Today: 04 Jun 2020 GMT   Tell Your Friend
Advertisements
അവികസിത രാജ്യങ്ങളെക്കാള്‍ ദുരന്തമായി ഇറ്റാലിയന്‍ ആരോഗ്യ രംഗം; ഡോക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നവര്‍ക്കു മാത്രം ചികിത്സ
Photo #1 - Europe - Otta Nottathil - 12320207corona
റോം: ഇറ്റലിയില്‍ കുടുങ്ങിയ നാല്‍പ്പതോളം മലയാളി യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇന്നുണ്ടായത്. ഇവരെ പ്രത്യേകം പരിശോധിച്ച് നാട്ടിലെത്തിയ്ക്കാനായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 17 അംഗ വിദഗ്ധ മെഡിക്കല്‍ സംഘം വ്യാഴാഴ്ച വൈകിട്ട് റോമില്‍ എത്തിച്ചേരും. അതിനു ശേഷമുള്ള കാര്യങ്ങള്‍ ഏകോപിപ്പിയ്ക്കാന്‍ ഇറ്റലിയിലെ ഇന്‍ഡ്യന്‍ എംബസിയ്ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായി അവിടെ നിന്നും അറിയാന്‍ കഴിഞ്ഞു.

റോമിലെ ഇന്‍ഡ്യന്‍ എംബസിയിലും മിലാനിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിലുമാണ് മെഡിക്കല്‍ ക്ളിയറന്‍സ് നടത്തുന്നത്. ഇതിനായി ആവശ്യമുള്ളവര്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ഉടന്‍തന്നെ ബന്ധപ്പെടേണ്ടതാണ്. വെള്ളിയാഴ്ച രാവിലെയായിരിയ്ക്കും മെഡിക്കല്‍ ടെസ്ററുകള്‍ ആരംഭിയ്ക്കുക. ആദ്യം വിദ്യാര്‍കള്‍ക്കായിരിയ്ക്കും മുന്‍ഗണന ലഭിയ്ക്കുന്നതെന്നും എംബസിയുമായി ബന്ധപ്പെട്ട ഇറ്റലിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ഡോ.ജോസ് വി. ഫിലിപ്പ് അറിയിച്ചു.

ലോംബാര്‍ഡി ഇറ്റലിയിലെ വുഹാന്‍

പുകഴ്പെറ്റ യൂറോപ്യന്‍ ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന വാദമുയര്‍ത്തി വന്‍കരയിലാകെ കൊറോണവൈറസ് ബാധ പടരുന്നു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതലാളുകള്‍ കോവിഡ്~19 ബാധിച്ചു മരിച്ച രാജ്യമായി തുടരുമ്പോള്‍ ഇറ്റലിക്ക് രോഗബാധിതരെ മുഴുവന്‍ ചികിത്സിക്കാന്‍ സൗകര്യങ്ങളില്ല.

"ലോംബാര്‍ഡി" ഇറ്റലിയിലെ വുഹാന്‍ എന്ന വിശേഷണവിമായിട്ടാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ കാര്യങ്ങള്‍ മണിക്കൂറുകള്‍ കഴിയും തോറും വഷളാകുകയാണ്.
കൊറോണ വൈറസ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റാലിയന്‍ പ്രദേശമാണ് ലോംബാര്‍ഡി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ നിയന്ത്രിക്കുന്നതിനായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അഭൂതപൂര്‍വമായി യ രാജ്യവ്യാപക യാത്രാ നിയന്ത്രണങ്ങളും കടകളും ബിസിനസുകളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, ഏതാണ്ട് 60 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന് എങ്ങനെ എങ്കിലും വലിയ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടിവരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഏപ്രില്‍ 3 വരെ, സാമൂഹിക ഒത്തു ചേരലുകള്‍, അനാവശ്യ യാത്രകള്‍, വിവാഹങ്ങള്‍, സംസ്കാരങ്ങള്‍, കഫേ പാര്‍ട്ടികള്‍, ജിം സന്ദര്‍ശനങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ലന്നെല്ലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ജനങ്ങള്‍ പാലിച്ചേ മതിയാവു.

രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നതിന് മുമ്പ് വാരാന്ത്യത്തില്‍ തന്നെ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് തുടക്കത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഒരു വാക്സിന്‍ അല്ലെങ്കില്‍ പ്രതിരോധ മരുന്നുകളുടെ അഭാവത്തില്‍, പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ഏക ആയുധം സാമൂഹിക അകലം പാലിക്കല്‍ നടപടികല്‍ മാത്രമാണ്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ജേണലില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

കൊറോണ വൈറസ് പൊട്ടിത്തെറിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 31% ഉയര്‍ന്ന് ഏറ്റവും ഒടുവിലായി മൊത്തം 827 ല്‍ എത്തി.രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 10,149 ല്‍ നിന്ന് 12,462 ആയി ഉയര്‍ന്നതായി സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് അറിയിച്ചു. 560 പേര്‍ തീവ്രപരിചരണത്തിലാണ്.
ലോകാരോഗ്യ സംഘടന ഔദ്യോഗികമായി കോവിഡ് 19 നെ പാന്‍ഡെമിക് അതായതാണ് മഹാമാരി ആയി ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇറ്റലിയില്‍ ആവശ്യത്തിന് മരുന്നും ആശുപത്രി കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പ്രായമേറിയവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം വരെ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുപ്പക്കാര്‍ക്ക് ചികിത്സയില്‍ മുന്‍ഗണന നല്‍കുന്ന സമീപനമാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചു വരുന്നതെന്ന് സൂചനകളുണ്്ട്.
- dated 12 Mar 2020


Comments:
Keywords: Europe - Otta Nottathil - 12320207corona Europe - Otta Nottathil - 12320207corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us