Today: 17 Jul 2019 GMT   Tell Your Friend
Advertisements
പ്ളാസ്ററിക് മാലിന്യങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനു നിയന്ത്രണം
Photo #1 - Europe - Otta Nottathil - 12520194plastic

ജനീവ: സമ്പന്ന രാജ്യങ്ങളില്‍നിന്നുള്ള പ്ളാസ്ററിക് മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന സമ്പ്രദായത്തിന് നിയന്ത്രണം. ഇതു സംബന്ധിച്ച കരാര്‍ യുഎസ് ഒഴികെ പ്രമുഖ രാജ്യങ്ങളെല്ലാം ഒപ്പുവച്ചു. യു.എന്‍. മുന്‍കൈയെടുത്താണ് കരാര്‍ യാഥാര്‍ഥ്യമാക്കിയത്.

സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ യു.എന്‍ പരിസ്ഥിതി പ്രോഗ്രാം സംഘടിപ്പിച്ച ഉച്ചകോടിയില്‍ 187 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. 1400ഓളം പ്രതിനിധികള്‍ 11 ദിവസം നടത്തിയ സുദീര്‍ഘ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍.

കരാര്‍ പ്രകാരം പ്ളാസ്റ്റിക് മാലിന്യം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ബന്ധപ്പെട്ട രാജ്യത്തിന്‍െറ അനുമതി നേടണം. ഇതുവരെയും സ്വകാര്യ സ്ഥാപനങ്ങള്‍ വഴി നടത്തിയിരുന്ന കയറ്റുമതിക്ക് ഇതോടെ താല്‍ക്കാലിക അറുതിയാകും.

യു.എസില്‍നിന്നുള്ള പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ പുനരുല്‍പാദിപ്പിക്കുന്നത് ചൈന നേരത്തേ നിര്‍ത്തിവെച്ചിരുന്നു. ഇതോടെയാണ് അവ മൊത്തമായി മൂന്നാംലോക രാജ്യങ്ങളിലേക്ക് തള്ളല്‍ വ്യാപകമായത്. ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ തള്ളാന്‍ മാത്രമുള്ള ഇടങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ അടിഞ്ഞുകൂടുന്നത് സമുദ്രങ്ങളിലെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാവുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 100 മെട്രിക് ടണ്‍ മാലിന്യങ്ങള്‍ കടലില്‍ മാത്രമുണ്ടെന്നാണ് കണക്ക്. ഇവയില്‍ 80~90 ശതമാനവും വരുന്നത് കരയില്‍നിന്നാണ്.
- dated 12 May 2019


Comments:
Keywords: Europe - Otta Nottathil - 12520194plastic Europe - Otta Nottathil - 12520194plastic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us