Today: 19 Oct 2017 GMT   Tell Your Friend
Advertisements
സ്വിസ് പൗരന്‍മാരില്‍ മൂന്നിലൊന്നാളുകള്‍ക്കും വംശീയ മനോഭാവം
Photo #1 - Europe - Otta Nottathil - 121020178

ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ നിലനില്‍ക്കുന്ന വംശീയതയും വിവേചനവും സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സ്വിസ് സ്റ്റാറ്റിസ്ററിക്സ് ഓഫീസ് പുറത്തുവിട്ടു. സ്വിസ് ജനതയില്‍ മൂന്നിലൊന്ന് ആളുകളും തങ്ങളില്‍നിന്നു വംശീയമായി വ്യത്യസ്തരായി തോന്നുന്ന ആളുകള്‍ അടുത്തുള്ളപ്പോള്‍ അസ്വസ്ഥരാകുന്നു എന്നാണ് ഇതിലെ പ്രധാന കണ്ടെത്തല്‍.

വംശം, മതം, ദേശീയത എന്നീ കാര്യങ്ങളിലെ ഇത്ര വിഭാഗങ്ങളോടുള്ള മനോഭാവമാണ് സര്‍വേയില്‍ പഠിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ആറു ശതമാനം ആളുകള്‍ക്ക് തൊലിയുടെ നിറവും ദേശീയതയുമാണ് പ്രശ്നമെങ്കില്‍, പത്തു ശതമാനം പേര്‍ക്ക് സ്വദേശമാണ് വിഷയം. മറ്റൊരു 12 ശതമാനം പേര്‍ക്ക് വ്യത്യസ്ത ഭാഷ പ്രശ്നമുണ്ടാക്കുമ്പോള്‍ 21 ശതമാനം പേരുടെ പ്രശ്നം അലഞ്ഞുതിരിഞ്ഞു ജീവിക്കുന്നവരാണ്.

ജോലി സ്ഥലങ്ങളിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ അനഭവപ്പെടുന്നതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. വിദേശികളില്‍ നിന്നു ഭീഷണിയുള്ളതായി തോന്നുന്നു എന്നാണ് പതിനാറു ശതമാനം പേര്‍ പറയുന്നത്. സ്വിസ് പൗരന്‍മാര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി തോന്നുന്നു എന്നു പറയുന്നത് നാലു ശതമാനം പേരും.

ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നത് മുസ്ളിം മത വിഭാഗമാണെന്നും സര്‍വേയില്‍ കാണുന്നു. ഇസ്ളാം മതത്തോടുള്ള സംശയവും വര്‍ധിച്ചു വരുന്നതായാണ് വ്യക്തമാകുന്നത്.
- dated 12 Oct 2017


Comments:
Keywords: Europe - Otta Nottathil - 121020178 Europe - Otta Nottathil - 121020178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181020176
മാതാ ഹരിയുടെ അപൂര്‍വ ചിത്രങ്ങള്‍ പുറത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
181020175
മാള്‍ട്ട മാഫിയയുടെ പിടിയില്‍: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകയുടെ മകന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ഓഫീലിയ അര്‍ലന്‍ഡിലെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
181020177
പനാമ രേഖകള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തക ബോംബ് സ്ഫോടനത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
1710201710
ചുഴലിക്കാറ്റ് ഭീതിയില്‍ അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
171020176
കുടിയേറ്റ പ്രതിസന്ധിക്ക് സ്നേഹത്താല്‍ പരിഹാരം കാണണം: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
171020175
മഹത്തായ മാറ്റം വാഗ്ദാനം ചെയ്ത് സെബാസ്ററ്യന്‍ കര്‍സ് അധികാരത്തിലേക്ക്
വലതുപക്ഷവും സര്‍ക്കാരിലേക്ക് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us