Today: 04 Jun 2020 GMT   Tell Your Friend
Advertisements
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഇറ്റലി
Photo #1 - Europe - Otta Nottathil - 12320205corona

റോം: കൊറോണവൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മൂന്ന് വരെയാണ് നിയന്ത്രണം.

ജോലി സംബന്ധമായ അത്യാവശ്യ സാഹചര്യം, ആരോഗ്യപരമായ കാരണങ്ങള്‍, അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ അടുത്ത് കിട്ടാനില്ലാതെ വരുമ്പോള്‍, വീട്ടിലേക്ക് മടങ്ങുമ്പോള്‍ എന്നിവയാണ് യാത്ര ചെയ്യാന്‍ അനുവാദമുള്ള അടിയന്തര സാഹചര്യങ്ങളായി പറഞ്ഞിരിക്കുന്നത്.

പൊതുസ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള മറ്റിടങ്ങളിലും ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ബാറുകളും റെസ്റററന്റുകളും രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സ്കൂളുകളും യൂണിവേഴ്സിറ്റികളും നേരത്തെ തന്നെ അടച്ചു കഴിഞ്ഞു. ഇതിനും ഏപ്രില്‍ മൂന്നു വരെയാണ് പ്രാബല്യം. എല്ലാ പരീക്ഷകളും റദ്ദാക്കി.

കുടുംബസദ്യകള്‍ അടക്കമുള്ള കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍, വിവാഹമോചിതരായ ദമ്പതികള്‍ക്ക് കുട്ടികളെ കാണാന്‍ യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. അവശ്യവസ്തുക്കള്‍ അമിതമായി വാങ്ങിക്കൂട്ടുന്നതിനും നിയന്ത്രണം.
- dated 12 Mar 2020


Comments:
Keywords: Europe - Otta Nottathil - 12320205corona Europe - Otta Nottathil - 12320205corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us