Today: 25 Feb 2018 GMT   Tell Your Friend
Advertisements
റഷ്യന്‍ വിമാനം തകര്‍ന്ന് 71 പേര്‍ മരിച്ചു
Photo #1 - Europe - Otta Nottathil - 12220189

മോസ്കോ: റഷ്യന്‍വിമാനം തകര്‍ന്നുവീണ് 65 യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ 71 പേര്‍ മരിച്ചു. മോസ്കോയിലെ ദോമോദെദോവ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മോസ്കോയില്‍നിന്ന് 80 കി.മീറ്റര്‍ അകലെ അര്‍ഗുനോവോ ഗ്രാമത്തിലാണ് വിമാനം പതിച്ചത്.

പറന്നുപൊങ്ങി അഞ്ചുമിനിറ്റിനുശേഷം 3000 അടി ഉയരത്തില്‍വെച്ചാണ് വിമാനം തകര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന് രണ്ടു മിനിറ്റിനകംതന്നെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

സരാദോവ് എയര്‍ലൈന്‍സിന്‍റ പ്രദേശിക സര്‍വിസ് നടത്തുന്ന അന്‍േറാനോവ് എ.എന്‍~148 ജെറ്റ് വിമാനം ഉരാല്‍സ് നഗരത്തിലെ ഒര്‍സ്കിലേക്കുള്ള യാത്രയിലായിരുന്നു. മഞ്ഞില്‍ വീണുകിടക്കുന്ന വിമാനാവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ റഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ടു. കത്തിക്കരിഞ്ഞ വിമാനം കണ്ടതായി പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയുടെ പിടിയിലാണ് റഷ്യ. അന്തരീക്ഷത്തിലെ കാഴ്ച മങ്ങിയിരിക്കുകയാണ്.

അപകടത്തിലേക്ക് നയിച്ചത് ഇതോ മാനുഷികമായി സംഭവിച്ച തെറ്റോ ആയിരിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. അപകടസ്ഥലത്തേക്ക് റോഡ് മാര്‍ഗം എത്തിപ്പെടാന്‍ പ്രയാസമായതിനാല്‍ കാല്‍നടയായാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
- dated 12 Feb 2018


Comments:
Keywords: Europe - Otta Nottathil - 12220189 Europe - Otta Nottathil - 12220189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24220186
പാക്കിസ്ഥാനെ ചാരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബ്രിട്ടനും ഫ്രാന്‍സും Recent or Hot News
തുടര്‍ന്നു വായിക്കുക
24220184
ബ്രെക്സിറ്റിന്റെ സാമ്പത്തിക പ്രത്യാഘാതം യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
24220183
ഫ്രഞ്ച് സ്ത്രീകളില്‍ എട്ടിലൊന്നാളുകളും ബലാത്സംഗം ചെയ്യപ്പെട്ടവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23220185
ഇറേനിയന്‍ കാര്‍ട്ടൂണുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23220184
സ്വിറ്റ്സര്‍ലന്‍ഡിന്റെ അഭയാര്‍ഥി നയത്തിന് ആംനെസ്ററിയുടെ വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
22220184
അഭയാര്‍ഥികളെ നാടുകടത്താനുള്ള വിവാദ ബില്ലിന് ഫ്രാന്‍സില്‍ അംഗീകാരം
തുടര്‍ന്നു വായിക്കുക
21220183
യൂറോപ്പില്‍ അഞ്ചാം പനി വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us