Today: 19 Jul 2018 GMT   Tell Your Friend
Advertisements
വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: മാര്‍പാപ്പയെ കാണാന്‍ ചിലിയന്‍ ബിഷപ്പുമാര്‍ എത്തി
Photo #1 - Europe - Otta Nottathil - 12520185

സാന്തിയാഗോ: മുപ്പതോളം ചിലിയന്‍ ബിഷപ്പുമാര്‍ വത്തിക്കാനിലെത്തി. പുരോഹിതര്‍ക്ക് നേരെയുള്ള ലൈംഗിക പീഡനാരോപണം സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി ചര്‍ച്ച നടത്താനാണ് സന്ദര്‍ശനം. ആരോപണം നേരിട്ട വൈദികനെ സംരക്ഷിച്ച ബിഷപ്പിനെ ന്യായീകരിച്ചതിന് മാപ്പു പറഞ്ഞതിനുപിന്നാലെ മാര്‍പ്പാപ്പ ചിലിയന്‍ പുരോഹിത സംഘത്തെ വത്തിക്കാനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

കൂടിക്കാഴ്ചയ്ക്കുശേഷം ചിലിയന്‍ കത്തോലിക്കാ പുരോഹിത സമൂഹത്തില്‍ സമൂലമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 1980~കളിലും 90~കളിലും ഫെര്‍ണാന്‍ഡോ കരാദിമ എന്ന പുരോഹിതന്‍ നടത്തിയ ലൈംഗികപീഡനങ്ങള്‍ ബിഷപ്പ് ഹുവാന്‍ ബാരോസ് മറച്ചുവെച്ചു എന്നാണ് ആരോപണം.

പരാതികള്‍ മറച്ചുവെച്ചതില്‍ പങ്കുണ്ടെന്നാരോപിക്കപ്പെടുന്ന സാന്തിയാഗോയിലെ ഓക്സിലറി ബിഷപ്പ് ആന്‍ഡ്രെസ് ആര്‍ട്ടേഗ, പരാതികളില്‍ കണ്ണടച്ചെന്ന് ആരോപിക്കപ്പെടുന്ന വത്തിക്കാന്‍ സി~ 9 സമിതി അംഗമായ കര്‍ദിനാള്‍ ഫ്രാന്‍സിസ്കോ ഹാവിയര്‍ എരാസുറിസ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ല.

ജനുവരിയില്‍ ചിലി സന്ദര്‍ശിക്കവേ ബാരോസിനെ പിന്തുണച്ച് മാര്‍പ്പാപ്പ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വിവാദമായിരുന്നു. അന്ന് ബാരോസ് നിരപരാധിയാണെന്നും പീഡനത്തിന് തെളിവുകളില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
- dated 11 May 2018


Comments:
Keywords: Europe - Otta Nottathil - 12520185 Europe - Otta Nottathil - 12520185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19720184
ഗൂഗ്ളിന് യൂറോപ്യന്‍ യൂണിയന്‍ വക നാലര ബില്യന്‍ യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
19720181
തുര്‍ക്കിയിലെ അടിയന്തരാവസ്ഥ വെള്ളിയാഴ്ച പിന്‍വലിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
18720188
യൂറോപ്പും ജപ്പാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18720186
റഷ്യയ്ക്ക് യൂറോപ്യന്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
18720181
യൂറോപ്പും വഴങ്ങുന്നു; പ്രതിരോധവുമായി തുര്‍ക്കി മാത്രം Recent or Hot News
യുഎസ് ഉപരോധം: ഇറാന്റെ എണ്ണ കയറ്റുമതി ഇടിയുന്നു
തുടര്‍ന്നു വായിക്കുക
onam_be_friends_sept_1
ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡ് "ഓണപ്പൂത്താലം" സെപ്. ഒന്നിന്
തുടര്‍ന്നു വായിക്കുക
17720189
ഹെല്‍സിങ്കിയില്‍ ട്രംപിനെതിരേ കൂറ്റന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us