Today: 17 Jul 2019 GMT   Tell Your Friend
Advertisements
കേരള വികസനത്തിന് ഡച്ച് പിന്തുണ
Photo #1 - Europe - Otta Nottathil - 11520191pinarayi
ആംസ്ററര്‍ഡാം: കേരളത്തിന്റെ വിവിധ വികസന പദ്ധതികളില്‍ നെതര്‍ലന്‍ഡ്സ് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം തുടരുന്നു. വിവിധ മന്ത്രാലയങ്ങളുടെയും കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന ആര്‍കൈവ്സ് വകുപ്പിന്റെ കൈവശമുള്ള ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറൈ്റസേഷനും നെതര്‍ലന്‍ഡ്സ് നാഷണല്‍ ആര്‍കൈവ്സ് കേരളവുമായി സഹകരിക്കും. നാഷണല്‍ ആര്‍കൈവ്സ് ഡയറക്ടര്‍ എംഗല്‍ഹാര്‍ഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇതുസംബന്ധിച്ച താത്പര്യപത്രം ചീഫ് സെക്രട്ടറി ടോം ജോസ് എംഗല്‍ഹാര്‍ഡിന് കൈമാറി. നെതര്‍ലന്‍ഡ്സിലെ അന്താരാഷ്ട്ര സാംസ്കാരിക നയത്തിലെ സാംസ്കാരിക പൈതൃക വിനിമയ പദ്ധതിയുടെ ഭാഗമായാണ് സഹകരണം. പതിനേഴാം നൂറ്റാണ്ടില്‍ കേരളത്തിലെ ഡച്ച് സാന്നിധ്യവുമായി ബന്ധപ്പെട്ട ഭൂപടങ്ങളും പൈതൃക രേഖകളും മുഖ്യമന്ത്രി വീക്ഷിച്ചു.

നെതര്‍ലന്‍ഡ്സിലെ അടിസ്ഥാന സൗകര്യ ജല പരിപാലന വകുപ്പ് മന്ത്രി കോറ വാന്‍ ന്യൂയെന്‍ഹിസനുമായും കൂടിക്കാഴ്ച നടത്തി. ജല, പ്രളയ അപകട നിയന്ത്രണം, തുറമുഖം, ഉള്‍നാടന്‍ ജലഗതാഗത വികസനം, തീരസംരക്ഷണം, ഗതാഗതം, യാത്രാ സംവിധാനം എന്നീ മേഖലകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു.

നേരത്തെ പ്രളയം നേരിടുന്നതിനുള്ള റൂം ഫോര്‍ റിവര്‍ എന്ന ഡച്ച് മാതൃകയും മുഖ്യമന്ത്രി നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. നദികള്‍ക്ക് വീതി കൂട്ടി ജലനിരപ്പ് കുറയ്ക്കുന്ന രീതി കുട്ടനാട്ടില്‍ പ്രായോഗികമാകുമോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മേയ് 13നു ജനീവയില്‍ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന പുനര്‍നിമാണ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരിലൊരാള്‍ പിണറായി വിജയനാണ്. നൊബേല്‍ ജേതാവ് ജോസഫ് സ്ററിഗ്ളിറ്റ്സ് അടക്കമുള്ളവരാണ് മറ്റു പ്രഭാഷകര്‍. കേരളം പ്രളയത്തെ നേരിട്ട രീതി മുഖ്യമന്ത്രി ഇവിടെ വിശദീകരിക്കും.

യുഎന്‍ഡിപി ൈ്രകസിസ് ബ്യൂറോ ഡയറക്റ്റര്‍ അസാകോ ഒകായുമായും സ്വിസ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരായ അംഗങ്ങളുമായി മുഖ്യമന്ത്രി സ്വിറ്റ്സര്‍ലന്‍ഡില്‍ കൂടിക്കാഴ്ച നടത്തും. മേയ് 17ന് ലണ്ടന്‍ സ്റേറാക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയാകുന്നതും കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും. കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് അദ്ദേഹം അവിടെ സംസാരിക്കും.
- dated 11 May 2019


Comments:
Keywords: Europe - Otta Nottathil - 11520191pinarayi Europe - Otta Nottathil - 11520191pinarayi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us