാത്രമേ അവര്‍ക്ക് ധൈര്യം വരുകയുള്ളൂവെന്നാണ് അമേരിക്കയിലെ ചിന്തകരിലൊരാളായ എറിക് ഫ്രാന്‍സ് വര്‍ത് അഭിപ്രായപ്പെടുന്നത്.

അതിനിടെ, രാജ്യത്തിനു പുറത്ത് മദൂറോ പൂഴ്ത്തിവെച്ച സമ്പത്തിന്‍െറ ഉറവിടം വെളിച്ചത്താക്കാന്‍ യൂറോപ്യന്‍ സഖ്യരാജ്യങ്ങളുടെ സഹായം തേടിയിരിക്കയാണ് യു.എസ്. യു.എസിനൊപ്പം ചേര്‍ന്ന് ഗയ്ദോയെ പിന്തുണക്കാന്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.

ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങി 20 യൂറോപ്യന്‍ രാജ്യങ്ങള്‍ വെനിസ്വേലന്‍ വിഷയത്തില്‍ യു.എസിനൊപ്പമാണ്. യു.എസിന്‍െറയും യൂറോപ്യന്‍ സഖ്യരാജ്യങ്ങളുടെയും കടുംപിടിത്തത്തിനു പകരം, മിതവാദത്തിലൂന്നിയുള്ള പരിഹാരമാര്‍ഗങ്ങളാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തേടുന്നത്. ഭരണ~പ്രതിപക്ഷ ചര്‍ച്ച, പൊതുതെരഞ്ഞെടുപ്പ് എന്നിവയാണ് അവര്‍ മുന്നോട്ടുവെക്കുന്ന പരിഹാരമാര്‍ഗങ്ങള്‍.
- dated 11 Feb 2019


Comments:
Keywords: Europe - Otta Nottathil - 1122019venezuela Europe - Otta Nottathil - 1122019venezuela,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
conte_pm_italy_resigned
ഇറ്റലിയില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ : പ്രധാനമന്ത്രി കോണ്ടെ രാജിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
20820199ship
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരം വിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
20820196greece
ആരാണ് ആന്റി നാറ്റലിസ്റ്റുകള്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
20820193sticker
സ്വിസ് റോഡുകളിലെ വിഗ്നെറ്റുകള്‍ പറയുന്നത്... Recent or Hot News
തുടര്‍ന്നു വായിക്കുക
19820195sandwich
സാന്‍ഡ് വിച്ച് നല്‍കാന്‍ വൈകിയതിന് ഹോട്ടല്‍ ജീവനക്കാരനെ കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19820191iceland
മറഞ്ഞു പോയ മഞ്ഞുപാളിക്ക് ഐസ് ലാന്‍ഡില്‍ സ്മാരകശില
തുടര്‍ന്നു വായിക്കുക
wmc_russian_province_formed
വേള്‍ഡ് മലയാളി കൗണ്‍സില്‍ റഷ്യന്‍ പ്രൊവിന്‍സ് രൂപീകരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us