Today: 28 May 2022 GMT   Tell Your Friend
Advertisements
പെഗസസ് വിവാദം: സ്പാനിഷ് രഹസ്യാന്വേഷണ മേധാവിയെ പുറത്താക്കി
Photo #1 - Europe - Otta Nottathil - 11520225spain
മഡ്രിഡ്: പെഗസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതായി തെളിഞ്ഞതിനെ തുടര്‍ന്ന് സ്പെയിനിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി പസ് എസ്റേറബനെ പുറത്താക്കി. സ്പാനിഷ് രഹസ്യാന്വേഷണ വിഭാഗം മേധാവിയാകുന്ന ആദ്യ വനിതയാണ് ഈ അറുപത്തിനാലുകാരി.

അന്വേഷണത്തില്‍ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിന്റെയും പ്രതിരോധമന്ത്രി മാര്‍ഗരീത്ത റോബിള്‍സിന്റെയും മൊബൈല്‍ ഫോണുകളില്‍ നിന്നു കഴിഞ്ഞ വര്‍ഷം പെഗസസ് ചാര സോഫ്റ്റ്വെയര്‍ വഴി വന്‍തോതില്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായി കണ്ടെത്തി. തുടര്‍ന്ന്, സ്പെയിനിലെ രഹസ്യാന്വേഷണ വിഭാഗമായ നാഷനല്‍ ഇന്റലിജന്‍സ് സെന്ററിന്റെ മേധാവിയായ എസ്റേറബനെ പാര്‍ലമെന്റ് വിളിച്ചുവരുത്തി തെളിവെടുത്തു.

കാറ്റലോണിയയിലെ വിഘടനവാദ പ്രസ്ഥാനത്തിലെ അറുപതോളം പേരുടെ ഫോണുകള്‍ 2017 മുതല്‍ 2020 വരെ പെഗസസ് ഉപയോഗിച്ചു ചോര്‍ത്തിയതായി കനേഡിയന്‍ പൗരാവകാശ സംഘടന വെളിപ്പെടുത്തിയിരുന്നു. കാറ്റലോണിയന്‍ പ്രസ്ഥാനത്തിന്റെ 18 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതായി കണ്ടെത്തി. ഇത് നിയമപരമായിരുന്നെങ്കിലും അനുമതിയില്ലാതെയാണ് ചോര്‍ത്തിയതെന്ന വിവരം പുറത്തുവന്നു.
- dated 11 May 2022


Comments:
Keywords: Europe - Otta Nottathil - 11520225spain Europe - Otta Nottathil - 11520225spain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_recession_world_bank
ലോകം മാന്ദ്യ ഭീഷണിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28520221law
ലൈംഗിക ബന്ധത്തിന് രണ്ടു പേരുടെയും സമ്മതം വേണം: സ്പെയ്നില്‍ നിയമ പരിഷ്കരണം Recent or Hot News
തുടര്‍ന്നു വായിക്കുക
റോമിലെ ഡോ മേരി ഷൈനിയ്ക്ക് കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് അവാര്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
new_committee_malankara_europe_2022
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന് പുതിയ ഭരണസമിതി Recent or Hot News
തുടര്‍ന്നു വായിക്കുക
26520226ukraine
പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി യുക്രെയ്ന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26520224health
ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് ക്യൂബയുടെ പ്രശംസ
തുടര്‍ന്നു വായിക്കുക
26520223pope
വെടിവയ്പ്പ് ദുരന്തങ്ങള്‍ ഒഴിവാക്കണം: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us